ETV Bharat / business

സ്വർണവിലയിൽ നേരിയ വർധന; പവന് ഒരു ലക്ഷത്തിന് മുകളിൽ തന്നെ

ഇന്നലെ സ്വർണവില പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയും ഗ്രാമിന് 13,245 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്

GOLD RATE IN KERALA  ഇന്നത്തെ സ്വർണ വില  TODAY GOLD AND SILVER PRICE  KERALA GOLD PRICE HIKE
Representational Image (Getty images)
author img

By ETV Bharat Kerala Team

Published : July 9, 2026 at 10:34 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 13,130 രൂപയും പവന് 1,05,040 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണവിലയിൽ തുടർച്ചയായ ഇടിവ് നേരിട്ടതിന് ശേഷമാണ് ഇന്ന് നേരിയ വർധന രേഖപ്പെടുത്തിയത്.

ഇന്നലെ സ്വർണവില പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയും ഗ്രാമിന് 13,245 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. തുടർച്ചയായ വിലയിടിവ് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനിടെയാണ് ഇന്ന് വീണ്ടും ഉയർന്നത്.

പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ നിലവിൽ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം രൂപ നൽകേണ്ടിവരും. സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ട് പണമിറക്കിയവർക്ക് വിലവർധന ആശ്വാസകരമാണ്. വരുംദിവസങ്ങളിലും വിപണിയിൽ സമാനമായ ഏറ്റക്കുറച്ചിലുകൾ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

വിവിധ കാരറ്റുകളിലെ നിരക്ക്
18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 10,795 രൂപയിലെത്തി. പവന് 86,360 രൂപയാണ് നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ച് രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8,405 രൂപയും പവന് 67,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് അഞ്ച് രൂപ വർധിച്ച് 5,420 രൂപയിലെത്തി. പവന് 43,360 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

വെള്ളിവില
സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്ക് ആവശ്യക്കാർ ഏറുകയാണ്. പ്രത്യേകിച്ച് വിവാഹ സീസണുകളിൽ വെള്ളിക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് വിപണി വില. 10 ഗ്രാം വെള്ളിക്ക് 23,500 രൂപയാണ് ഇന്നത്തെ നിരക്ക്. വ്യാവസായിക ആവശ്യങ്ങൾക്കും വെള്ളിയുടെ ഉപയോഗം വർധിക്കുന്നത് വിലയെ സ്വാധീനിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ വെള്ളിവിലയിലും മാറ്റം കാണാൻ സാധിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

വിലക്കയറ്റത്തിൻ്റെ കാരണങ്ങൾ
ആഗോള സ്വർണ വിപണിയിലെ ഭൗമരാഷ്ട്രീയ, സാമ്പത്തിക കാലാവസ്ഥ സങ്കീർണമായി തുടരുന്നതാണ് രാജ്യത്തെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പ്രധാന കാരണം. ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്വർണ നിരക്കിനെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിൽ ഇറാൻ, ഇസ്രയേൽ സംഘർഷം കടുക്കുന്നതും സ്വർണവില വീണ്ടും ഉയരാൻ കാരണമാകുന്നുണ്ട്.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്താൻ സാധ്യതയുള്ള മാറ്റങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവരുടെ എണ്ണം വർധിച്ചതാണ് ആഗോള തലത്തിൽ ആവശ്യക്കാർ ഏറാൻ കാരണം. വില കുറഞ്ഞ സമയത്ത് സ്വർണത്തിലേക്ക് പുതിയ നിക്ഷേപകർ എത്തിയത് വില ക്രമാതീതമായി ഉയരുന്നതിലേക്ക് നയിച്ചു.

മുൻകൂർ ബുക്കിങ് ഗുണകരം
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നത് സാധാരണക്കാരെയും വിവാഹം നിശ്ചയിച്ച് കാത്തിരിക്കുന്നവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച മാർഗം. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാം. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും.

ഇനി ബുക്ക് ചെയ്ത ദിവസത്തേക്കാൾ വില കുറയുകയാണെങ്കിൽ, അന്നത്തെ കുറഞ്ഞ നിരക്കിൽ തന്നെ സ്വർണം വാങ്ങാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. അതേസമയം, പഴയ ആഭരണം വിൽക്കാൻ കാത്തിരിക്കുന്നവർക്ക് ഇത് മികച്ച സമയമാണ്. ഒരു പവൻ സ്വർണം വിൽക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ ലഭിച്ചേക്കും. വരുംദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ സൂചനകൾ. അതിനാൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

Also Read:രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം കുറഞ്ഞു; വികസ്വര രാജ്യങ്ങളേക്കാള്‍ കുറവ്, പുതിയ കണക്കുകൾ ഇങ്ങനെ