ETV Bharat / business

സ്വർണവിലയിൽ ആശ്വാസം; പവന് 320 രൂപ കുറഞ്ഞു, അറിയാം ഇന്നത്തെ നിരക്ക്

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാന വിപണിയിൽ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു

LATEST KERALA GOLD PRICE  GOLD RATE TODAY KERALA  KERALA GOLD PRICE UPDATES  SILVER PRICE IN KERALA
Representational Image (IANS)
author img

By ETV Bharat Kerala Team

Published : May 5, 2026 at 11:25 AM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1,09,400 രൂപയായി. ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയിലെത്തി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാന വിപണിയിൽ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മൂന്ന്, നാല് തീയതികളിൽ 1,10,680 രൂപയായിരുന്നു ഒരു പവൻ സ്വർണവില. ഇതിന് പിന്നാലെയാണ് വിപണിയിൽ അപ്രതീക്ഷിത ഇടിവുണ്ടായത്. സ്വർണവില കുറഞ്ഞുവെങ്കിലും ഉപഭോക്താക്കൾക്ക് ആഭരണം വാങ്ങാൻ ഉയർന്ന തുക നൽകണം.

പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവ ചേർത്താണ് അന്തിമവില നിർണയിക്കുന്നത്. ഇത് കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ശരാശരി 1.25 ലക്ഷം രൂപയോളം ഉപഭോക്താക്കൾ നൽകേണ്ടി വരും. സാധാരണക്കാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. എന്നിരുന്നാലും ഇന്നത്തെ വില ഇടിവ് ചെറിയ ആശ്വാസം പകരുന്നതാണ്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് വിപണിയിലിപ്പോൾ ഉപഭോക്താക്കൾ ഉള്ളത്.

കാരറ്റ് നിരക്കുകൾ
വിവിധ കാരറ്റുകളിലുള്ള സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,240 രൂപയായി. ഇതോടെ ഇത്തരം സ്വർണം ഒരു പവന് 89,920 രൂപയാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 30 രൂപ ഇടിഞ്ഞു. ഇതോടെ ഗ്രാമിന് 8,750 രൂപയായി. 14 കാരറ്റ് സ്വർണം ഒരു പവന് ഇന്നത്തെ വിപണി വില 70,000 രൂപയാണ്. ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 5,645 രൂപയായി വില മാറി. ഇതിനാൽ ഒമ്പത് കാരറ്റ് സ്വർണം ഒരു പവന് 45,160 രൂപ നൽകണം.

സ്വർണത്തിന് പുറമെ വിപണിയിൽ വെള്ളിയുടെ വിലയിലും വലിയ ഇടിവുണ്ടായി. ഇന്നത്തെ വെള്ളി വില ഒരു ഗ്രാമിന് 255 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് 2550 രൂപയാണ് നിരക്ക്. ആഭരണ പ്രേമികൾക്ക് വെള്ളിവിലയിലെ മാറ്റവും നേട്ടമായി മാറി.

വിലമാറ്റത്തിന് കാരണം
ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് സ്വർണവില ഇടിയാൻ പ്രധാന കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻ്റ് ക്രൂഡിൻ്റെ വില ഉയരുകയാണ്. നിലവിൽ ബാരലിന് 113 ഡോളറിന് മുകളിലാണ് ബ്രെൻ്റ് ക്രൂഡിൻ്റെ വില. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഹോർമുസിൽ യുഎസ് സൈന്യത്തെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ആഗോള വിപണിയിൽ ഇന്നത്തെ സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാക്കാൻ കാരണമായത്. അതേസമയം പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ വരും ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിലക്കുറവ് താത്കാലികം മാത്രമാണെന്നാണ് നിഗമനം.

സ്വാധീനിക്കുന്ന ഘടകങ്ങൾ
ആഗോള മാർക്കറ്റിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യൻ വിപണിയിൽ പെട്ടെന്ന് പ്രതിഫലിക്കും. ഡോളറിൻ്റെ മൂല്യത്തിലെ കയറ്റിറക്കങ്ങൾ രാജ്യാന്തര വിപണിയെ ബാധിക്കും. ഇത് ഇന്ത്യൻ വിപണിയിലും പ്രകടമാകും. ക്രൂഡ് ഓയിൽ വിലയിൽ തുടർച്ചയായുണ്ടാകുന്ന മാറ്റങ്ങൾ, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൂടാതെ യുഎസ് പണപ്പെരുപ്പം, അമേരിക്കൻ പലിശ നിരക്കുകൾ, വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ എന്നിവ വിലമാറ്റത്തിന് കാരണമാകും. നിരക്ക് തീരുമാനിക്കുന്നതിൽ പ്രാദേശിക ആവശ്യകതയും വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം സാമ്പത്തിക മാറ്റങ്ങൾ നിക്ഷേപകരിലും ആശങ്കയുണ്ടാക്കുന്നു. അതിനാൽ സ്വർണവിപണിയിലെ മുന്നേറ്റം വരും ദിവസങ്ങളിലും വലിയ തോതിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

Also Read: യുഎഇയിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം; ഫുജൈറയിലെ സ്ഫോടനത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്