ETV Bharat / education-and-career

എസ്‌എസ്‌എൽസി ഹാൾ ടിക്കറ്റ് പുറത്തിറക്കി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മാർച്ച് 5 മുതൽ 30 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടക്കുന്നത്. ഏപ്രിൽ 7 മുതൽ 25 വരെ മൂല്യ നിർണയം നടക്കും. മെയ് 8 നായിരിക്കും ഫലം പ്രഖ്യാപനം നടക്കുക.

SSLC HALL TICKETS  SSLC EXAMINATION  SSLC  SSLC EXAM 2026
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : February 26, 2026 at 3:53 PM IST

1 Min Read
Choose ETV Bharat

മാർച്ച് അഞ്ച് മുതൽ 30 വരെ നടക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയുടെ ഹാൾ ടിക്കറ്റ് പുറത്തിറക്കി. സ്‌കൂൾ ലോഗിൻ വഴിയാണ് ഹാൾ ടിക്കറ്റ് പുറത്തിറക്കിയത്. sslcexam.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എസ്‌എസ്‌എൽസി, ടിഎച്ച്എസ്‌എൽസി, എഎച്ച്എസ്‌എൽസി പരീക്ഷകളാണ് മാർച്ച് 5 ന് തുടങ്ങി 30 ന് അവസാനിക്കുക. മൂല്യനിർണയ നടപടികൾ ഏപ്രിൽ ഏഴ്‌ മുതൽ 25 വരെ നടക്കും. മെയ്‌ എട്ടിനായിരിക്കും ഫലം പ്രഖ്യാപിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും അതത് സ്‌കൂൾ മാനേജ്മെൻ്റ് തന്നെയാണ് ഹാൾ ടിക്കറ്റ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാറുള്ളത്. നേരത്തെ ഹാൾ ടിക്കറ്റ് വേണമെന്നുള്ളവർക്ക് വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

sslcexam.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുക

ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനായി ലഭ്യമാകും

ഡൗൺലോഡ് ചെയ്‌ത് പ്രിൻ്റ് ഔട്ട് എടുക്കാം

വിദ്യാർഥികളുടെ ശ്രദ്ധക്ക്

  • പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്‌കൂളിൽ എത്തി ചേരാൻ ശ്രമിക്കുക.
  • കൃത്യ സമയത്ത് തന്നെ പരീക്ഷാ ഹാളിൽ പ്രവേശിക്കുകയും കൂൾ ഓഫ് ടൈമിൽ ചോദ്യങ്ങൾ കൃത്യമായി വായിക്കുകയും ചെയ്യുക.
  • പരീക്ഷയ്‌ക്ക് പോകുന്ന എല്ലാ ദിവസവും ഹാൾ ടിക്കറ്റ് കയ്യിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
  • പരീക്ഷയ്‌ക്ക് പോകുന്നതിന് മുമ്പ് നന്നായി ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക
  • കൃത്യ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക
  • ചോദ്യങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കിയ ശേഷം മാത്രം ഉത്തരം എഴുതുക

Also Read: എസ്‌എസ്‌എല്‍സി 2026; പരീക്ഷാ പാറ്റേണ്‍ ഇങ്ങനെ, മികച്ച മാര്‍ക്ക് നേടാം ഇതൊന്ന് വായിക്കൂ...