ETV Bharat / business

ഇന്നും ഇടിവ്; സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു, ഒരു പവന് നല്‍കേണ്ടത് എത്രയെന്നറിയാം

സ്വര്‍ണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി.

GOLD RATE TODAY  TODAY KERALA GOLD RATE  സ്വര്‍ണ വില  KERALA GOLD PRICE
Representational Image (Getty Image)
author img

By ETV Bharat Kerala Team

Published : February 26, 2026 at 11:27 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 11,8560 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 12,175 രൂപയും പവന് 97,400 രൂപയുമായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 9,480 രൂപയും പവന് 75,840 രൂപയുമായി.

എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിപ്പാണ് രേഖപ്പെടുത്തുന്നത്. അതിനാൽ ഏത് സമയവും കേരളത്തിലും വീണ്ടും വില ഉയരാൻ സാധ്യതയുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേര്‍ത്ത് ഇന്ന് (ഫെബ്രുവരി 26) ഒരു പവന്‍റെ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപയ്ക്ക് മുകളിലാകും വില. സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ വില.

സ്വർണ വിലയിലെ ഇടിവിന് കാരണം: വിപണിയിലെ ലാഭമെടുപ്പ്, യുഎസ് പലിശ നിരക്കുകൾ, വ്യാപാരക്കരാർ, അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ എന്നിവയാണ് സ്വർണ വിലയിൽ ഇടിവ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതും ഡിമാൻഡ് കുറഞ്ഞതും ഇടിവിന് ആക്കം കൂട്ടുന്നു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ: ആഗോള വിപണിയിൽ സ്വർണ വില കുറയുന്നതാണ് കേരളത്തിലെ വിലയെ ബാധിക്കുന്ന പ്രധാന ഘടകം. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനെ തുടർന്നുണ്ടായ സാമ്പത്തിക നയങ്ങൾ നിക്ഷേപകരെ സ്വർണത്തിൽ നിന്ന് ഓഹരി വിപണിയിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചു. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും രാഷ്‌ട്രീയ പൊരുത്തക്കേടുകളും വിപണിയില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാൻ കാരണമാകുന്നുണ്ട്.

യുഎസ് പലിശ നിരക്കുകൾ: അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കാതിരിക്കുകയോ/ പ്രതീക്ഷിച്ചതിലും സാവധാനത്തിൽ കുറയ്ക്കുകയോ ചെയ്യുന്നത് സ്വർണത്തിൻ്റെ ആകർഷണീയത കുറയ്ക്കുന്നു. പലിശ നിരക്ക് കൂടുമ്പോൾ മറ്റു നിക്ഷേപ രീതികൾ നിക്ഷേപകർ തെരഞ്ഞെടുക്കുന്നു.

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: ഇന്ത്യയ്ക്ക് മേലുള്ള തീരുവ ട്രംപ് ഭരണകൂടം കുറച്ചത് ഇന്ത്യൻ രൂപയ്ക്ക് കരുത്ത് പകർന്നു. രൂപയുടെ മൂല്യം മെച്ചപ്പെടുന്നത് ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലാഭമെടുപ്പ്: സ്വർണ വില റെക്കോഡ് ഉയരത്തിൽ എത്തിയപ്പോൾ നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റഴിച്ച് ലാഭം എടുത്തു. ഇതും വിപണിയിൽ വില ഇടിയാൻ കാരണമായി.

അസോസിയേഷനുകൾ: ആവശ്യകത അനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ചില സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ട് തവണ വരെയും അസോസിയേഷനുകൾ വിലയിൽ മാറ്റം വരുത്താറുണ്ട്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Also Read: ഇന്ത്യൻ സോളാർ കമ്പനികള്‍ക്ക് വൻ തിരിച്ചടി, ഉത്പ്പന്നങ്ങൾക്ക് തീരുവ കൂട്ടി അമേരിക്ക, ഓഹരി വിപണിയിലും കുത്തനെ ഇടിവ്