ETV Bharat / business

ട്രെയിൻ യാത്ര ഇനി സുഗമമാകും, അടിമുടി മാറ്റത്തിന് റെയില്‍വേ; പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു

പുതിയ പോർട്ടൽ എല്ലാ തലങ്ങളിലുമുള്ള റെയിൽവേ ജീവനക്കാർക്ക് നൂതനമായ സുരക്ഷയും കാര്യക്ഷമതയും ഉറപ്പ് വരുത്തും. ഇതിനായി മുതിർന്ന ഉദ്യോഗസ്ഥർ പ്രായോഗിക നിർദ്ദേശങ്ങൾ അവലോകനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും.

RAILWAY UPDATES  RAILWAYS PASSENGER SAFETY  INDIAN RAILWAYS  RAILWAY PORTAL FOR PASSENGER SAFETY
Representational Image (IANS)
author img

By ETV Bharat Kerala Team

Published : January 11, 2026 at 12:55 PM IST

3 Min Read
Choose ETV Bharat

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ഒരു നിയുക്ത പോർട്ടൽ ആരംഭിക്കാൻ റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നു. നൂതന ആശയങ്ങൾ പങ്കിടാൻ ഉന്നത മാനേജ്‌മെൻ്റ് മുതൽ ഗ്രൗണ്ട് സ്‌റ്റാഫ് വരെയുള്ള എല്ലാ തലങ്ങളിലുമുള്ള ഏകദേശം 12 ലക്ഷം ജീവനക്കാർക്ക് പ്രയോജനപ്പെടുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഈ പോർട്ടൽ വഴി മികച്ച രീതിയിൽ ആശയ വിനിമയം നടത്താനും യാത്രക്കാരുടെ പ്രതിസന്ധി പരിഹരിക്കാനും സാധിക്കും.

യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള വിഷ്യം മുതിർന്ന ഉദ്യോഗസ്‌ഥർ വിശദമായി അവലോകനം ചെയ്യും. തുടർന്ന് കൂടുതൽ മെച്ചപ്പെടുത്തലിനും യാത്രക്കാർക്കും റെയിൽവേയ്ക്കും പ്രയോജനങ്ങൾ വർധിപ്പിക്കുന്നതിനായി പോർട്ടൽ ശരിയായി വികസിപ്പിക്കുന്നതിനും അനുമതി നൽകും. ഈ നടപടി മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾക്ക് കാരണമാകുമെന്നും റെയിൽവേ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും ശക്തിപ്പെടുത്തുമെന്നും റെയിൽവേയുടെ പ്രസ്‌താവനയിൽ പറയുന്നു.

ഇന്ത്യൻ റെയിൽവേയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിനായി വിവിധ റെയിൽവേ ജീവനക്കാർ അടുത്തിടെ അവരുടെ നൂതന ആശയങ്ങൾ പങ്കുവച്ചിരുന്നു. ഈ ആശയങ്ങളാണ് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ലക്ഷ്യമിടുന്നത് എന്ന് റെയിവേ ഉദ്യോഗസ്ഥർ പറഞ്ഞു. അതിൻ്റെ ഭാഗമായി സെൻട്രൽ റെയിൽവേയിലെ സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ഹിമാൻഷു രാംദിയ നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഡിവിഷനുകളിലുടനീളം റണ്ണിംഗ് റൂം ശേഷി വികസിപ്പിച്ചെടുത്തു. ക്രൂ പരിശീലനത്തെയും ഉപയോഗത്തെയും ത്വരിതപ്പെടുത്തി. ക്രൂ പരിശീലനത്തിനായുള്ള ഒരു യാർഡ് സിഗ്നൽ ലേഔട്ട് ആപ്പ് വികസിപ്പിച്ചെടുത്തു.

അതുപോലെ ഈസ്‌റ്റേൺ റെയിൽവേയിലെ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ അഭിനവ് ബൻസാൽ നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ വന്ദേ ഭാരത് ട്രെയിനുകൾക്കായി ഇവൻ്റ് ലോഗുകളും പാരാമീറ്ററുകളും നിരീക്ഷിക്കുന്നതിനായി ഒരു തത്സമയ ഡാറ്റ മോഡൽ വികസിപ്പിച്ചെടുത്തു. ഇതിലൂടെ സിസ്‌റ്റങ്ങളുടെ തകരാറുകൾ കണ്ടെത്താനും, മറ്റ് ലംഘനങ്ങൾ തിരിച്ചറിയാനും ഉടനടി പരിഹാരം കാണാനും നിർദേശിക്കുന്നു. ഇതിലൂടെ ട്രെയിനുകളുടെ തകരാറുള്ള വാൽവുകൾ, സെൻസറുകൾ, ലൂസ് കണക്ഷനുകൾ എന്നിവ തിരിച്ചറിയാനും വിശ്വാസ്യത മെച്ചപ്പെടുത്താനും സുഗമമായ ട്രെയിൻ സര്‍വീസ് ഉറപ്പാക്കാനും സഹായിച്ചുവെന്നും റെയിൽവേ വ്യക്തമാക്കി.

റെയിൽവേയുടെ വളർച്ചയ്ക്കും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനുമായി പുതിയ കണ്ടുപിടുത്തങ്ങൾ വികസിപ്പിക്കുന്നതിന് സഹായിച്ച മറ്റ് നിരവധി ജീവനക്കാരുണ്ട്. റെയിൽവേയുടെ സുരക്ഷയിലും വിശ്വാസ്യതയിലും പുതിയ നാഴികക്കല്ലുകൾ കൈവരിക്കുന്നതിനായി ഇത്തരം കണ്ടുപിടിത്തങ്ങൾക്ക് സമർപ്പിത പോർട്ടൽ പിന്തുണ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

"റെയിൽവേയെ വികസനത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന എല്ലാ ആശയങ്ങളും ജീവനക്കാരിൽ നിന്നും ക്ഷണിക്കുന്നു. ജീവനക്കാർക്ക് അവരുടെ ആശയങ്ങൾ പങ്കിടാൻ ഈ പോർട്ടൽ സഹായിക്കുന്നു. ഓരോ ആശയവും ഗൗരവമായി എടുക്കുകയും അവലോകനം ചെയ്യുകയും ചെയ്യും. തുടർന്ന് അവ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്യും", എന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

  • സ്‌റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തുക

സ്‌റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തുകയും വിജയകരമായ നൂതനാശയങ്ങൾ മുഴുവൻ ശൃംഖലയിലും വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. ദേശീയ തലത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരിക.

  • ശേഷി വർധിപ്പിക്കൽ

വർധിച്ച് വരുന്ന യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിൻ്റെയും ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യൻ റെയിൽവേ ശൃംഖലകൾ വികസിപ്പിച്ചു. രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും തിരക്കേറിയ റൂട്ടുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്‌തുകൊണ്ട് ഏകദേശം 35,000 കിലോമീറ്റർ പുതിയ റെയിൽവേ ട്രാക്കുകൾ നിർമിച്ചു.

  • ഭാവി ലക്ഷ്യങ്ങൾ

റെയിൽവേ സുരക്ഷ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഗുരുതരമായ അപകടങ്ങൾ നേരത്തെ 170 ആയിരുന്നത് ഏകദേശം 90 ശതമാനം കുറഞ്ഞ് 12 ആയി. അടുത്ത ലക്ഷ്യം അപകടങ്ങൾ 95 ശതമാനം കുറയ്ക്കുക എന്നതാണ്. സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളിൽ തുടർച്ചയായ നിക്ഷേപം, ജീവനക്കാർക്ക് മികച്ച പരിശീലനം, കവച് സുരക്ഷാ സംവിധാനവും അനുബന്ധ ഉപകരണങ്ങളും പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ വ്യാപകമായ ഉപയോഗം എന്നിവയിലൂടെ ഇത് കൈവരിക്കാനാകും.

  • യാത്രക്കാരുടെ സേവനങ്ങൾ

യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള പരിഷ്‌ക്കാരങ്ങൾ ഈ സംരംഭത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്. അവധി ദിനങ്ങളിലെ യാത്രാ ആവശ്യം സുഗമമായി കൈകാര്യം ചെയ്യാൻ ഇന്ത്യൻ റെയിൽവേയ്‌ക്ക് കഴിഞ്ഞു. അറ്റകുറ്റപ്പണികൾ മെച്ചപ്പെടുത്തുക, വെണ്ടർമാരെ ഉത്തരവാദിത്തപ്പെടുത്തുക, ശുചിത്വം വർധിപ്പിക്കുക, വിശ്വസനീയമായ സേവനങ്ങൾ ഉറപ്പാക്കുക, മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കുക എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ദൈനംദിന യാത്രക്കാർക്കുള്ള സൗകര്യങ്ങളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് സ്‌റ്റേഷനുകളുടെ പുനർവികസനം പുരോഗമിക്കുന്നു. അതോടൊപ്പം ട്രെയിനുകളിലും സ്‌റ്റേഷനുകളിലും ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള പുതുക്കിയ നീക്കവും നടക്കുന്നു എന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.

Also Read: ഹൈപ്പർസോണിക് മിസൈൽ പ്രോഗ്രാമിനായുള്ള സ്‌ക്രാംജെറ്റ് എഞ്ചിൻ്റെ ഗ്രൗണ്ട് ടെസ്‌റ്റ് വിജയകരം; ഡിആർഡിഒയ്‌ക്ക് പ്രശംസ