ETV Bharat / business

ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ കൂടും, നേട്ടങ്ങള്‍ ആര്‍ക്കൊക്കെ? അറിയാം...

സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായത്തില്‍ രൂപയുടെ മൂല്യം കൂടിയാല്‍ വിദേശത്തുനിന്നും സാധനങ്ങൾ വാങ്ങാൻ കുറഞ്ഞ രൂപ നൽകിയാൽ മതിയാകും. ഉദാഹരണത്തിന്, സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, മെഷീനറികൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാം

STOCK MARKET  UBI REPORT  SERVICE EXPORTS  FOREX SERVICES
Representative image (ANI)
author img

By ETV Bharat Kerala Team

Published : February 26, 2026 at 3:46 PM IST

3 Min Read
Choose ETV Bharat

മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യം കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. ആഗോള സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം കുതിക്കാൻ ഒരുങ്ങുന്നത്. ഓഹരി വിപണിയിലെ സ്ഥിരമായുള്ള ഇക്വിറ്റി തുകയുടെ വൻ വർനവും (കോർപ്പറേറ്റ് ഓഹരികളിൽ നിക്ഷേപിക്കുന്ന തുക) അന്തർദേശീയ വ്യാപാരവും മൂലം വരും ആഴ്‌ചകളിൽ രൂപയുടെ മൂല്യം ഡോളറിന് എതിരെ 90.40 മുതൽ 91.20 രൂപ വരെയാകാമെന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

തുടർച്ചയായ വിദേശ- ആഭ്യന്തര നിക്ഷപങ്ങൾ രൂപയുടെ മൂല്യത്തെ വൻ തോതിൽ സ്വാധീനിക്കുന്നുണ്ട് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുസ്ഥിരമായ നിക്ഷപങ്ങളാണ് രൂപയെ ശക്തിപ്പെടുത്തുന്നത്. ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ നിർമിത ബുദ്ധിയുടെ പങ്ക് വളരെധികം വലുതാണ്. ഈ പങ്ക് രൂപയുടെ ദീർഘകാല അടിസ്ഥാനത്തിലുള്ള വളർച്ചയ്ക്ക് പിന്തുണ നൽകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കയറ്റുമതി മേഖലയെ നിർമിത ബുദ്ധി പുനർനിർമിക്കുമെന്നും ക്ലൗഡ് പോലുള്ള ഡിജിറ്റൽ മേഖല അമേരിക്കൻ ഡോളറിന് മൂല്യം കൂടാൻ സഹായകരമാക്കും. അതിനാൽ തന്നെ നിർമിത ബുദ്ധി ഇന്ത്യയ്ക്ക് സാമ്പത്തികമായി മികവ് നൽകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ഐടി മേഖലയിലെ ഏറ്റക്കുറച്ചിലുകൾ ഉള്ളതിനാൽ വ്യതിയാനം നേരിട്ടേക്കാമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ ഒരാഴ്‌ചയായി ഡോളറിന് എതിരെ ഇന്ത്യൻ രൂപയ്ക്ക് താരതമ്യേന മികച്ച മൂല്യം ലഭിക്കുന്നുണ്ട്. വിദേശ നിക്ഷേപകരുടെ ഒഴുക്കാണ് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. ഏഷ്യൻ വിപണികളിലും ഇന്ത്യൻ ചരക്കുകൾക്ക് വൻ നേട്ടമെന്ന് റിപ്പോർട്ടുകളുണ്ട്. ദക്ഷിണ കൊറിയയുടെ കോസ്‌പി, ജപ്പാൻ, ഹോങ്കോങ് എന്നിവിടങ്ങളിലെ സൂചികകൾ ഗണ്യമായി ഉയർന്നിരുന്നു.

എന്താണ് വിനിമയ നിരക്ക്?

ഒരു രാജ്യത്തിൻ്റെ കറൻസിയെ മറ്റൊരു മൂല്യത്തിലേക്ക് തരം മാറ്റുന്നതും തുടർന്ന് ലഭിക്കുന്ന മൂല്യവുമാണ് വിനിമയ നിരക്ക്. ഒരു രാജ്യത്തിൻ്റെ കറൻസിയെ മറ്റൊരു കറൻസിയുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന മൂല്യമായും ഇത് കണക്കാക്കപ്പെടുന്നു. ഓഹരി വിപണി, ക്രൂഡ് ഓയിൽ മേഖല, സ്വർണം വെള്ളി നിരക്കുകൾ തുടങ്ങിയ സകല മേഖലകളിലെയും പ്രവർത്തനത്തെ അടിസ്ഥാനമാക്കിയായിരിക്കും രൂപയുടെ മൂല്യം നിർണയിക്കപ്പെടുക.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് എതിരെ സുപ്രീം കോടതി വിധി ഓഹരി വിപണികളെ സാരമായി ബാധിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്‌ധരുടെ നിരീക്ഷണം. എന്നാൽ ഓഹരി വിപണിയിലും മറ്റ് വാണിജ്യ മേഖലയിലും മൂല്യം താഴേയ്ക്ക് പോയിരുന്നില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര ഓഹരികൾക്ക് ഡിമാൻഡ് വർധിച്ചതായും കണ്ടെത്തി.

രൂപയുടെ മൂല്യം കൂടിയാലുണ്ടാകുന്ന നേട്ടങ്ങള്‍ ഇവയെല്ലാം...

ഇറക്കുമതി ചെലവ് കുറയുന്നു: സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായത്തില്‍ വിദേശത്തുനിന്നും സാധനങ്ങൾ വാങ്ങാൻ കുറഞ്ഞ രൂപ നൽകിയാൽ മതിയാകും. ഉദാഹരണത്തിന്, സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, മെഷീനറികൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാം.

വിദേശ വിദ്യാഭ്യാസം, യാത്ര എന്നിവയ്ക്ക് ചെലവ് കുറയും: വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ട്യൂഷൻ ഫീസും വിദേശയാത്രകൾക്കുള്ള ചെലവും കുറയും. ഡോളറിനെതിരെ രൂപ കരുത്താർജ്ജിക്കുമ്പോൾ കുറഞ്ഞ തുക നൽകി കൂടുതൽ വിദേശ കറൻസി വാങ്ങാൻ സാധിക്കും.

വിദേശ നിക്ഷേപം വർധിക്കും: ശക്തമായ കറൻസി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ അടയാളമായി നിക്ഷേപകർ കാണുന്നു. ഇത് കൂടുതൽ വിദേശ നിക്ഷേപം (FDI) ആകർഷിക്കാൻ സഹായിക്കും.

ഇന്ധനവില കുറയാൻ സാധ്യത: ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിൻ്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാൽ, രൂപയുടെ മൂല്യം കൂടുന്നത് അന്താരാഷ്ട്ര വിപണിയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുന്നു. ഇത് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില കുറയാൻ സഹായിക്കും.

പണപ്പെരുപ്പം നിയന്ത്രിക്കാം: ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്‌തുക്കളുടെ വില കുറയുന്നതോടെ ഉൽപ്പാദനച്ചെലവ് കുറയുകയും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണവിധേയമാകുകയും ചെയ്യുന്നു.

വിദേശ കടത്തിൻ്റെ ഭാരം കുറയുന്നു: സർക്കാരും സ്വകാര്യ കമ്പനികളും വിദേശത്ത് നിന്ന് എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുമ്പോൾ നൽകേണ്ട തുക രൂപയുടെ അടിസ്ഥാനത്തിൽ കുറയും.

ALSO READ: കുതിപ്പ് തുടർന്ന് ഓഹരി വിപണി, ആഭ്യന്തര നിക്ഷേപങ്ങൾ വർധിച്ചത് നേട്ടം, അറിയാം വിശദമായി