ETV Bharat / education-and-career

നീറ്റ് യുജി 2026 എഴുതിയ വിദ്യാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്, കൗണ്‍സലിങ് തീയതികള്‍ വിശദമായി അറിയാം

ബിരുദ മെഡിക്കൽ കോഴ്‌സുകളുടെ 2026-27 ബാച്ച് അക്കാദമിക് ഘട്ടം സെപ്റ്റംബർ എട്ടിന് ആരംഭിക്കുമെന്ന് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി അറിയിച്ചു.

NEET UG  NEET UG COUNSELLING  NEET COUNSELLING 2026 LAST DATE  NEET UG COUNSELLING 2026 START DATE
Candidates exit an examination centre after appearing for the NEET 2026 re-examination, (IANS)
author img

By ETV Bharat Kerala Team

Published : August 2, 2026 at 10:56 AM IST

3 Min Read
Choose ETV Bharat

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 എഴുതി ഫലം കാത്തിരുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ആകാംക്ഷകൾക്ക് വിരാമം. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള ആദ്യ റൗണ്ട് ഓൾ ഇന്ത്യ കോട്ട മെഡിക്കൽ കൗൺസിലിങ് ഓഗസ്റ്റ് 4 മുതൽ ആരംഭിക്കും. മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ (MCC) ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in വഴി ഓൺലൈനായാണ് കൗൺസിലിങ് നടപടികൾ നടക്കുക. ഓഗസ്റ്റ് ഒന്നിന് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി പുറത്തിറക്കിയ കൗൺസിലിങ് ഷെഡ്യൂൾ അനുസരിച്ച്, ബിരുദ മെഡിക്കൽ കോഴ്‌സുകളുടെ അക്കാദമിക് ഘട്ടം സെപ്റ്റംബർ എട്ടിന് ആരംഭിക്കും.

ഇന്ത്യയിലുടനീളമുള്ള 15% ഓൾ ഇന്ത്യ ക്വാട്ട (AIQ) സീറ്റുകൾ, എയിംസ് (AIIMS), ജിപ്മെർ (JIPMER), സെൻട്രൽ യൂണിവേഴ്സിറ്റികൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ എന്നിവയിലെ 100% സീറ്റുകളിലേക്കുമാണ് എംസിസി കൗൺസിലിങ് നടത്തുന്നത്. സർവകലാശാലകളിലും കേന്ദ്ര സർവകലാശാലകളിലും എ.ഐ.ക്യു കൗൺസിലിങിൻ്റെ ആദ്യ റൗണ്ട് ഓഗസ്റ്റ് നാല് മുതൽ ഓഗസ്റ്റ് 17 വരെ നടക്കും. എംസിസി പങ്കിട്ട ഷെഡ്യൂൾ പ്രകാരം കോളജിൽ ചേരാനുള്ള അവസാന തീയതി ഓഗസ്റ്റ് 22 ആണ്. രണ്ടാം റൗണ്ട് ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ട് വരെയും മൂന്നാം റൗണ്ട് സെപ്റ്റംബർ 10 മുതൽ സെപ്റ്റംബർ 18 വരെയും നടക്കും. സ്‌ട്രേ വേക്കൻസി റൗണ്ട് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. സ്‌ട്രേ വേക്കൻസി റൗണ്ടിന് ശേഷം ചേരുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ആദ്യ റൗണ്ട് കൗൺസിലിങ് ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 22 വരെ നടക്കും, ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 28 ന് മുമ്പ് പങ്കെടുക്കണം. രണ്ടാം റൗണ്ട് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ എട്ടുവരെയും മൂന്നാം റൗണ്ട് സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 26 വരെയും നടക്കും. സ്‌ട്രേ വേക്കൻസി റൗണ്ട് കൗണ്‍സിലിങ് ഒക്ടോബർ മൂന്ന് മുതൽ ഒക്ടോബർ അഞ്ച് വരെ നടത്തും.

കൗൺസിലിങ് ഷെഡ്യൂൾ (ഓൾ ഇന്ത്യ ക്വാട്ട & സംസ്ഥാന ക്വാട്ട)

കൗണ്‍സിലിങ് റൗണ്ട്ഓൾ ഇന്ത്യ ക്വാട്ട/കേന്ദ്ര സർവകലാശാലകൾസംസ്ഥാന ക്വാട്ട
ഒന്നാം റൗണ്ട്2026 ഓഗസ്റ്റ് 4 മുതൽ 17 വരെഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 22 വരെ
റൗണ്ട് 1 ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിംഗ് / ചേരൽ2026 ഓഗസ്റ്റ് 18 മുതൽ 22 വരെ2026 ഓഗസ്റ്റ് 28 ന് മുൻപ്
രണ്ടാം റൗണ്ട് ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ട് വരെഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8
മൂന്നാം റൗണ്ട്സെപ്റ്റംബർ 10 മുതൽ സെപ്റ്റംബർ 18 വരെസെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 26 വരെ
സ്‌ട്രേ വേക്കൻസി റൗണ്ട് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ മൂന്ന് വരെഒക്ടോബർ 3 മുതൽ ഒക്ടോബർ വരെ

സീറ്റ് പ്രോസസിങും അലോട്ട്‌മെൻ്റുകളും പരിശോധിക്കുന്നതിന്, ഓരോ റൗണ്ടിനു ശേഷവും മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി(എംസിസി)യും സംസ്ഥാന കൗൺസിലിങ് അതോറിറ്റികളും ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത സമയം നൽകുന്നുണ്ട്. പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും സംസ്ഥാന കൗൺസിലിങ് അതോറിറ്റികളും നിയുക്ത ഏജൻസികളും ഷെഡ്യൂൾ കർശനമായി പാലിക്കണമെന്ന് എംസിസി നിർദ്ദേശിച്ചു. കൗൺസിലിങ് പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ശനി, ഞായർ, ഗസറ്റഡ് അവധി ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളായി കണക്കാക്കണമെന്നും സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എംസിസി പ്രവേശന പ്രക്രിയ "കൂടുതൽ സുതാര്യവും വിദ്യാർത്ഥി സൗഹൃദപരവുമാക്കുന്നതിനായി" സീറ്റ് അപ്‌ഗ്രേഡ് തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിർബന്ധിത ഫിസിക്കൽ റിപ്പോർട്ടിങ് ഒഴിവാക്കുകയും അലോട്ട്‌മെൻ്റ് ചെയ്‌ത സീറ്റുകളിൽ നിന്ന് ഓൺലൈൻ രാജി അനുവദിക്കുകയും ചെയ്യുന്നതുൾപ്പെടെ, നീറ്റ്-യുജി 2026 കൗൺസിലിങ് പ്രക്രിയയിൽ നിരവധി കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്.

സീറ്റ് അപ്‌ഗ്രേഡ് തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാത്രം അലോട്ട്‌മെൻ്റ് ലഭിച്ച കോളജിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. തുടർന്നുള്ള റൗണ്ടുകളിൽ പങ്കെടുക്കുമ്പോൾ അവരുടെ പ്രവേശനം കൗൺസിലിങ് സംവിധാനത്തിൽ സാധുവായി തുടരും. എംസിസി ഒരു ഓൺലൈൻ രാജി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൗൺസിലിങ് നിയമങ്ങൾ പ്രകാരം സീറ്റ് അനുവദിച്ച സ്ഥാപനത്തിൽ നേരിട്ട് രാജി സമർപ്പിക്കാതെ തന്നെ എംസിസി കൗൺസിലിങ് പോർട്ടൽ വഴി ഉദ്യോഗാർത്ഥികൾക്ക് അലോട്ട്മെൻ്റ് ലഭിച്ച സീറ്റ് രാജിവയ്ക്കാമെന്ന് കത്തിൽ പറയുന്നു. സർവകലാശാലകളിൽ എൻആർഐ സംവരണം തേടുന്ന ഉദ്യോഗാർഥികൾക്ക് കൗൺസലിങ് പോർട്ടലിൽ അവരുടെ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാനും കഴിയും.

ALSO READ: ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഇനി അതിവേഗ കോടതികളും കടുത്ത ശിക്ഷയും