ETV Bharat / education-and-career
എസ്‌എസ്‌എല്‍സി 2026; പരീക്ഷാ പാറ്റേണ്‍ ഇങ്ങനെ, മികച്ച മാര്‍ക്ക് നേടാം ഇതൊന്ന് വായിക്കൂ...
ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ചോ്യ പേപ്പര്‍ പാറ്റേണ്‍ ഇങ്ങനെയാണ്. മികച്ച വിജയം കൊയ്യാനായി പഠനം ഇത്തരത്തിലാക്കാം.

Published : February 26, 2026 at 2:59 PM IST
സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് പരീക്ഷാ കാലമാണ്. എസ്‌എസ്‌എല്‍സി പരീക്ഷാ പടിവാതിക്കലെത്തി നില്‍ക്കുകയാണ്. ഏകദേശം ഒരു മാസത്തെ ദൂരമാണ് പരീക്ഷ ദിനങ്ങളിലേക്കുള്ളൂ. ഒരു പരീക്ഷ എന്നതിന് അപ്പുറം വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ മുന്നോട്ടുള്ള പ്രയാണം ഏത് ദിശയിലൂടെയാകണമെന്ന് ഉറപ്പിക്കുന്നതിനുള്ള ഒരു പ്രധാന കടമ്പ കൂടിയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. അതുകൊണ്ട് തന്നെ മികച്ച മാര്‍ക്ക് നേടേണ്ടതും ഏറെ അനിവാര്യമാണ്.
പഠനം ഇങ്ങനെയായാലോ? പഠനത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകമായി ടൈം ടേബിള്‍ തയ്യാറാക്കി പഠനത്തിനായി സമയം മാറ്റിവയ്‌ക്കാം. മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ വിശകലനം ചെയ്യുന്നത് ചോദ്യങ്ങളുടെ ശൈലികളെ കുറിച്ച് അറിയുന്നതിന് സഹായകരമാകും. ഇത് അമിതമായ ഉത്കണ്‌ഠ കുറയ്‌ക്കാന്‍ സഹായിക്കും. പഠിക്കാന്‍ ഏറ്റവും പ്രയാസം തോന്നുന്ന വിഷയങ്ങള്‍ക്കായി കൂടുതല്‍ സമയം മാറ്റിവയ്‌ക്കാം. ഇത് കൂടുതല്‍ മികച്ച മാര്‍ക്ക് നേടാന്‍ സഹായകരമാകും. ഒരു മണിക്കൂര്‍ പഠനത്തിനിടയില്‍ 5 മിനിറ്റ് വിശ്രമിക്കാം. ഇത് സ്‌ട്രെസ് ഒഴിവാക്കാന്‍ സഹായകരമാകും.
പരീക്ഷാ പാറ്റേണ്‍: പരീക്ഷയില്‍ സാധാരണയായി മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റ്യന്‍സും ഷോട്ട് ആന്‍സര്‍ ക്വസ്റ്റ്യന്‍സും ലോങ് ആന്‍സര്‍ ക്വസ്റ്റ്യന്‍സുമാണ് വരാറുള്ളത്. 100 മാര്‍ക്കിലാണ് പരീക്ഷകള്‍ നടക്കുക. അതിന് വിഷയങ്ങള്‍ക്ക് അടിസ്ഥാനമാക്കി രണ്ടര മണിക്കൂര്‍, 3 മണിക്കൂര്‍ എന്നിങ്ങനെയായിരിക്കും സമയക്രമം.
കണക്കിലെ ചോദ്യങ്ങള്‍ ഇങ്ങനെയായിരിക്കും: വിദ്യാര്‍ഥികളില്‍ പലര്‍ക്കും പ്രയാസമേറിയ വിഷയങ്ങളിലൊന്നാണ് മാത്തമാറ്റിക്‌സ് അഥവാ ഗണിത ശാസ്‌ത്രം. ഇതിന് 100 മാര്‍ക്കിലാണ് പരീക്ഷ നടക്കുക. ഏത്ര മാര്‍ക്കിന് ഏതെല്ലാം തരം ചോദ്യങ്ങളാണ് ഉണ്ടായിരിക്കുകയെന്ന് നോക്കാം.
| തരം | ക്വസ്റ്റ്യന്‍ ടൈപ്പ് | ചോദ്യത്തിന്റെ എണ്ണം | മാര്‍ക്ക് |
| മള്‍ട്ടിപ്പിള്‍ ചോയ്‌സ് (MCQs) | ഒബ്‌ജക്‌ടീവ് (1 മാര്‍ക്ക് വീതം) | 10 | 10 |
| ഷോട്ട് ആന്‍സര്‍ (SCQs) | 2-3 മാര്‍ക്ക് വീതം | 10 | 25 |
| ലോങ് ആന്‍സര്‍ (LAQs) | 4-5 മാര്‍ക്ക് വീതം | 8 | 40 |
| ആകെ | 75 |
സയന്‍സിലെ ചോദ്യങ്ങള്‍ ഇങ്ങനെയാകും: കണക്ക് കഴിഞ്ഞാല്‍ പിന്നെ പലര്‍ക്കും പ്രയാസം തോന്നുന്ന വിഷയങ്ങളാണ് സയന്‍സ്, അതായത് ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവ. ഈ മൂന്ന് വിഷയങ്ങളില്‍ നിന്നും എങ്ങനെയാണ് ചോദ്യങ്ങള്‍ വരികയെന്ന് നോക്കാം.
| തരം | ക്വസ്റ്റ്യന്‍ ടൈപ്പ് | ചോദ്യത്തിന്റെ എണ്ണം | മാര്‍ക്ക് |
| മള്‍ട്ടിപ്പിള്‍ ചോയ്‌സ് (MCQs) | ഒബ്‌ജക്‌ടീവ് (1 മാര്‍ക്ക് വീതം | 10 | 10 |
| ഷോട്ട് ആന്‍സര്‍ (SCQs) | 2-3 മാര്‍ക്ക് വീതം | 12 | 30 |
| ലോങ് ആന്‍സര്‍ (LAQs) | 4-5 മാര്‍ക്ക് വീതം | 8 | 35 |
| ആകെ | 75 |
മൂന്നാമത്തെ വിഷയം: ഗണിതവും സയന്‍സും കൂടാതെയുള്ള വിഷയങ്ങളാണ് ഹിസ്റ്ററിയും ജിയോഗ്രഫിയും. ചരിത്രത്തെ കുറിച്ചും ഭൂമി ശാസ്‌ത്രത്തെയും കുറിച്ചുമുള്ള ഈ പഠനത്തില്‍ ഏത്ര തരം ചോദ്യങ്ങളാണ് ചോദിക്കുകയെന്ന് നോക്കാം.
| തരം | ക്വസ്റ്റ്യന്‍ ടൈപ്പ് | ചോദ്യത്തിന്റെ എണ്ണം | മാര്‍ക്ക് |
| മള്‍ട്ടിപ്പിള്‍ ചോയ്‌സ് (MCQs) | ഒബ്‌ജക്‌ടീവ് (1 മാര്‍ക്ക് വീതം | 10 | 10 |
| ഷോട്ട് ആന്‍സര്‍ (SCQs) | 2-3 മാര്‍ക്ക് വീതം | 12 | 30 |
| ലോങ് ആന്‍സര്‍ (LAQs) | 4-5 മാര്‍ക്ക് വീതം | 8 | 35 |
| ആകെ | 75 |
എളുപ്പമാക്കാം ഇംഗ്ലീഷ്: അത്യാവശ്യം പഠിച്ചെഴുതിയാല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കാവുന്ന വിഷയങ്ങളിലൊന്നാണ് ഇംഗ്ലീഷ്. റൈറ്റിങ് സ്‌കില്‍, ഗ്രാമര്‍ എന്നിവ കൂടി പരിഗണിച്ചായിരിക്കും ഓരോ ഉത്തരങ്ങള്‍ക്കും മാര്‍ക്ക് പരിഗണിക്കുക.
| തരം | ക്വസ്റ്റ്യന്‍ ടൈപ്പ് | ചോദ്യത്തിന്റെ എണ്ണം | മാര്‍ക്ക് |
| റീഡിങ് കോംബ്രഹെന്സിവ് | പാസേജ് (1-2 മാര്‍ക്ക് ) | 2 | 20 |
| റൈറ്റിങ് സ്കില്‍സ് | ഉപന്യാസം, കത്ത് തുടങ്ങിയവ | 2 | 15 |
| ഗ്രാമര്‍ | ഒബ്ജക്ടിറ്റ് (1 മാര്‍ക്ക് വീതം) | 10 | 10 |
| ലിറ്ററേച്ചര്‍ | ഷോട്ട് & ലോങ് ആന്‍സര്‍ | 8 | 30 |
| ആകെ | 75 |
ഹിന്ദിയും സെക്കന്‍ഡ് ലാഗേജും ഈസിയാകും: ഇനിയുള്ളത് ഭാഷാടിസ്ഥാനത്തിലുള്ള വിഷയങ്ങളാണ്. ഇവയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് മേല്‍ പറഞ്ഞ പോലുള്ള തരം ചോദ്യങ്ങള്‍ തന്നെയാണ്.
| തരം | ക്വസ്റ്റ്യന്‍ ടൈപ്പ് | ചോദ്യത്തിന്റെ എണ്ണം | മാര്‍ക്ക് |
| മള്‍ട്ടിപ്പിള്‍ ചോയ്‌സ് (MCQs) | ഒബ്‌ജക്‌ടീവ് (1 മാര്‍ക്ക് വീതം | 10 | 10 |
| ഷോട്ട് ആന്‍സര്‍ (SCQs) | 2-3 മാര്‍ക്ക് വീതം | 10 | 30 |
| ലോങ് ആന്‍സര്‍ (LAQs) | 4-5 മാര്‍ക്ക് വീതം | 8 | 35 |
| ആകെ | 75 |
മുമ്പത്തെ പോയെല്ല ഇപ്പോള്‍ ഗ്രേഡുകളാണ് പരീക്ഷയ്‌ക്ക് നല്‍കുന്ന മാര്‍ക്കുകള്‍. A+ മുതല്‍ E വരെ നീളുന്നതാണ് മാര്‍ക്ക്. ഏറ്റവും നല്ല മാര്‍ക്ക് ലഭിക്കുന്ന വിഷയങ്ങള്‍ക്കാണ് A+ മാര്‍ക്ക് ലഭിക്കുക. അതേസമയം മാര്‍ക്ക് ഏറ്റവും കുറവുള്ള വിഷയങ്ങള്‍ക്കാണ് E ലഭിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന മാര്‍ക്കുകളുടെ ഘടനയൊന്ന് നോക്കാം.
ഗ്രേഡ് ഘടന ഇങ്ങനെ
| ഗ്രേഡ് | റേഞ്ച് | ഗ്രേഡ് വാല്യൂ | ഗ്രേഡ് പൊസിഷന്‍ |
| A+ | 90 ശതമാനം മുതൽ 100 ശതമാനം വരെ | 9 | Outstanding |
| A | 80 ശതമാനം മുതൽ 89 ശതമാനം വരെ | 8 | Excellent |
| B+ | 70 ശതമാനം മുതൽ 79 ശതമാനം വരെ | 7 | Very Good |
| B | 60 ശതമാനം മുതൽ 69 ശതമാനം വരെ | 6 | Good |
| C+ | 50 ശതമാനം മുതൽ 59 ശതമാനം വരെ | 5 | Above Average |
| C | 40 ശതമാനം മുതൽ 49 ശതമാനം വരെ | 4 | Average |
| D+ | 30 ശതമാനം മുതൽ 39 ശതമാനം വരെ | 3 | Marginal |
| D | 20 ശതമാനം മുതൽ 29 ശതമാനം വരെ | 2 | Need Improvement |
| E | 20 ശതമാനത്തിന് താഴെ | 1 | Need Improvement |
മികച്ച മാര്‍ക്കിനായി ഇങ്ങനെ ചെയ്യാം:
പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കാനായി ഏതാനും ടിപ്പുകളുണ്ട്. അവ പ്രാക്‌ടീസ് ചെയ്‌താല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാനാകും. അവ ഏതെല്ലാമാണെന്ന് നോക്കാം.
- ചിലത് മനഃപാഠമാക്കരുത്: ഗണിതം, ശാസ്‌ത്രം തുടങ്ങിയ വിഷയങ്ങള്‍ മനഃപാഠമാക്കേണ്ടതില്ല. മനഃപാഠം പഠിക്കുന്നതിനേക്കാള്‍ അവയുടെ ആശയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
- ചോദ്യപേപ്പര്‍ വിശകലനം: ചോദ്യം ഏതെല്ലാം തരത്തിലാകുമെന്നത് അറിയാനായി മുന്‍ വര്‍ഷങ്ങളിലെ പരീക്ഷാ ചോദ്യ പേപ്പര്‍ വിശകലനം ചെയ്യുക. ഓരോ ചോദ്യത്തിനും ഉത്തരങ്ങള്‍ എഴുതാന്‍ ശ്രമിക്കുകയും ചെയ്യുക. ഓരോന്നിനും സമയം ചിട്ടപ്പെടുത്തി വേണം ഉത്തരമെഴുതാന്‍.
- പഠനത്തിനായി ടൈം ടേബിള്‍ തയ്യാറാക്കുക: ഓരോ വിഷയങ്ങളും പഠിക്കുന്നതിനായി പ്രത്യേക സമയം ചിട്ടപ്പെടുത്തുക. കൂടുതല്‍ പ്രയാസമേറിയ വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം മാറ്റിവയ്‌ക്കണം.
- മോക്ക് ടെസ്റ്റുകള്‍ ഉപകാരപ്പെടും: പരീക്ഷയ്‌ക്ക് മുമ്പായി നിരവധി മോക്ക് ടെസ്റ്റുകള്‍ നടത്തുക. അത് പരീക്ഷയ്‌ക്ക് ഉപകാരപ്പെടും. മാത്രമല്ല മോക്ക് ടെസ്റ്റുകള്‍ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
Also Read: പാഠപുസ്‌തകത്തിലെ 'ജുഡീഷ്യറി അഴിമതി'; ക്ഷമ ചോദിച്ച് എൻസിഇആർടി, മാറ്റി അച്ചടിക്കും

