ETV Bharat / business

സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കുക; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന

വരും ദിവസങ്ങളിലും വിപണിയിൽ ഈ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു

KERALA GOLD MARKET UPDATES TODAY  GOLD INVESTMENT IN KERALA  KERALA GOLD RATE TODAY  ഇന്നത്തെ സ്വർണ നിരക്ക്
Representational image (Getty image)
author img

By ETV Bharat Kerala Team

Published : June 15, 2026 at 10:17 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തുടരുന്ന അപ്രതീക്ഷിത ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് ഇന്ന് വില കുത്തനെ ഉയർന്നത്. പവന് 1,800 രൂപ വർധിച്ച് 1,11,120 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയാണ് വിപണി വില. സ്വർണം വാങ്ങുന്നവർക്ക് വലിയ ആശങ്കയാണ് നിരക്കിലെ ഈ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ ഈ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

മറ്റ് സ്വർണ നിരക്കുകൾ
വിവിധ കാരറ്റിലുള്ള സ്വർണവിലയിലും ഇന്ന് മാറ്റങ്ങൾ പ്രകടമാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 185 രൂപ വർധിച്ച് 11,415 രൂപയായി. പവന് 91,320 രൂപയാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 145 രൂപ വർധിച്ച് 8,890 രൂപയിലെത്തി. ഒരു പവന് 71,120 രൂപയാണ് നിരക്ക്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപയുടെ വർധനയോടെ 5,730 രൂപയായി. ഒരു പവൻ സ്വർണത്തിന് 45,840 രൂപയാണ് രേഖപ്പെടുത്തിയത്.

വെള്ളിവില
സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. വിവാഹ സീസണുകളിൽ വെള്ളിക്ക് ഡിമാൻഡ് കൂടുതലാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വിപണി വില. 10 ഗ്രാം സിൽവറിന് 2,650 രൂപയാണ് ഇന്നത്തെ നിരക്ക്.

പണിക്കൂലിയും നികുതിയും
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും.

സമാധാന കരാറും സ്വർണവിലയും
മാസങ്ങൾ നീണ്ട അമേരിക്ക - ഇറാൻ യുദ്ധത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ ചരിത്രപരമായ വെടിനിർത്തൽ കരാറിലെത്തിയതോടെ സ്വർണവിലയെയും അത് കാര്യമായി ബാധിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും കരാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് ഇരുരാജ്യങ്ങളും കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കും.

വില നിർണയത്തിലെ ആഗോള ഘടകങ്ങൾ
ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വിലയിലെ ഏറ്റക്കുറച്ചിലുകൾ ആഭ്യന്തര വിപണിയെ പെട്ടെന്ന് സ്വാധീനിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിൽത്തന്നെ അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സാരമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. കൂടാതെ പശ്ചിമേഷ്യൻ പ്രതിസന്ധികളും യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് ലോക രാഷ്ട്രങ്ങളിലെ പ്രശ്നങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നു. വരും ദിവസങ്ങളിലും സമാനമായ ആഗോള സാമ്പത്തിക കാരണങ്ങൾ സ്വർണവിപണിയെ നല്ലരീതിയിൽ സ്വാധീനിച്ചേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: യുദ്ധഭീതി ഒഴിയുന്നു; വാൾസ്ട്രീറ്റിലും ഏഷ്യൻ വിപണികളിലും വൻ മുന്നേറ്റം, എണ്ണവില താഴേക്ക്