ETV Bharat / business

ഇങ്ങനെയെങ്കില്‍ പലരും കൈവിട്ടേക്കാം; ശരവേഗത്തില്‍ കുതിച്ച് സ്വര്‍ണ വില, വര്‍ധിച്ചത് 840 രൂപ

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഒരു പവന് 1,03,000 രൂപയും ഒരു ഗ്രാമിന് 12,875 രൂപയുമായി.

GOLD RATE TODAY IN KERALA  GOLD RATE IN KERALA  GOLD PRICE  സ്വര്‍ണ വില
Gold Jewelers (ETV Bharat)
author img

By ETV Bharat Kerala Team

Published : January 10, 2026 at 11:01 AM IST

2 Min Read
Choose ETV Bharat

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. നിരക്ക് വര്‍ധിച്ച സ്വര്‍ണം ഇന്ന് 2026ലെ ഏറ്റവും വലിയ വിലയിലാണുള്ളത്. പവന്‍ വിലയില്‍ 840 രൂപയാണ് ഇന്ന് ഉയര്‍ന്നത്.

ഗ്രാമിനാകട്ടെ 105 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന് 1,03,000 രൂപയും ഗ്രാമിന് 105 രൂപ വര്‍ധിച്ച് ഒരു ഗ്രാമിന് 12,875 രൂപയുമായി. ഇന്നലെ ഒരു പവന് 1,01,720 രൂപയായിരുന്നു വില.

അതാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ജനുവരി ഏഴായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും വില കൂടിയ ദിവസം. അന്ന് പവന് 1,02,280 രൂപയാണ്. ഇതിനെ മറികടന്നാണ് ഇന്നത്തെ കുതിച്ചുക്കയറ്റം.

22 കാരറ്റിനൊപ്പം 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് എന്നിവയുടെ വിലയും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 10,585 രൂപയും ഒരു പവന്‍റെ വില 84,680 രൂപയുമായി വര്‍ധിച്ചു.

14 കാരറ്റിനാകട്ടെ 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 65,960 രൂപയും ഒരു ഗ്രാമിന് 8,245 രൂപയുമായി. അതേസമയം ഗ്രാമിന് 40 രൂപ വര്‍ധിച്ച 9 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു ഗ്രാമിന് 5,315 രൂപയും പവന് 42,250 രൂപയുമായി.

കാരറ്റ്ഗ്രാംനിരക്ക്വര്‍ധിച്ച തുക (ഗ്രാം)
22K8G12,875 105
22K10G1,03,000
18K8G10,585 85
18K10G84,680
14K8G8,245 70
14K10G65,960
9K8G5,315 40
9K10G42,250

സ്വര്‍ണ വിലയിലെ കുതിച്ചു ചാട്ടം ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി. തുടര്‍ച്ചയായുള്ള വിലക്കയറ്റം ഇനിയും തുടര്‍ന്നാല്‍ പലരും സ്വര്‍ണത്തെ കൈവിട്ടേക്കും. വര്‍ധിച്ച വിലയ്‌ക്കൊപ്പം പണിക്കൂലിയും ജിഎസ്‌ടിയും ഹോള്‍മാര്‍ക്ക് ചാര്‍ജും കൂടിയാകുമ്പോള്‍ വലിയ തുകയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വിലക്കയറ്റം നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നുണ്ട്.

സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണം ഇതെല്ലാം: രാജ്യാന്തര സ്വര്‍ണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിപണികളിലും പ്രതിഫലിക്കുന്നത്. സ്വര്‍ണത്തിന്‍റെ രാജ്യന്തര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ സ്വര്‍ണ വില നിശ്ചിയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല നിലവില്‍ അമേരിക്കയും വെനസ്വേലയും തമ്മില്‍ തുടരുന്ന പ്രശ്‌നങ്ങളും സ്വര്‍ണ നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

Also Read: സോഫ്‌റ്റ്‌വെയർ ജോലി വിട്ട് സംരംഭകത്വത്തിലേക്ക്; മറ്റുള്ളവര്‍ക്കും ഉപജീവനമെന്ന സ്വപ്‌നം സഫലമായി, ലാഭം കൊയ്‌ത്‌ യുവാവ്