ETV Bharat / education-and-career
പത്താംക്ലാസ് സാമൂഹ്യ ശാസ്‌ത്ര പരീക്ഷയെ നേരിടാനുള്ള മാര്‍ഗങ്ങള്‍; ഈ അധ്യാപികമാര്‍ പറയുന്നത് കേള്‍ക്കൂ....
പോയിന്‍റുകളും ഉപതലക്കെട്ടുകളും രേഖപ്പെടുത്താന്‍ മറന്ന് പോകരുത്.

Published : March 3, 2026 at 12:57 PM IST
ഇന്ന് നമുക്ക് പത്താം ക്ലാസ് സാമൂഹ്യ ശാസ്‌ത്ര പരീക്ഷയില്‍ വരാനിടയുള്ള ചില പ്രധാന ചോദ്യങ്ങളും ശ്രദ്ധിക്കേണ്ട സംഗതികളും പരിശോധിക്കാം
Also Read; പ്ലസ്‌വണ്‍ ഇംഗ്ലീഷ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാം, ഇവയൊന്ന് ശ്രദ്ധിക്കൂ
സോഷ്യൽ സയൻസ് പരീക്ഷ എഴുതുന്ന കുട്ടികൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക എന്നതാണെന്ന് കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപിക പാര്‍വതി പറയുന്നു. ചോദ്യ നമ്പറുകൾ കൃത്യമായി എഴുതേണ്ടതും വളരെ പ്രധാനം തന്നെയാണെന്ന് പാര്‍വതി ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യത്തെ ഒരു മാർക്ക് ചോദ്യങ്ങൾ ഓപ്ഷൻസ് കൃത്യമായി വായിച്ചു മനസ്സിലാക്കി ഉത്തരങ്ങൾ എഴുതുക. ആൻസർ പോയിന്റുകളായോ പാരഗ്രാഫ് ആയോ എഴുതാം. ഓരോ ചോദ്യത്തിന്റെയും മാർക്ക് അനുസരിച്ചു മാത്രം ഉത്തരങ്ങൾ എഴുതുക.
റിസര്‍വ് ബാങ്കിന്‍റെ ധർമങ്ങൾ പോലെഉള്ള ചോദ്യങ്ങൾ വരുമ്പോൾ ആദ്യം പോയിന്റുകൾ കൃത്യമായും വൃത്തിയായും എഴുതുക. പിന്നീട് ഓരോന്നും സൈഡ് ഹെഡിങ് കൊടുത്തു വിശദീകരിക്കണമെന്നാണ് ഇതേ സ്‌കൂളിലെ തന്നെ സാമൂഹ്യ ശാസ്‌ത്രം കൈകാര്യം ചെയ്യുന്ന മറ്റൊരു അധ്യാപിക ശാന്തി ദേവി അഭിപ്രായപ്പെട്ടത്.
ഓപ്ഷൻ ചോദ്യങ്ങൾ വരുമ്പോ a/b എന്നത് ചോദ്യ നമ്പറിന്റെ കൂടെ വ്യക്തമായി രേഖപ്പെടുത്തുക.ഭൂപടങ്ങളുടെ ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കി അടയാളപെടുത്തുക. കഴിവതും പെൻസിൽ ഉപയോഗിച്ച് അടയാളപെടുത്തുക. ഭൂപടത്തിൽ രജിസ്റ്റർനമ്പർ രേഖപ്പെടുത്താൻ ശ്രദ്ധിക്കുക.പേപ്പർ ടാഗ് ചെയ്യുമ്പോൾ ഭൂപടം ഫെയ്സിംഗ് ഷീറ്റിന് ശേഷം വയ്ക്കുക. അതുപോലെ പേജ് നമ്പർ കൃത്യമായി നോക്കി പേപ്പർ ടാഗ് ചെയ്യണമെന്നും തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപിക മുംതാസ് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു.
മാതൃകാ പരീക്ഷ പോലെ തന്നെയാകും പൊതു പരീക്ഷയെന്നു കരുതുന്നുവെന്നും ഈ അധ്യാപകര്‍ പറയുന്നു. അത് കൊണ്ട് തന്നെ കുട്ടികള്‍ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവും അനുഭവിക്കേണ്ടതില്ലെന്നും. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനും ഇവര്‍ ഉപദേശിക്കുന്നു. പുസ്‌തകങ്ങള്‍ നന്നായി വായിച്ച് പോയാല്‍ ഏത് ഭാഗത്ത് നിന്ന് വരുന്ന ചോദ്യവും എഴുതാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രധാന വര്‍ഷങ്ങളും തീയതികളുമൊക്കെ ആവര്‍ത്തിച്ച് ഉറപ്പിക്കുക. അറിയുന്ന ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം എഴുതുക. വിശദീകരണം ആവശ്യമുള്ളവ പിന്നീട് എഴുതുക. സമയം ഫലപ്രദമായി വിനിയോഗിക്കുക എന്നതും പരമപ്രധാനമാണ്. ഒരു ചോദ്യത്തിലും അനാവശ്യമായി സമയം ചെലവിടാതെ ഇരിക്കുക. നന്നായി അറിയാവുന്നവ അധികം വിസ്‌തരിച്ച് എഴുതാന്‍ നിന്നാല്‍ പിന്നീടുള്ളവയ്ക്ക് സമയം മതിയാകാതെ വരും. ഈയൊരു സാഹചര്യം ഒഴിവാക്കാനും ഈ അധ്യാപികമാര്‍ കുട്ടികളെ ഉപദേശിക്കുന്നു.

