ETV Bharat / entertainment

61 ാം വയസില്‍ മൂന്നാം വിവാഹത്തിനൊരുങ്ങി ആമിര്‍ ഖാന്‍; വധു ഗൗരി സ്പ്രാറ്റ്

തന്റെ 60-ാം പിറന്നാള്‍ ദിനത്തിലാണ് ആമിര്‍ സുഹൃത്തായ ഗൗരിയെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്.

AAMIR KHAN  GAURI SPRATT  BOLLYWOOD  AAMIR KHAN TO MARRY GAURI SPRATT
Aamir Khan-Gauri Spratt wedding confirmed (Photo: IANS)
author img

By ETV Bharat Entertainment Team

Published : June 4, 2026 at 3:42 PM IST

2 Min Read
Choose ETV Bharat

ബോളിവുഡ് താരം ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഗൗരി സ്പ്രാറ്റിനെയാണ് ആമിർ വിവാഹം കഴിക്കുന്നത്.

ഒരു വർഷത്തിലേറെയായി ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ നിയമപരമായി ഒന്നാവുകയാണെന്നാണ് റിപ്പോര്‍ട്ട്. ആർഭാടരഹിതവുമായ ലളിതമായ സ്വകാര്യചടങ്ങായിരിക്കുമെന്നാണ് വിവരം.

ഈ വര്‍ഷം ജൂലായ് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആമിര്‍ ഖാന്‍റെ ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ശരിയാണെന്ന് ആമിര്‍ ഖാന്‍ സ്ഥിരീകരിച്ചു. നിലവില്‍ താന്‍ ഇന്ത്യയിലില്ലെന്നും യു എസില്‍ ഒരു യാത്രയിലാണെന്നും താരം വെളിപ്പെടുത്തി. 61 വയസുള്ള ആമിര്‍ ഖാന്‍റെ ഇത് മൂന്നാം വിവാഹമാണിത്.

ആമിറിന്‍റെ കസിൻ നുസ്രത്ത് ഖാൻ വഴി ബെംഗളൂരുവിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ മുംബൈയില്‍ വച്ച് തന്‍റെ 60-ാം ജന്മദിനത്തില്‍ കാമുകി ഗൗരി സ്പ്രാറ്റിനെ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.

അന്നുമുതൽ താരം ഗൗരിക്കൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആമിർ തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചും ഗൗരിയുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ചിരുന്നു.

"ഗൗരിയെ കണ്ടുമുട്ടിയതിൽ വളരെ ഭാഗ്യവാനാണ്. അവർ വളരെ നല്ല വ്യക്തിയാണ്. അവർക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ താൻ സമാധാനം കണ്ടെത്തുന്നു. മുൻ ഭാര്യമാരായ കിരൺ റാവു, റീന ദത്ത എന്നിവരുമായുള്ള എന്റെ ബന്ധവും വളരെ ആഴത്തിലുള്ളതായിരുന്നു. പക്ഷേ അവയൊന്നും ശരിയായില്ല. ഗൗരി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഞാൻ വളരെ അനുഗ്രഹിക്കപ്പെട്ടതായി തോന്നി. ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഇന്ന് ഞാൻ പൂർണ്ണനായിരിക്കുന്നു.",- ആമിർ പറഞ്ഞു.

2022 ലാണ് ആദ്യ ഭാര്യ റീന ദത്തയുമായി ആമിര്‍ ഖാന്‍ വേര്‍പിരിയുന്നത്. റീനയുമായുള്ള ആദ്യ വിവാഹത്തിൽ ആമിറിന് ജുനൈദ്, ഇറാ എന്നീ രണ്ട് കുട്ടികളുണ്ട്.

പിന്നീട് സംവിധായികയായ കിരൺ റാവുവിനെ 2005-ല്‍ വിവാഹം ചെയ്‌തു. 2021ല്‍ ഈ ബന്ധം വേര്‍പിരിയുകയും ചെയ്‌തു.

2022-ൽ പുറത്തിറങ്ങിയ 'ലാൽ സിങ് ചദ്ദ'യുടെ പരാജയത്തിന് ശേഷം 'സീതാരേ സമീൻ പർ' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആമിർ തിരിച്ചുവരവ് നടത്തിയിരുന്നു. '

ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ്' എന്ന ചിത്രത്തിൽ ഒരു കാമിയോ റോളിൽ ആമിർ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ നിർമ്മാണ സംരംഭമായ 'ഏക് ദിൻ' റിലീസിനായി കാത്തിരിക്കുകയാണ് ആമിർ ഇപ്പോൾ.

സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആമിര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ റൊമാന്‍റിക് ഡ്രാമയില്‍ മകനും നടനുമായ ജുനൈദ് ഖാന്‍, സായ് പല്ലവി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

2016-ൽ പുറത്തിറങ്ങിയ തായ് ചിത്രമായ 'വൺ ഡേ'യുടെ റീമേക്കാണിത്.

Read More:

1. ' അടുത്ത ബ്ലോക്ബസ്റ്റര്‍, രാം ചരണിന്‍റെ ഗംഭീര പ്രകടനം'! കയ്യടിച്ച് ആരാധകര്‍; പെദ്ധി പ്രേക്ഷക പ്രതികരണങ്ങള്‍

2. പെദ്ധിയുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി; പ്രത്യേക ഷോകള്‍ക്കും പച്ചക്കൊടി, ബോക്‌സ് ഓഫിസില്‍ 500 കോടി ലക്ഷ്യം വച്ച് ചിത്രം

3. അതീവ ഗ്ലാമറസായി രശ്‌മികയും കൃതിയും; ഷാഹിദ് കപൂര്‍ ചിത്രം കോക്‌ടെയ്‌ല്‍ 2 ട്രെയിലര്‍