ETV Bharat / education-and-career

ശ്രദ്ധിക്കുക! സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ഡാറ്റാ കറക്ഷൻ വിൻഡോ സമയം അവസാനിക്കുന്നു; ഇനി രണ്ട് ദിവസം മാത്രം

വിദ്യാർഥികളുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, തെരഞ്ഞെടുത്ത വിഷയങ്ങൾ എന്നിവയിലെ തെറ്റുകൾ തിരുത്താൻ സ്കൂളുകൾക്ക് ഈ കാലയളവിൽ സാധിക്കും. ഇതിനുശേഷം മറ്റൊരു അവസരം ഉണ്ടായിരിക്കില്ല....

CBSE LOC correction window 2026  CBSE data correction last date 2026  CBSE LOC deadline November 7  CBSE board exam
Cbse Cirular, And CBSE (IANS)
author img

By ETV Bharat Kerala Team

Published : November 5, 2026 at 7:13 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: 2026-27 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ പരീക്ഷാ രേഖകളിലെ തെറ്റുകൾ തിരുത്താൻ ബോർഡ് അവസാന അവസരം നൽകി. ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് രേഖകളിൽ തിരുത്തലുകൾ വരുത്താനുള്ള വിൻഡോ നവംബർ 7 വരെ ലഭ്യമായിരിക്കും.

വിദ്യാർഥികളുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനത്തീയതി, തെരഞ്ഞെടുത്ത വിഷയങ്ങൾ എന്നിവയിലെ തെറ്റുകൾ തിരുത്താൻ സ്കൂളുകൾക്ക് ഈ കാലയളവിൽ സാധിക്കും. ഇതിനുശേഷം മറ്റൊരു അവസരം ഉണ്ടായിരിക്കില്ലെന്നും സമയപരിധിക്ക് ശേഷം യാതൊരുവിധ മാറ്റങ്ങളും അനുവദിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിക്കഴിഞ്ഞു. അതിനാൽ രേഖകൾ അതീവ ശ്രദ്ധയോടെ പരിശോധിക്കാൻ സ്കൂളുകൾക്കും രക്ഷിതാക്കൾക്കും ബോർഡ് നിർദേശം നൽകി.

എൽഒസിയിൽ കൃത്യമായ വിവരങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഉറപ്പാക്കാൻ സ്കൂളുകൾക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഈ അധിക അവസരത്തിലൂടെ സാധിക്കുമെന്ന് തിരുത്തൽ വിൻഡോ തുറന്നതിൻ്റെ കാരണം വിശദീകരിച്ചുകൊണ്ട് സിബിഎസ്ഇ വ്യക്തമാക്കി.

"മുകളിൽ പറഞ്ഞിരിക്കുന്ന സമയക്രമം അനുസരിച്ച് തിരുത്തൽ വിൻഡോ ലഭ്യമാക്കുന്നതിലൂടെ, വിദ്യാർഥികളുടെ കൃത്യമായ വിവരങ്ങൾ മാത്രമേ എൽഒസിയിൽ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് ഉറപ്പുവരുത്താൻ സ്കൂളുകൾക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സിബിഎസ്ഇ വീണ്ടുമൊരു അവസരം കൂടി നൽകുകയാണ്. ഇത് പരീക്ഷകൾ സുഗമമായി നടത്തുന്നതിനും സഹായിക്കും," ബോർഡ് ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.

നവംബർ 7-നകം സ്കൂളുകൾ ഈ പരിശോധനയും തിരുത്തൽ പ്രക്രിയയും പൂർത്തിയാക്കേണ്ടതുണ്ട്. സമർപ്പിച്ച വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ രക്ഷിതാക്കൾ അതത് സ്കൂളുകളുമായി ബന്ധപ്പെടേണ്ടതാണ്. കാരണം വിദ്യാർഥികൾക്ക് നേരിട്ട് ഈ തിരുത്തൽ സൗകര്യം ഉപയോഗിക്കാൻ അനുവാദമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..

ഡാറ്റാ വെരിഫിക്കേഷൻ സ്ലിപ്പ് പരിശോധിക്കുക

എൽഒസി സമർപ്പിച്ച ശേഷം സ്കൂളുകൾ ഓരോ വിദ്യാർഥിക്കും ഡാറ്റാ വെരിഫിക്കേഷൻ സ്ലിപ്പ് നൽകുന്നതാണ്. വിദ്യാർഥികളും രക്ഷിതാക്കളും ഇതിലെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് തെറ്റുകളുണ്ടെങ്കിൽ നിശ്ചിത സമയത്തിനകം സ്കൂളുകൾ വഴി തിരുത്തേണ്ടതാണ്.

പൂർണമായ പേര് നൽകുക

വിദ്യാർഥികളുടെ പേരുകൾ ചുരുക്കി എഴുതാൻ പാടില്ല. രേഖകളിൽ പൂർണ്ണമായ പേര് തന്നെ നൽകാൻ സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് നിർണ്ണായകം (സർനെയിം): ഭാവിയിൽ വിദേശത്തേക്ക് ഉപരിപഠനത്തിനോ യാത്രയ്‌ക്കോ പ്ലാൻ ചെയ്യുന്ന വിദ്യാർഥികൾ തങ്ങളുടെ സർനെയിം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. പാസ്‌പോർട്ടുള്ള വിദ്യാർഥികൾ അതിലെ വിവരങ്ങളുമായി എൽഒസിയിലെ വിവരങ്ങൾ ഒത്തുനോക്കേണ്ടതാണ്. ഔദ്യോഗിക രേഖകളിലെ പൊരുത്തക്കേടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

വിഷയങ്ങൾ പരിശോധിക്കുക

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ തങ്ങൾ തെരഞ്ഞെടുത്ത വിഷയങ്ങൾ കൃത്യമാണോ എന്ന് ഉറപ്പുവരുത്തണം. കറക്ഷൻ വിൻഡോ അടച്ചുകഴിഞ്ഞാൽ വിഷയങ്ങൾ മാറ്റാൻ അനുവദിക്കില്ല. ഭാവിയിൽ മാർക്ക് ലിസ്റ്റുകളിലോ സർട്ടിഫിക്കറ്റുകളിലോ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് സ്കൂൾ പ്രിൻസിപ്പൽമാർക്കും മേധാവികൾക്കും നിർദേശം നൽകി. 2026 സെപ്റ്റംബർ 17-ന് ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൻ്റെ തുടർച്ചയായാണ് ഈ അന്തിമ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Also Read: പേർസൻ്റൈൽ ഇല്ല, ഇനി റാങ്ക്; നീറ്റ് പിജി അടിമുടി മാറുന്നു, വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടത്...