ETV Bharat / education-and-career
പ്ലസ്‌വണ്‍ ഇംഗ്ലീഷ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാം, ഇവയൊന്ന് ശ്രദ്ധിക്കൂ
പൊതുവായ ഉപന്യാസങ്ങള്‍, ഗ്രാമര്‍, എന്നിവ തന്നെയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം പരിശോധിക്കാനും ഉപയോഗിക്കുക എന്ന് അധ്യാപകര്‍ പറയുന്നു.

Published : February 27, 2026 at 3:25 PM IST
|Updated : March 3, 2026 at 10:29 AM IST
പ്ലസ്‌വണ്‍ പരീക്ഷയ്ക്ക് ആദ്യദിനം ഇംഗ്ലീഷ് ആണ്. മാര്‍ച്ച് അഞ്ചിന് തന്നെയാണ് പതിനൊന്നാം ക്ലാസ് പരീക്ഷകളും തുടങ്ങുന്നത്. ഇംഗ്ലീഷ് പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള പാഠഭാഗങ്ങളെക്കുറിച്ചും കുട്ടികള്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട പാഠങ്ങളെക്കുറിച്ചുമാണ് ഇവിടെ പരിശോധിക്കുന്നത്.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ഇംഗ്ലീഷ് പരീക്ഷയിലും വ്യാകരണം തന്നെയാണ് ഊന്നല്‍ നല്‍കുന്ന ഒരു മേഖലയെന്ന് ആലപ്പുഴ, കായംകുളം എന്‍ആര്‍പിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക സീന വിലയിരുത്തുന്നു. കത്തെഴുതുക, ബയോഡേറ്റ തയാറാക്കുക, അഭിമുഖത്തിനായി ചോദ്യങ്ങള്‍ തയാറാക്കുക തുടങ്ങിയവയും ഡയറക്‌ട്-ഇന്‍ഡയറക്‌ട് സ്‌പീച്ചുകളും ആക്‌ടീവ് പാസീവ് വോയിസ് തുടങ്ങിയ വിഭാഗത്തില്‍ നിന്ന് ഉറപ്പായി ചോദ്യങ്ങള്‍ ഉണ്ടാകും. ഒപ്പം ലൈവ് ടെലിവിഷന്‍ റിപ്പോര്‍ട്ടിങ് പോലുള്ള ചോദ്യങ്ങളുമുണ്ടാകാമെന്ന് സീന പറയുന്നു.
ആന്‍ഡ് ദെന്‍ ഗാന്ധി കെയിം എന്ന പാഠഭാഗത്തില്‍ നിന്നൊരു ഉപന്യാസം(essay) ചോദിക്കാമെന്നും കൊല്ലം പടിഞ്ഞാറെ കല്ലട ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക വില്‍മ പറയുന്നു. ദുരന്തങ്ങളും ദുരന്തങ്ങള്‍ കൈകാര്യം ചെയ്യലും (Disaster and disaster management) തുടങ്ങിയ പാഠഭാഗത്തെ അധികരിച്ചുള്ള ചോദ്യങ്ങളും ഈ വിഭാഗത്തില്‍ വരാം. പാഠഭാഗങ്ങളെ അധികരിച്ച് പ്രസംഗമോ ഉപന്യാസമോ തയാറാക്കാനുള്ള ചോദ്യങ്ങള്‍ വരാം. ക്യാരക്‌ടര്‍ സ്‌കെച്ചും ഉണ്ടാകാം. ദ പ്രൈസ് ഓഫ് ഫ്ലവേഴ്‌സ് എന്ന പാഠത്തിലെ മാഗി, ഗുപ്‌ത തുടങ്ങിയ കഥാപാത്രങ്ങളെക്കുറിച്ചാണ് മുന്‍കാലങ്ങളില്‍ വന്നിട്ടുള്ളതെന്നും വില്‍മ ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു. സെറാങ് ഓഫ് റണാഗിറ്റിയിലെ എ ജെ ക്രോണിന്‍, ഹസന്‍ എന്നിവുടെ ക്യാരക്‌ടര്‍ സ്കെച്ചും ചോദിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നെ നിങ്ങള്‍ നടത്തിയിട്ടുള്ള ഒരു യാത്രയുടെ വിവരണം ഉപന്യാസമായി ചോദിക്കാം. പിന്നെ നിങ്ങളുടെ പ്രദേശത്ത് നിലനില്‍ക്കുന്ന ഒരു ആചാരത്തെക്കുറിച്ച് വിവരിക്കാനുള്ള ചോദ്യവും ഉണ്ടാകാം. സൈബറിടങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ചും പതിനൊന്നാം ക്ലാസിന്‍റെ ഇംഗ്ലീഷ് പരീക്ഷയില്‍ ചോദ്യം വരാം.
പ്രൈസ് ഓഫ് ഫ്ലവേഴ്‌സ് എന്ന അധ്യായത്തിന്‍റെ തലക്കെട്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വിവരിക്കാന്‍ ചോദിച്ചേക്കാമെന്നും വില്‍മ ടീച്ചര്‍ പറയുന്നു. പുസ്‌തകത്തില്‍ നിന്നുള്ള ആശയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാകണം കുട്ടികള്‍ പരീക്ഷാഹാളിലെത്താനെന്നും സ്വന്തം നിലയില്‍ എഴുതാനുള്ള ഒരു ഗുണം കുട്ടികള്‍ വികസിപ്പിക്കണമെന്നും ഭാഷയിലെ പ്രാവീണ്യം തന്നെയാകും പേപ്പര്‍ നോക്കുന്ന അധ്യാപകര്‍ പരിഗണിക്കുകയെന്നും വില്‍മ ചൂണ്ടിക്കാട്ടുന്നു. നല്ല ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക. സമയബന്ധിതമായി തന്നെ ഉത്തരങ്ങള്‍ എഴുതുക. വൃത്തിയായും ഭംഗിയായും എഴുതുക എന്നതും പരമപ്രധാനമാണെന്നും വില്‍മ പറയുന്നു. വൃത്തിയുള്ള ഉത്തരക്കടലാസുകള്‍ പേപ്പര്‍ നോക്കുന്ന അധ്യാപകരില്‍ വിദ്യാര്‍ത്ഥിയെക്കുറിച്ച് മതിപ്പുണ്ടാക്കാന്‍ സഹായിക്കും.
യൂണിറ്റ് പ്രകാരം നോക്കിക്കൊണ്ടുപോകേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി പാലക്കാട് എലപ്പുള്ളി ജിഎപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ധനഞ്ജയ് ചൂണ്ടിക്കാട്ടുന്നത് ഇനിപ്പറയുന്നവയാണ്.
Unit wise Content & Focus areas:
Unit 1 : Glimpses of Greatness
Major Chapters:
1. His First Flight
2. I will Fly
3. Quest for the Theory of Everything
4. If (poem)
Expected weightage: 12-15 marks
Unit 2: Words & Deeds
Major Chapters:
1. And then Gandhi came
2. The Price of Flowers
3. Death, the Leveller (poem)
Expected weightage: 12-15 marks
Unit: 3 Beyond the Horizon
Major Chapters:
1. Sunrise on the Hills (poem)
2. The Trip of Le Horla
3. Sacred Turtles of Kadavu
Expected weightage: 10 - 12 marks
Unit: 4 Braving the Hazards
Major Chapters:
1. Disasters & Disaster Management in India
2. The Seranj of Ranaganji
3. The Wreck of the Titanic (poem)
Expected weightage: 10-12 marks
Unit: 5 Harmony of Life
Major Chapters:
1. Gooseberries
2. Going out for a Walk
3. To Sleep (poem)
Expected weightage: 8-10 marks
Unit: 6 Leaps and Bounds
Major Chapters:
1. The Cyber space
2. Is Society Dead?
3. The Conceptual Fruit
Expected weightage: 8-10 marks
Weightage by Question type: Roughly 25-30 marks
1. Literature ( Textual)
This includes Character sketches, Review of the story, Critical appreciation of the poem, Elaborate the idea of the poetic lines etc
2. Writing Discourses: Roughly 30- 35 marks
These are often linked to the themes in the text. It includes Email writing, Formal letters ( Letter to Editor, Job application letter), Profile writing, Speech, Interview, Travel essay, Travel Info, Debate, Do's & Don'ts, Welcome& Introductory speech by Tourist Guide, Write up on a Ritual, Essay writing etc.
Reading & Grammar:
Roughly 20-25 marks
This includes Precis writing, Note making, Appreciation of Unfamiliar poem, Grammar exercises such as Editing,Reported speech, Passive voice, If clause, Change sentence from Exclamatory to Assertive, Framing questions.

