കുതിപ്പ് തുടർന്ന് ഓഹരി വിപണി, ആഭ്യന്തര നിക്ഷേപങ്ങൾ വർധിച്ചത് നേട്ടം, അറിയാം വിശദമായി
നിഫ്റ്റി 50 സൂചിക ഉയർന്ന് 25,560 എന്ന നിലയിലും സെൻസെക്‌സ് 258.08 ഉയർന്ന് 82,534.15ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

Published : February 26, 2026 at 11:33 AM IST
മുംബൈ: ഇന്നും കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണി. ആഗോള വിപണിയിലെ നേട്ടമാണ് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മാറ്റത്തിന് കാരണമായതെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. നിഫ്റ്റി 50 സൂചിക ഉയർന്ന് 25,560 എന്ന നിലയിലും സെൻസെക്‌സ് 258.08 ഉയർന്ന് 82,534.15ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര നിക്ഷേപങ്ങളുടെ തോതിൽ വന്‍ വർധനവ് ഉണ്ടായെന്നും ഇതുമൂലം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർന്നെന്നും സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെട്ടു.
ഏഷ്യൻ വിപണികളിൽ വൻ ലാഭമുണ്ടായെന്നും ഇന്ത്യൻ വിപണിക്ക് ഇനി മുതൽ ലാഭക്കയറ്റം ഉണ്ടാകുമെന്നും 'എൻറിച്ച് മണി'യുടെ സിഇഒ പൊൻമുടി ആർ വ്യക്തമാക്കി. ബാങ്കിങ്, സ്വർണം- വെള്ളി മേഖല, വൈദ്യുതി, എഫ്എംസിജി, ഓട്ടോ സ്റ്റോക്ക് എന്നിവയാണ് ഓഹരി വിപണിയെ ശക്തമാക്കുന്ന നെടുംതൂണുകളെന്ന് വിദഗ്‌ധർ കൂട്ടിച്ചേർത്തു. ആഭ്യന്തര നിക്ഷേപങ്ങളിൽ വൻ ലാഭമുണ്ടാകുന്നുവെന്നും സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്തർദേശീയ നിക്ഷേപങ്ങളെക്കാൾ ആഭ്യന്തര നിക്ഷേപങ്ങൾക്കാണ് നേട്ടമുണ്ടായത്. 2991 കോടി രൂപയുടെ ഓഹരിയാണ് വിദേശ വ്യാപാരത്തിൽ വിറ്റുപോയത്. എന്നാൽ 5118 കോടി രൂപയുടെ ഓഹരിയാണ് ആഭ്യന്തര തലത്തിൽ വ്യാപാരം നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് എതിരെ സുപ്രീംകോടതിയുടെ ഉത്തരവ് ഓഹരി വിപണിയെ ബാധിക്കുമോയെന്ന് സാമ്പത്തിക വിദഗ്‌ധർ ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഓഹരി വിപണിക്ക് അനുകൂലമായായിരുന്നു അവ ബാധിച്ചത്.
സ്വർണം വെള്ളി നിരക്ക് താഴേക്ക്
ഓഹരി വിപണികൾ ലാഭത്തിലാകുമ്പോൾ സ്വർണം, വെള്ളി നിരക്ക് താഴേക്ക് പോകുന്നതായി റിപ്പോർട്ട്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 1,18,560 എന്ന വിലയിലേക്കെത്തി. വെള്ളി വിലയിൽ ഒരു ശതമാനം ഇടിഞ്ഞ് ഗ്രാമിന് 295 എന്ന നിലയിലേക്കും എത്തി. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 0.76 ശതമാനം ഉയർന്ന് 71.31 യുഎസ് ഡോളറിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 0.76 ശതമാനം ഉയർന്ന് 71.31 അമേരിക്കൻ ഡോളറിലെത്തി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
മാറ്റങ്ങളില്ലാതെ വിനിമയ നിരക്കുകൾ തുടരുന്നതായി റിപ്പോർട്ടുകൾ. ഡോളറിനെതിരെ 90. 85 രൂപ എന്ന നിലയിലാണ് ഇന്നത്തെ വിനിമയ നിരക്കുള്ളത്.
| കറൻസി | രൂപയുടെ മൂല്യം |
| അമേരിക്കൻ ഡോളർ (യുഎസ്‌ഡി) | 90. 85 രൂപ |
| യൂറോ | 107. 37 രൂപ |
| പൗണ്ട് | 123. 17 രൂപ |
| കുവൈറ്റി ദിനാർ | 297. 40 രൂപ |
| ദിർഹം | 24. 73 രൂപ |
| യെൻ | 0. 58 രൂപ |
എന്താണ് വിനിമയ നിരക്ക്?
ഒരു രാജ്യത്തിൻ്റെ കറൻസിയെ മറ്റൊരു മൂല്യത്തിലേക്ക് തരം മാറ്റുന്നതും തുടർന്ന് ലഭിക്കുന്ന മൂല്യവുമാണ് വിനിമയ നിരക്ക്. ഒരു രാജ്യത്തിൻ്റെ കറൻസിയെ മറ്റൊരു കറൻസിയുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന മൂല്യമായും ഇത് കണക്കാക്കപ്പെടുന്നു.
ALSO READ: 'ഇതാണോ പരസ്‌പരബന്ധം?' താരിഫിനെ ട്രംപ് ആയുധമാക്കുന്നു, ഇന്ത്യ-യുഎസ് കരാറിനെ വിമർശിച്ച് ചിദംബരം

