വീണ്ടും കുതിച്ച് സ്വർണം; ഇന്ന് വർധനവ് രണ്ട് തവണ, അറിയാം ഇന്നത്തെ നിരക്ക്
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷം നൽകേണ്ടി വരും.

Published : January 5, 2026 at 10:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം വരുന്നത്. രാവിലെ 1160 രൂപയാണ് പവന് വര്‍ധിച്ചത്. എന്നാല്‍ വൈകുന്നേരത്തോട് കൂടി 320 രൂപ കൂടി ഉയര്‍ന്ന് പവന് 1,01,360 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില മാറ്റില്ലാതെ തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണ വില ഒരു ലക്ഷത്തിലേയ്‌ക്ക് കടന്നിരിക്കുന്നത്.
രാവിലെ ഒരു ഗ്രാം സ്വർണത്തിന് 12,595 രൂപയായിരുന്നു വില. ഇപ്പോൾ 12,670 രൂപയായി ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10,415 രൂപയും, പത്ത് ഗ്രാം സിൽവറിന് 2500 രൂപയുമാണ് വില. കഴിഞ്ഞ രണ്ട് ദിവസം ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 99,600 രൂപയും ഒരു ഗ്രാമിന് 12,450 രൂപയുമായിരുന്നു വിപണിനിരക്ക്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വർണ വില ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ തുടർന്നുള്ള ദിവസങ്ങളിലും വലിയ ഇടിവ് പ്രതീക്ഷിച്ചെങ്കിലും ജനവരി ഒന്ന് മുതൽ സ്വർണ വില വർധിക്കുകയായിരുന്നു. തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഡിസംബർ 23നാണ് സർവകാല റെക്കോഡ് വിലയായ ഒരു ലക്ഷത്തിലേക്ക് സ്വർണ വില എത്തിയത്.
കഴിഞ്ഞ ഒരാഴ്‌ചത്തെ സ്വർണ വില
| തിയതി | സ്വർണ വില |
| ജനുവരി 1 | 99,040 രൂപ |
| ജനുവരി 2 | 99,880 രൂപ |
| ജനുവരി 3 | 99,600 രൂപ |
| ജനുവരി 4 | 99,600 രൂപ |
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷം നൽകേണ്ടി വരും. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസോസിയേഷനാണ് കേരളത്തിൽ സ്വർണ വില അതാത് ദിവസത്തേത് നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിലയ്‌ക്ക് അനുസൃതമായിട്ടാണ് വിലകൾ നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിപണി നിരക്കുകൾ, യുഎസിൻ്റെ ഇറക്കുമതി തീരുവ, നികുതി ചുമത്തൽ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം സ്വർണ വിലയിലെ മാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
സ്വർണ വില കൂടുന്നതിൻ്റെ കാരണങ്ങൾ
സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ ആധാരമാക്കിയാണ് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ആഗോള സാമ്പത്തിക രാഷ്‌ട്രീയ അനിശ്ചിതത്വം സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ട് എന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്ക-വെനിസ്വേല സംഘർഷവും വിലയെ ബാധിക്കുന്ന ഘടകമാണ്. വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് ശനിയാഴ്‌ച (ജനുവരി 3) യുഎസ് സൈന്യം പിടികൂടിയത്. ഇതേത്തുടർന്ന് അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യം വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
കൂടാതെ റഷ്യ-യുക്രെയ്‌ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുഎസ് ഭരണകൂടത്തിൻ്റെ പുതിയ ദേശീയ സുരക്ഷാ നയങ്ങളും ഇതിന് കാരണമാകുന്നു. തന്നെയുമല്ല ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിൻ്റെ വില വർധിക്കാൻ കാരണമാകുന്നു.
Also Read: സ്വർണ വെള്ളി വില ഉയരും; വെനിസ്വേലയിലെ സംഭവവികാസങ്ങൾ ആഗോള വിപണിയെ ബാധിക്കുമെന്ന് വിദഗ്‌ധർ

