ETV Bharat / entertainment

'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ'; എബ്രിഡ് ഷൈന്‍റെ പുതിയ ചിത്രം സ്‌പാ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരു സ്‌പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം.

ABRID SHINE  UPCOMING MALAYALAM MOVIE  SPA MOVIE  SPA MOVIE UPDATE
Movie (Poster)
author img

By ETV Bharat Entertainment Team

Published : January 8, 2026 at 7:45 PM IST

2 Min Read
Choose ETV Bharat

ബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സ്‌പാ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 2026 ഫെബ്രുവരിയില്‍ ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. ആകര്‍ഷണീയതും നിഗൂഢതയും ആകാംക്ഷയും നിറഞ്ഞതായിരുന്നു സ്‌പായുടെ ടൈറ്റില്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്.

ദുരൂഹത തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. തോക്ക് ചൂണ്ടി നിൽക്കുന്ന ശ്രുതി മേനോൻ, ആരും എന്നെ തിരിച്ചറിയല്ലേ എന്ന് കരുതി നിൽക്കുന്ന സിദ്ധാർത്ഥ് ഭരതൻ, സ്പായുടെ സുഖത്തിൽ ഇരിക്കുന്ന മേജർ രവി, ശ്രീകാന്ത് മുരളി, അശ്വിൻ കുമാർ, വിനീത് തട്ടില്‍, കിച്ചു ടെല്ലസ്, പ്രശാന്ത് മേനോൻ, ദിനേശ് പ്രഭാകർ, രാധിക, തുടങ്ങി നിരവധി താരങ്ങളാണ് ഈ പോസ്റ്ററിലുള്ളത്.

ഒരു സ്പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം എന്ന് മനസ്സിലാക്കാനാവും. 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ " എന്ന ടാഗ് ലൈനോടുകൂടി നേരത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്നാണ് സ്‌പാ നിർമ്മിക്കുന്നത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളില്‍ സ്ഫാറയില്‍ ആന്‍റ് ചാരിറ്റി ആണ് റിലീസ്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ എബ്രിഡ് ഷൈന്‍ ചിത്രങ്ങള്‍ക്കുണ്ടാകുന്ന അതേ ആകാംക്ഷയും പ്രതീക്ഷയും ഈ ചിത്രത്തിനുമുണ്ട്.

നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെയും ആളുകളെയും സസൂക്ഷ്മം ശ്രദ്ധിച്ച് അവരെ കഥാപാത്രങ്ങളാക്കി യഥാർത്ഥ ഭാവത്തോടെ വെള്ളിത്തിരയിലെത്തിക്കുന്ന പ്രതിഭാസമ്പന്നനായ സംവിധായകൻ കൂടിയാണ് എബ്രിഡ് ഷൈൻ.

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ,മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്,ജോജി കെ ജോൺ,സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ABRID SHINE  UPCOMING MALAYALAM MOVIE  SPA MOVIE  SPA MOVIE UPDATE
Movie Poster (Poster)

ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, സംഗീതം-ഇഷാൻ ഛബ്ര,ഗാനരചന ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്, എഡിറ്റർ-മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ,ഫൈനൽ മിക്സ്- എം ആർ രാജകൃഷ്ണൻ,സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ് ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ-ഷിജി പട്ടണം, കോസ്റ്റ്യൂംസ്- ഡിസൈൻ സുജിത്ത് മട്ടന്നൂർ.മേക്കപ്പ്-പി വി ശങ്കർ,സ്റ്റണ്ട് മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ-ആർച്ച എസ്.പാറയിൽ, ഡി ഐ-ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ, സ്റ്റിൽസ്-നിദാദ് കെ എൻ,വിഎഫ്എക്സ്- മാർജാര, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്‍റ്. ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്‍റ്, പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ സ്‌പാ വേൾഡ് വൈഡായി സൈബർ സിസ്റ്റം ഓസ്ട്രേലിയ, പി ആര്‍ ഒ എ എസ് ദിനേശ്.

Also Read:റിലീസ് തിയതി മാറ്റി; പ്രഖ്യാപിച്ചതിലും നേരത്തെ നിഖില വിമലിന്‍റെ പെണ്ണ് കേസ് തിയേറ്ററുകളിലേക്ക്