ETV Bharat / business

വീണ്ടും കുതിപ്പിലേക്ക്; സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്, ഇന്ന് കൂടിയത് 520 രൂപ

സ്വര്‍ണത്തിന് ഇന്ന് 520 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ വില 1,01,720 രൂപയിലെത്തി.

GOLD RATE TODAY IN KERALA  GOLD PRICE HIKE  സ്വര്‍ണ വില  കേരളം സ്വര്‍ണ നിരക്ക്
Gold Jewelers. (ETV Bharat)
author img

By ETV Bharat Kerala Team

Published : January 9, 2026 at 1:43 PM IST

2 Min Read
Choose ETV Bharat

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ പവന് 1,01,200 രൂപയായ സ്വര്‍ണത്തിന് ഇന്ന് 520 രൂപ വര്‍ധിച്ച് 1,01,720 രൂപയിലെത്തി. ഗ്രാമിന് 65 രൂപയാണ് ഇന്നുയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 12,715 രൂപയായി. 2026ല്‍ ജനുവരി 7നാണ് സ്വര്‍ണ വിലയില്‍ ഏറ്റവും വര്‍ധനവ് രേഖപ്പെടുത്തിയ ദിവസം. 1,02,280 രൂപയായിരുന്നു അന്നത്തെ വില.

22 കാരറ്റിനൊപ്പം 18,14,9 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 10,455 രൂപയും ഒരു പവന്‍റെ വില 83,640 രൂപയുമായി. എന്നാല്‍ 14 കാരറ്റിനാകട്ടെ ഗ്രാമിന് 40 രൂപയും 9 കാരറ്റിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 14 കാരറ്റിന്‍റെ ഒരു പവന് 65,120 രൂപയും 9 കാരറ്റിന്‍റെ ഒരു പവന് 42,000 രൂപയുമായി വര്‍ധിച്ചു.

കാരറ്റ്ഗ്രാംനിരക്ക്
22K8G12,715
22K10G1,01,720
18K8G10,455
18K10G83,640
14K8G8,140
14K10G65,120
9K8G5,250
9K10G42,000

വിവാഹ സീസണിലെ ഈ വില കയറ്റം ഉപഭോക്താക്കളില്‍ വലിയ ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. നാളെ വീണ്ടും വര്‍ധിച്ച് റെക്കോഡ് തകര്‍ക്കുമോയെന്ന ആശങ്കയിലാണ് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍. കുതിച്ചുയരുന്ന വിലയ്‌ക്കൊപ്പം പണിക്കൂലിയും ജിഎസ്‌ടിയും കൂടി ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് വലിയ തുക നല്‍കേണ്ടി വരും.

സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങി നിരവധി കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത്. മാത്രമല്ല നിലവില്‍ രൂപയുടെ മൂല്യം കുറയുന്നതും അമേരിക്കയും വെനസ്വേലയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും സ്വര്‍ണത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ ആധാരമാക്കിയാണ് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ആഗോള സാമ്പത്തിക രാഷ്‌ട്രീയ അനിശ്ചിതത്വം സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്ക-വെനസ്വേല സംഘർഷവും വിലയെ ബാധിക്കുന്ന ഘടകമാണ്. വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് ശനിയാഴ്‌ച (ജനുവരി 03) യുഎസ് സൈന്യം പിടികൂടിയത്. ഇതേത്തുടർന്ന് അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യം വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

വെള്ളി വിലയില്‍ വര്‍ധനവ്: സംസ്ഥാനത്തെ സ്വര്‍ണ വിലയിലും വര്‍ധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 252 രൂപയും 10 ഗ്രാം വെള്ളിക്ക് 2520 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Also Read: ഇന്ത്യ വേഗതയേറിയ സമ്പദ്‌വ്യവസ്ഥയായി തുടരും; തീരുവ സമ്മർദ്ദം മറികടക്കുമെന്നും യുഎൻ റിപ്പോർട്ട്