ETV Bharat / education-and-career
ജെഇഇ മെയിൻ 2026: ഏപ്രിൽ സെഷൻ ചോദ്യപേപ്പറുകൾ ഇന്ന് പ്രസിദ്ധീകരിക്കും, ഫലം ഏപ്രിൽ 20 ന്
ജെഇഇ മെയിൻ മെയിൻ 2026 ചോദ്യപേപ്പറുകൾ ഇന്ന് പ്രസിദ്ധീകരിക്കും, താൽക്കാലിക ഉത്തരസൂചിക ഏപ്രിൽ 11 ന്

Published : April 9, 2026 at 1:32 PM IST
ജയ്‌പൂർ: എപ്രില്‍ സെഷന്‍ ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ 2026 രണ്ടാം സെഷന്‍ ചോദ്യപേപ്പറുകൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഏപ്രിൽ 9 വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കും. ഇക്കഴിഞ്ഞ ബുധനാഴ്‌ച അവസാനിച്ച പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് പ്രസിദ്ധീകരിക്കുന്നത്.
ഏപ്രിൽ 2 മുതൽ 8 വരെ രണ്ട് ഷിഫ്റ്റുകളിലായി പേപ്പർ 1 (ബിഇ/ ബിടെക്), പേപ്പറുകൾ 2എ, 2ബി (ബിആർച്ച്, ബിപ്ലാനിങ് പേപ്പറുകൾ) പരീക്ഷകള്‍ നടന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് 3 മുതൽ വൈകുന്നേരം 6 വരെയുമാണ് നടന്നത്. ജെഇഇ മെയിൻ 2026 ഏപ്രിൽ സെഷൻ്റെ ഫലങ്ങൾ ഏപ്രിൽ 20 ന് പ്രഖ്യാപിക്കും. അതേസമയം ജനുവരി സെഷൻ്റെ ഫലങ്ങൾ ഫെബ്രുവരി 16 ന് പ്രഖ്യാപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏപ്രിൽ സെഷൻ്റെ താൽക്കാലിക ഉത്തരസൂചിക ഏപ്രിൽ 11 ന് പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് എന്‍ടിഎ അറിയിച്ചു. അന്തിമ ഉത്തരസൂചിക ഏപ്രിൽ 20 ന്, ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തിറക്കും.
എൻടിഎ ഡാറ്റ പ്രകാരം, ബാച്ചിലർ ഓഫ് എഞ്ചിനീയറിങ് (B.E.), ബാച്ചിലർ ഓഫ് ടെക്നോളജി (B.Tech) കോഴ്‌സുകൾ ഉൾക്കൊള്ളുന്ന പേപ്പർ 1 ന് 11.10 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്‌തു. ഇതിൽ 11.06 ലക്ഷം പേർ ഇന്ത്യൻ കേന്ദ്രങ്ങളിലും 4,229 പേർ വിദേശ കേന്ദ്രങ്ങളിലുമാണ് രജിസ്റ്റർ ചെയ്‌തത്. രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികളിൽ 10.30 ശതമാനം പേര്‍ അഥവാ 93 ശതമാനം പേർ പരീക്ഷ എഴുതി. രജിസ്റ്റർ ചെയ്‌ത വിദ്യാർഥികളിൽ 97 ശതമാനം പേരും ആധാർ ഓതൻ്റിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
മറുവശത്ത്, ബാച്ചിലർ ഓഫ് പ്ലാനിങ് (ബി. പ്ലാനിങ്), ബാച്ചിലർ ഓഫ് ആർക്കിടെക്‌ചർ (ബി. ആർച്ച്) കോഴ്‌സുകൾ ഉൾക്കൊള്ളുന്ന പേപ്പർ 2 ന് - 55,223 പേർ രജിസ്റ്റർ ചെയ്‌തു. ഇതിൽ ഇന്ത്യൻ സെൻ്ററുകളിൽ നിന്ന് 54,953 വിദ്യാർഥികളും വിദേശ സെൻ്ററുകളിൽ നിന്ന് 270 വിദ്യാർഥികളും ഉൾപ്പെടുന്നു. രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികളിൽ 73 ശതമാനം അഥവാ ഏകദേശം 40,300 പേർ പരീക്ഷ എഴുതി.
വിദ്യാർഥികൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എന്‍ടിഎ
- ജെഇഇ മെയിന്‍ രണ്ടാം സെഷൻ പേപ്പർ-1 ൻ്റെ ചോദ്യപേപ്പറുകൾ ഏപ്രിൽ 9 ന് ലഭ്യമാകും.
- വിദ്യാർഥികൾക്ക് പിന്നീട് വെബ്‌സൈറ്റിൽ നിന്ന് അവ ഡൗൺലോഡ് ചെയ്യാൻ കഴിയും.
- പേപ്പർ-1 (ബിഇ/ബി.ടെക്.) പരീക്ഷയുടെ രേഖപ്പെടുത്തിയ ഉത്തരക്കടലാസുകളും താൽക്കാലിക ഉത്തരസൂചികകളും ഏപ്രിൽ 11-ന് പ്രസിദ്ധീകരിക്കും.
- താൽക്കാലിക ഉത്തരസൂചികകൾക്കും രേഖപ്പെടുത്തിയ ഉത്തരങ്ങൾക്കും എതിരെ എതിർപ്പുകൾ ഉന്നയിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുന്നതാണ്.
- കഴിഞ്ഞ വർഷത്തെപ്പോലെ, ഈ ആവശ്യത്തിനായി 200 രൂപ ഫീസ് ഈടാക്കും. ഇത് തിരികെ നല്‍കുന്നതല്ല.
- അഖിലേന്ത്യാ റാങ്കുകൾ ഉൾപ്പെടെയുള്ള പേപ്പർ-1 (ബിഇ/ബി.ടെക്.) ഫലം ഏപ്രിൽ 20 ന് പ്രഖ്യാപിക്കും.
- ഏപ്രിൽ 22 മുതൽ, മികച്ച 2.5 ലക്ഷം വിദ്യാർഥികൾക്ക് ജെഇഇ അഡ്വാൻസ്‌ഡിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും.
Also Read:വിദ്യാർഥികളും രക്ഷിതാക്കളും അറിയാൻ; സിബിഎസ്ഇ പരീക്ഷ രീതിയും പാഠ്യപദ്ധതിയും അടിമുടി മാറുന്നു

