ETV Bharat / education-and-career
CBSE 10, 12 പരീക്ഷകള്‍ മാറ്റിവച്ചു, സുപ്രധാന അറിയിപ്പുമായി ദുബായിലെ ഓഫിസ്
മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 3 ചൊവ്വാഴ്ച സാഹചര്യം വിലയിരുത്തിയ ശേഷം ബോർഡ് അന്തിമ തീരുമാനമെടുക്കും. അതുവരെ പരീക്ഷകൾ റദ്ദാക്കിയിട്ടില്ല, മാറ്റിവയ്‌ക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളതെന്നും ഔദ്യോഗികമായി അറിയിച്ചു.

Published : March 1, 2026 at 3:29 PM IST
ദുബായ്: ഇറാൻ തിരിച്ചടിയെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഏഴ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാർച്ച് 2 തിങ്കളാഴ്‌ച നടത്താനിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ സിബിഎസ്ഇ ഔദ്യോഗികമായി മാറ്റിവച്ചു. യുഎഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നാളെ നടത്താനിരുന്ന സിബിഎസ്‌ഇ പരീക്ഷകളാണ് മാറ്റിവച്ചത്.
മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 3 ചൊവ്വാഴ്ച സാഹചര്യം വിലയിരുത്തിയ ശേഷം ബോർഡ് അന്തിമ തീരുമാനമെടുക്കും. അതുവരെ പരീക്ഷകൾ റദ്ദാക്കിയിട്ടില്ല, മാറ്റിവയ്‌ക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളതെന്നും ഔദ്യോഗികമായി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ തീയതികൾ
മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ബോർഡ് അറിയിച്ചു. ചൊവ്വാഴ്‌ച (മാർച്ച് 3) സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. "പുതിയ വിവരങ്ങൾക്കായി സ്‌കൂളുകളുമായി ബന്ധപ്പെടാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും എല്ലാ വിദ്യാർത്ഥികളോടും നിർദ്ദേശിക്കുന്നു," ഞായറാഴ്‌ച സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ സിബിഎസ്ഇ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പരീക്ഷകൾ പൂർണ്ണമായി റദ്ദാക്കിയെന്ന തരത്തിൽ വ്യാജ സർക്കുലറുകൾ പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും പരീക്ഷകള്‍ തത്‌ക്കാലം മാറ്റിവയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്നും ദുബായിലെ സിബിഎസ്ഇ റീജിയണൽ ഓഫിസ് ഡയറക്‌ടര്‍ ഡോ. രാം ശങ്കർ അറിയിച്ചു. വിവരങ്ങൾക്കായി വിശ്വസനീയമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ അദ്ദേഹം വിദ്യാർഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.
Also Read: ഖമേനിയെ എങ്ങനെ കൊലപ്പെടുത്തി? അതീവ രഹസ്യ ഓപ്പറേഷൻ്റെ വിവരങ്ങള്‍ പുറത്ത്...

