ETV Bharat / education-and-career

പത്താംക്ലാസ് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയ്ക്കുള്ള ചില പ്രധാന പാഠഭാഗങ്ങള്‍ ഇവ

പൊതുവെ ഭാഷാ വിഷയങ്ങള്‍ കുട്ടികളെ അത്രയൊന്നും കുഴപ്പിക്കാറില്ല. ഫലപ്രദമായി സമയം വിനിയോഗിക്കുക എന്നതാണ് ഇതില്‍ പ്രധാനം.

SSLC MALAYALAM SECOND PAPER  എസ്എസ്എല്‍സി പരീക്ഷ  മലയാളം രണ്ടാം പേപ്പര്‍  കേരള സിലബസ് പരീക്ഷ
SSLC malayalam second paper (Etv Bharat)
author img

By ETV Bharat Kerala Team

Published : March 5, 2026 at 5:27 PM IST

2 Min Read
Choose ETV Bharat

അധികം വലയ്ക്കാതെ മലയാളം ഒന്നാം പേപ്പര്‍ പരീക്ഷ കടന്ന് പോയിരിക്കുന്നു. ഇനി മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയാണ്. അല്‍പ്പം ശ്രദ്ധിച്ചാല്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കാനാകും. നന്നായി അറിയാവുന്നതിനാല്‍ തന്നെ കുട്ടികള്‍ ഏറെ സമയം ഒരു ചോദ്യത്തിനായി ചെലവിടാനുള്ള സാധ്യതയുണ്ട്. ഇത് അവസാനം സമയം തികയാതിരിക്കാന്‍ കാരണമാകുന്നു. അത് കൊണ്ട് തന്നെ ഫലപ്രദമായി സമയം വിനിയോഗിക്കുക എന്നത് പരമപ്രധാനമാണ്.

Also Read: പത്താംക്ലാസ് സാമൂഹ്യ ശാസ്‌ത്ര പരീക്ഷയെ നേരിടാനുള്ള മാര്‍ഗങ്ങള്‍; ഈ അധ്യാപികമാര്‍ പറയുന്നത് കേള്‍ക്കൂ....

ശ്രദ്ധിക്കേണ്ട ചില പാഠഭാഗങ്ങളെക്കുറിച്ച് പറയുകയാണ് കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ മലയാളം അധ്യാപിക ബീന

  • ചിത്രകാരി’ എന്ന കഥയിലെ സാമൂഹിക വിമർശനം കണ്ടെത്തുക
  • സിനിമാ നാടകഗാനങ്ങളിലെ വരികളുടെ രൂപഭംഗി പാട്ടിന്‍റെ ആസ്വാദ്യതയെ സ്വാധീനിക്കാറുണ്ട്. ഈ അഭിപ്രായം വിലയിരുത്തി കുറിപ്പെഴുതുക.
  • നിനക്ക് ചിറകുകൾ ഞങ്ങൾ തരാം- സ്വർണ്ണ ചിറകുകൾ, സ്വപ്‌നങ്ങൾ- വരൂ.’ തന്നെയും തന്‍റെ ഗുരുവിനെയും ഉപദ്രവിച്ച് ഉടമയോട് കിളികൾ ഇങ്ങനെ പറയുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
  • കണികാണ്മതിനു മുമ്പേ കൺതുറന്നിട്ടാവാം ഞാനിനിയാപ്പുലർകാലം വരെയുമസംതൃപ്‌തൻ” കവി പ്രതീക്ഷിക്കുന്ന ആ പുലർകാലം ഏതാണ്? അത് പുലരാൻ എന്തൊക്കെ മാറ്റങ്ങളാണ് സമൂഹത്തിലുണ്ടാകേണ്ടത്? സ്വാഭിപ്രായം സമർഥിക്കുക.
  • ഒഴുക്ക് വെള്ളത്തിലെ ഒതളങ്ങപോലെ” ഈ ശൈലിയുടെ ശരിയായ ആശയം എന്താണ്? ജോസിന്റെ ജീവിതവുമായി ആ ശൈലിക്കുളള ബന്ധം വ്യക്തമാക്കുക

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

  • കഥാപാത്ര നിരൂപണം

ജോസ്

ഫാദർ ഫ്രാൻസിസ്

  • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തെ ‘ഒരാറ്റംബോംബ് എന്ന് കെ. കേളപ്പൻ വിശേഷിപ്പിക്കാൻ കാരണമെന്ത്?
  • ‘ചരിത്രം രചിച്ച നാടകം’ എന്ന ലേഖനത്തിലെ ആശയങ്ങളും നിങ്ങളുടെ നിരീക്ഷണങ്ങളും ഉൾപ്പെടുത്തി, ‘സാമൂഹിക പരിഷ്‌കരണത്തിൽ കലയുടെയും സാഹിത്യത്തിന്റെയും പങ്ക് എന്ന വിഷയത്തിൽ ലഘു ഉപന്യാസം തയ്യാറാക്കുക
  • ‘മറ്റൊരൗദാര്യശീലത്തിലെന്നെന്നെ കേളികേട്ടുള്ളവർ കേരളീയർ!’ കവിതയുടെ അവസാനത്തിൽ കേരളീയരുടെ ഈ സവിശേഷത എടുത്തു പറയുന്നതിലൂടെ കവി എന്താണ് ലക്ഷ്യമിടുന്നത്?

1. മൂന്നു മാർക്കിന്‍റെ ചോദ്യത്തിന്, ചോദ്യം കൃത്യമായി മനസ്സിലാക്കി മൂന്നോ നാലോ വാക്യത്തിൽ മാത്രം ഉത്തരം എഴുതുക.

2. അഞ്ച് മാർക്കിന്‍റെ ചോദ്യത്തിന്, ഒരു പുറത്തിൽ ഉത്തരം എഴുതണം.

രണ്ട് പാരഗ്രാഫിൽ ഉത്തരം എഴുതണം.

ആദ്യത്തെ പാരഗ്രാഫിൽ കവിയെക്കുറിച്ചും, പാഠഭാഗത്തെ കുറിച്ചും സൂചിപ്പിക്കുക.

സന്ദർഭവും, ആശയവും വിശദമാക്കണം.

ചോദ്യം കൃത്യമായി വായിച്ചു മനസ്സിലാക്കി മാത്രം ഉത്തരം എഴുതണം.

3. ഏഴ് മാർക്കിന്‍റെ ചോദ്യത്തിന് ഒന്നരപ്പുറത്തിൽ ഉത്തരം എഴുതുക.

മൂന്നോ നാലോ പാരഗ്രാഫിൽ ഉത്തരം എഴുതണം.

ഓപ്ഷൻസ്‌ വരുന്ന ചോദ്യങ്ങൾക്ക് നന്നായി അറിയുന്ന ചോദ്യത്തിന് മാത്രം ഉത്തരം എഴുതുക.