പശ്ചിമേഷ്യയിൽ സംഘർഷം; കൂപ്പുകുത്തി ഓഹരി വിപണി
ബിഎസ്ഇ സെൻസെക്‌സ് 1,758.22 പോയിൻ്റ് കുറഞ്ഞ് 78,480.63 എന്ന നിലയിലെത്തി. 2.19 ശതമാനമാണ് ഇടിവുണ്ടായത്.

Published : March 4, 2026 at 3:01 PM IST
മുംബൈ: പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചതോടെ ഏഷ്യൻ വിപണികളിൽ വൻ ഇടിവ്. ആദ്യ വ്യാപാരത്തിൽ തന്നെ സെൻസെക്‌സും നിഫ്റ്റിയും കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്‌സ് ബിഎസ്ഇ സെൻസെക്‌സ് 1,758.22 പോയിൻ്റ് കുറഞ്ഞ് 78,480.63 എന്ന നിലയിലെത്തി. 2.19 ശതമാനമാണ് ഇടിവുണ്ടായത്. നിഫ്റ്റി 530.85 പോയിൻ്റ് അഥവാ 2.13 ശതമാനം ഇടിഞ്ഞ് 24,334.85 എന്ന നിലയിലെത്തി. ബിഎസ്‌ഇയ്ക്ക് 30 ഓഹരികളും എൻഎസ്ഇയ്‌ക്ക് 50 ഓഹരികളുമാണ് നിലവിലുള്ളത്.
ലാർസൻ ആൻഡ് ട്യൂബ്രോ, ടാറ്റ സ്റ്റീൽ, ഇൻ്റർർഗ്ലോബ് ഏവിയേഷൻ, അൾട്രാടെക് സിമൻ്റ്, അദാനി പോർട്ട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് സെൻസെക്‌സ് ലിസ്റ്റിൽ ഏറ്റവും പിന്നിലായത്. എന്നാൽ ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവ നേട്ടമുണ്ടാക്കി. ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി വിപണി സൂചികയായ കോസ്‌പി 10 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ജപ്പാൻ്റെ ഓഹരി വിപണി സൂചിക 225 പോയിൻ്റ് താഴ്‌ന്നു. സമാനമായി ഷാങ്ഹായിയ്‌ക്കും ഹോങ്കോങ്ങിനും ഗണ്യമായ നഷ്‌ടം നേരിടേണ്ടി വന്നിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ഓയിൽ 0.87 ശതമാനം ഉയർന്ന് 82.11 എന്ന നിലയിലെത്തി. ഇതോടെ എണ്ണ വിലയിൽ വൻ വർധനവാണ് ഉണ്ടായത്. "യുദ്ധം രൂക്ഷമാവുകയും അസംസ്കൃത എണ്ണയുടെ വില ഉയരുകയും ചെയ്യുന്നതിനാൽ, വിപണികൾ ഉയർന്ന അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഈ സംഘർഷം എത്രകാലം തുടരുമെന്നും അത് എത്രത്തോളം നാശമുണ്ടാക്കുമെന്നും ആർക്കും അറിയില്ല. എണ്ണയുടെ കാര്യത്തിൽ ഇന്ത്യ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത് അതിനാൽ യഥാർത്ഥ ആശങ്ക പണപ്പെരുപ്പ സാധ്യതയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ്" ജിയോജിത് ഇൻവെസ്റ്റ്‌മെൻ്റ്‌സ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
വർധിച്ചുവരുന്ന വ്യാപാര കമ്മി, കറൻസിയുടെ മൂല്യം കുറയൽ, ഉയർന്ന പണപ്പെരുപ്പം, കുറഞ്ഞ സാമ്പത്തിക വളർച്ച എന്നിവയാണ് പ്രശ്‌നങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്‌ച 3,295.64 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചുവെന്നാണ് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്. എന്നാൽ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 8,593.87 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും പറയുന്നു.
ഹോളി ആഘോഷത്തിനായി ചൊവ്വാഴ്‌ച ഓഹരി വിപണികൾ അടച്ചിരുന്നു. തിങ്കളാഴ്‌ച സെൻസെക്‌സ് 1,048.34 പോയിൻ്റ് എന്നുവച്ചാൽ 1.29 ശതമാനം ഇടിഞ്ഞ് 80,238.85 എന്ന നിലയിലാണ് അവസാനിച്ചത്. നിഫ്റ്റി 312.95 പോയിൻ്റ് അഥവാ 1.24 ശതമാനം ഇടിഞ്ഞ് 24,865.70 എന്ന സംഖ്യയിൽ അവസാനിച്ചു.
ALSO READ: പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുമോ? പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍

