ETV Bharat / entertainment

പ്രമുഖ നടിയുമായി വിവാഹേതര ബന്ധം; നടൻ വിജയ്‌ക്ക് എതിരെ വിവാഹ മോചനവുമായി പങ്കാളി സംഗീത സ്വർണലിംഗം

സിനിമാ മേഖലയിലെ പ്രമുഖ നടിയായി വിജയ്ക്ക് വിവാഹേതര ബന്ധമുണെന്നും വിശ്വാസഹത്യ നടന്നുവെന്നുമാണ് സംഗീതയുടെ ഹർജിയിൽ പരാമർശിക്കുന്ന ആരോപണം.

വിജയ് വിവാഹമോചന ഹർജി  സംഗീത സ്വർണലിംഗം  തമിഴക വെട്രിക് കഴകം  തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പ്2026
Vijay (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 7:43 PM IST

2 Min Read
Choose ETV Bharat

ചെന്നൈ: തമിഴ് ചലചിത്ര നടനും തമിഴക വെട്രിക് കഴകം (ടിവികെ) പാർട്ടി സ്ഥാപകനുമായ വിജയ്ക്ക് എതിരെ വിവാഹ മോചന ഹർജി നൽകി പങ്കാളി സംഗീത സ്വർണലിംഗം. ചെന്നൈയിലെ ചെങ്കൽപ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹ മോചന ഹർജി സമർപ്പിച്ചത്. 2026 ഏപ്രിൽ 20 ന് ഇരുവരും കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചു. അതേ ദിവസം തന്നെ വാദം കേൾക്കാൻ തീരുമാനിച്ചതായും കോടതി അറിയിച്ചതായി വിവിധ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഇരുവരും കാലങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിവാഹ മോചന ഹർജി നൽകിയെന്ന വാർത്ത പരക്കുന്നത്. തമിഴ്‌നാട് നിമസഭാ തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് പങ്കാളി വിവാഹ മോചനവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗുരുതരമായ ആരോപണങ്ങളാണ് വിജയ്ക്ക് എതിരെ പങ്കാളിയായ സംഗീത ഉന്നയിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രമുഖ നടിയായി വിജയ്ക്ക് വിവാഹേതര ബന്ധമുണെന്നും വിശ്വാസഹത്യ നടന്നുവെന്നുമാണ് സംഗീതയുടെ ഹർജിയിൽ പരാമർശിക്കുന്ന ആരോപണം. വിവാഹേതര ബന്ധത്തിൻ്റെ വിവരം അറിഞ്ഞതു മുതൽ സംഗീതയ്ക്ക് മനക്ലേശമുണ്ടായതായും ഹർജിയിൽ വ്യക്തമാക്കുന്നു. നടിയുമായുള്ള ബന്ധം കണ്ടെത്തിയതിന് ശേഷവും വിജയ് ബന്ധം തുടർന്നുവെന്നും കുടുംബത്തിനും കുട്ടികൾക്കും മാനക്കേട് ഉണ്ടാകാൻ കാരണമായെന്നും ഹർജിയിൽ വ്യക്തമാക്കി.

1954 ലെ സ്‌പെഷൽ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിജയും സംഗീതയും വിവാഹിതരായത്. ഇതേ നിയമത്തിലെ 27(1)(എ), 27(1)(ഡി) എന്നീ വകുപ്പുകൾ പ്രകാരമാണ് വിവാഹ മോചന ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ പറഞ്ഞു.

2021 മുതൽ വിജയും പങ്കാളി സംഗീതയും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. ഈ കാലയളവിലും മാനസികമായി ബുദ്ധിമുട്ടുകൾ വിജയ് സൃഷ്‌ടിക്കാറുണ്ട്. വീട്ടിൽ നിന്നും മാറി നിൽക്കാൻ നിർബന്ധിച്ചതായും സംഗീത സമർപ്പിച്ച ഹർജിയിൽ പരാമർശിച്ചു.

വിജയ്‌ക്കൊപ്പം നടി വിദേശയാത്രകൾ നടത്തുകയും ഇരുവരുവരുമായുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന നടിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളെ കുറിച്ച് നിലവിൽ വിജയ് എതിർക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ലെന്നും ആരോപണങ്ങളെ നിശബ്‌ദമായി അംഗീകരിക്കുകയായിരുന്നു എന്നും സംഗീത ആരോപിച്ചു.

വളരെ കാലമായി തെന്നിന്ത്യൻ താരറാണിയുമായി വിജയ്ക്ക് അടുപ്പമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതെല്ലാം രാഷ്‌ട്രീയ കരുനീക്കങ്ങളാണെന്നാണ് ആരാധകരും ടിവികെ പ്രവർത്തകരും ഉന്നയിക്കുന്ന വാദം. 1996 ലാണ് ഇരുവരും പരിചയത്തിലാകുന്നത്. ശ്രീലങ്കൻ വംശജയായ സംഗീതയുമായുള്ള വിവാഹം 1998 ൽ യുകെയിൽ വച്ചാണ് പൂർത്തിയാകുന്നത്. ജേസൺ, ദിവ്യ എന്നിവർ ഇരുവരുടേയും മക്കളാണ്.

ALSO READ: 'തെളിവുകളെല്ലാം വിചാരണക്കോടതി അവഗണിച്ചു'; ദിലീപിനെതിരെ 400 പേജുള്ള അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ