ETV Bharat / education-and-career

ഭൗതികശാസ്‌ത്രത്തെ ഭയക്കേണ്ട, ഇവയൊന്ന് ശ്രദ്ധിക്കൂ, രസതന്ത്രം രസമാക്കാം, ജീവശാസ്‌ത്രം ജീവസോടെ പഠിക്കാം

ഫിസിക്‌സിൽ കൂടുതലും ചോദിക്കുക പ്രായോഗിക ചോദ്യങ്ങളും ഗണിതപ്രശ്‌നങ്ങളുമാണ്

SSLC PHYSICS EXAM  ഭൗതികശാസ്‌ത്രം  ഫിസിക്‌സ്  കേരള സിലബസ്
SSLC Physics, chemistry, biology exam (PTI)
author img

By ETV Bharat Kerala Team

Published : March 9, 2026 at 4:15 PM IST

2 Min Read
Choose ETV Bharat

ഫിസിക്‌സ് പരീക്ഷയ്ക്ക്‌‌ കൂൾ ഓഫ്‌ സമയം പരമാവധി പ്രയോജനപ്പെടുത്തി ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രമേ പരീക്ഷ എഴുതാവൂ എന്നാണ് കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ ഭൗതിക ശാസ്‌ത്രം അധ്യാപിക ശ്രീജ പറയുന്നത്. ഫിസിക്‌സിൽ കൂടുതലും പ്രായോഗിക ചോദ്യങ്ങളും ഗണിതപ്രശ്‌നങ്ങളുമാണ് ചോദിക്കുന്നത്. അടിസ്ഥാന ഗണിതക്രിയകളോടൊപ്പം എതിർഗുണനം ചെയ്യാനും അറിഞ്ഞിരിക്കണം. കൂടുതൽ കുട്ടികളും ഗണിത ക്രിയകളാണ് തെറ്റിക്കുന്നത്.. കൂടാതെ യൂണിറ്റ് ഇടാനും മിക്കവരും മറക്കും. കോൺകേവ് കോൺവെക്‌സ് ലെൻസുകളുടെ പ്രതിബിംമ്പ രൂപീകരണത്തിന്‍റെ ചിത്രങ്ങൾ വരച്ചു പഠിക്കുക.

രസതന്ത്രം രസമാക്കാം, ശാലിനി ടീച്ചര്‍ പറയുന്നത് കേള്‍ക്കൂ.

കെമിസ്ട്രി പരീക്ഷക്ക്‌ കൂൾ ഓഫ്‌ സമയം പരമാവധി പ്രയോജനപ്പെടുത്തി ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കുക. കൂടുതൽ ആത്മവിശ്വാസം നൽകുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം എഴുതുന്നത് നന്നായിരിക്കും. കെമിസ്ട്രി പരീക്ഷയ്ക്ക് കൂടുതലും പ്രായോഗിക ചോദ്യങ്ങളാണ് ചോദിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓർഗാനിക് കെമിസ്ട്രിയിൽ IUPAC നാമകരണം , ഐസോമറിസം , രാസപ്രവർത്തനങ്ങൾ മുതലായ പാഠഭാഗങ്ങൾ നന്നായി പഠിക്കണം. വാതക നിയമങ്ങളും മോൾ സങ്കൽപ്പനവും എന്ന പാഠഭാഗത്തെ ഗണിത പ്രശ്‌നങ്ങൾ കുട്ടികൾക്ക് പ്രയാസം നേരിടാറുണ്ട്. പാഠഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ള അത്തരം ഗണിത പ്രശ്‌നങ്ങൾ മനസ്സിലാക്കി പലതവണ ചെയ്‌തു നോക്കേണ്ടതാണ്. പുസ്‌തകം നന്നായി വായിച്ചു മനസ്സിലാക്കി മാതൃക ചോദ്യങ്ങൾ ചെയ്‌തു പഠിക്കേണ്ടതാണ്. അതിനായി എസ് സി ആർ ടി യുടെ മാതൃക ചോദ്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ജീവശാസ്‌ത്രം ജീവസുറ്റതാക്കാം

ബയോളജി പരീക്ഷ പൊതുവെ കുട്ടികളെ അത്ര ബുദ്ധിമുട്ടിക്കാറില്ലെന്നാണ് കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപിക ദിവ്യ പറയുന്നത്. പുസ്‌തകം മാറിയ ശേഷം വരുന്ന പരീക്ഷകളെല്ലാം പൊതുവെ നല്ല നിലവാരം പുലര്‍ത്തുന്നവയാണെന്നും അവര്‍ പറയുന്നു. ആദ്യടേമിലെ പരീക്ഷ കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും സൃഷ്‌ടിച്ചില്ല.

Also Read: ഇംഗ്ലീഷ് അല്‍പ്പം കുഴപ്പത്തിലാക്കിയെന്ന് കുട്ടികള്‍, മുന്‍കാല ചോദ്യങ്ങള്‍ ആത്മവിശ്വാസം പകരുന്നതായിരുന്നെന്ന് അധ്യാപകന്‍ അനീസ്

രണ്ടാം ടേമില്‍ വളരെ പ്രയാസമുള്ള ചോദ്യങ്ങളായിരുന്നു. കുട്ടികള്‍ ഏറെ ചിന്തിച്ച് എഴുതേണ്ട ചോദ്യങ്ങളുണ്ടായിരുന്നു. കുട്ടികള്‍ ശരിക്കും ബുദ്ധിമുട്ടി. എന്നാല്‍ മാതൃകാപരീക്ഷയുടെ ചോദ്യ പേപ്പര്‍ ഏറെ വ്യത്യസ്‌തമായിരുന്നു. എല്ലാ നിലവാരത്തിലുമുള്ള കുട്ടികള്‍ക്ക് നന്നായി എഴുതാന്‍ പറ്റുന്ന വിധത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. മാതൃകാ പരീക്ഷയ്ക്ക് ശേഷം കുട്ടികള്‍ക്ക് ആത്മവിശ്വാസമുണ്ടായിട്ടുണ്ട്.

നന്നായി പഠിച്ച് എല്ലാവരും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക.