ETV Bharat / education-and-career
യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് ഫലങ്ങളും അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ
ഉദ്യോഗാർഥികൾക്ക് എൻ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സ്‌കോർ കാർഡുകൾ പരിശോധിക്കാവുന്നതാണ്.

By PTI
Published : August 28, 2026 at 8:56 PM IST
ന്യൂഡൽഹി: ഉദ്യോഗാർത്ഥികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് യു.ജി.സി നെറ്റ് (UGC NET), സി.എസ്.ഐ.ആർ നെറ്റ് (CSIR NET) പരീക്ഷകളുടെ അന്തിമ ഉത്തരസൂചികയും ഫലവും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പ്രസിദ്ധീകരിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും വെബ്‌സൈറ്റ് വഴിയുമാണ് എൻ.ടി.എ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എൻ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ച് ഫലവും അന്തിമ ഉത്തരസൂചികയും പരിശോധിക്കാവുന്നതാണ്. 84 വിഷയങ്ങളിലെ പരീക്ഷകളുടെ അന്തിമ ഉത്തരസൂചികയാണ് പ്രസിദ്ധീകരിച്ചത്.
ഫലം പരിശോധിക്കേണ്ട വിധം
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: എൻ.ടി.എയുടെ ഔദ്യോഗിക പോർട്ടലായ ugcnet.nta.ac.in അല്ലെങ്കിൽ csirnet.nta.ac.in സന്ദർശിക്കുക.
- ലിങ്കിൽ ക്ലിക്ക് ചെയ്യുക: ഹോംപേജിൽ ലഭ്യമായ 'UGC NET Result / Final Answer Key' അല്ലെങ്കിൽ 'CSIR NET Result' ലിങ്കിൽ പ്രവേശിക്കുക.
- ലോഗിൻ വിവരങ്ങൾ നൽകുക: നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ (Application Number), ജനനത്തീയതി (Date of Birth), കാണിച്ചിരിക്കുന്ന സെക്യൂരിറ്റി പിൻ എന്നിവ കൃത്യമായി നൽകി ലോഗിൻ ചെയ്യുക.
The Final Answer Keys of UGC-NET 2026 have been officially released for 84 subjects
— National Testing Agency (@NTA_Exams) August 28, 2026
Access Your Subject Answer Key
- Log in using your credentials
- View the Final Answer Key of Your Subject
Access your subject answer key here:https://t.co/roExIJGkUd… pic.twitter.com/OnGnwIBcur
- ഫലം ഡൗൺലോഡ് ചെയ്യുക: സ്‌ക്രീനിൽ തെളിയുന്ന സ്‌കോർ കാർഡും അന്തിമ ഉത്തരസൂചികയും പരിശോധിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്‌ത് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്കോർ കാർഡും കട്ട് ഓഫ് മാർക്കും
പ്രസിദ്ധീകരിച്ച അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളുടെ അന്തിമ സ്കോർ കാർഡുകൾ തയ്യാറാക്കിയിരിക്കുന്നത്. മുൻഗണനാ വിഷയങ്ങൾക്കനുസരിച്ച് കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് മാർക്കുകളും എൻ ടി എ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യതകൾ നേടാൻ സാധിച്ച ഉദ്യോഗാർത്ഥികൾക്ക് തുടർനടപടികൾക്കുള്ള നിർദ്ദേശങ്ങളും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഇത്തവണ രാജ്യത്തുടനീളം യു ജി സി നെറ്റ്, സി എസ് ഐ ആർ നെറ്റ് പരീക്ഷകൾ എഴുതിയത്. ഫലപ്രഖ്യാപനം വന്നതോടെ ഉപരിപഠനത്തിനും ഗവേഷണത്തിനും അധ്യാപന മേഖലയ്ക്കും തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി. സാങ്കേതിക തടസങ്ങൾ കാരണം ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കിയതായി താൽക്കാലിക ഉത്തരസൂചിക പുറത്തുവിട്ട വേളയിൽ എൻടിഎ അറിയിച്ചിരുന്നു. ഈ മൂന്ന് വിഷയങ്ങളിലെയും പുനഃപരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.

