സ്വർണവിലയിൽ വീണ്ടും മാറ്റം; ഗ്രാമിന് ഒറ്റയടിക്ക് കുറഞ്ഞത് 280 രൂപ, ഇന്നത്തെ നിരക്കറിയാം
ഇന്നലെ (സെപ്റ്റംബർ ഒന്ന്) സ്വർണവിലയിൽ രണ്ട് തവണയാണ് മാറ്റമുണ്ടായത്. രാവിലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു

Published : September 2, 2026 at 9:37 AM IST
എറണാകുളം: സ്വർണവിപണിയിൽ വൻ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ട് തവണ വില മാറിയതിന് പിന്നാലെ ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഇന്നത്തെ വിലയിടിവ് നൽകുന്നത്.
ഇന്നത്തെ സ്വർണവില
ഇന്ന് രാവിലെ (സെപ്റ്റംബർ 2) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,935 രൂപയായി. എട്ട് ഗ്രാമിന് (ഒരു പവൻ) 1,11,480 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിനും വലിയ തോതിൽ വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയിലെത്തി.
എട്ട് ഗ്രാമിന് 91,600 രൂപയാണ് വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 8,920 രൂപയും, എട്ട് ഗ്രാമിന് 71,360 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 5,750 രൂപയും, എട്ട് ഗ്രാമിന് 46,000 രൂപയുമായി. വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാമിന് 2,450 രൂപ നൽകണം.
ഇന്നലത്തെ വിപണിയിലെ മാറ്റങ്ങൾ
ഇന്നലെ (സെപ്റ്റംബർ ഒന്ന്) സ്വർണവിലയിൽ രണ്ട് തവണയാണ് മാറ്റമുണ്ടായത്. രാവിലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 14,385 രൂപയിലായിരുന്നു വ്യാപാരം നടന്നത്. എട്ട് ഗ്രാമിന് 1,15,080 രൂപയായിരുന്നു വില. 18 കാരറ്റ് സ്വർണത്തിന് 10 രൂപ വർധിച്ച് 11,815 രൂപയും, 14 കാരറ്റ് സ്വർണത്തിന് 10 രൂപ വർധിച്ച് 9,205 രൂപയും, ഒൻപത് കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ വർധിച്ച് 5,935 രൂപയുമായിരുന്നു രാവിലത്തെ നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയായിരുന്നു വില.
എന്നാൽ ഉച്ചയ്ക്ക് 2.06ഓടെ വില കുത്തനെ ഇടിയുകയായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,215 രൂപയിലെത്തി. എട്ട് ഗ്രാമിന് 1,13,720 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് 135 രൂപ കുറഞ്ഞ് 11,680 രൂപയായി. 14 കാരറ്റ് സ്വർണത്തിന് 110 രൂപ കുറഞ്ഞ് 9,095 രൂപയും, ഒൻപത് കാരറ്റ് സ്വർണത്തിന് 70 രൂപ കുറഞ്ഞ് 5,865 രൂപയുമായി ഉച്ചയോടെ വില താഴ്ന്നു.
റെക്കോഡ് വിലയും വിപണിയിലെ സ്വാധീനവും
കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് 2026 ജനുവരി 29നാണ്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും എട്ട് ഗ്രാമിന് 1,31,160 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വരും ദിവസങ്ങളിലും വിപണിയിൽ സമാനമായ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉത്സവ സീസൺ വരാനിരിക്കെ വില കുറയുന്നത് സാധാരണക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കാണുന്നവർക്കും ഈ വിലയിടിവ് പ്രയോജനപ്പെടുത്താം. ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
Also Read:- കല്യാണത്തിന് പോലും സ്വര്‍ണം വാങ്ങരുത്...!! പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് കാരണം ഇതാണ്...

