വരുമാനത്തിൽ പത്ത് ശതമാനത്തിലധികം വർധനവ്; വേഗത്തിൽ വണ്ടി ഓടിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, തൊഴിലാളികളുടെ പണിമുടക്കിനെ തള്ളി സൊമാറ്റോ സ്ഥാപകൻ
2025 ഡിസംബർ 31 നാണ് രാജ്യവ്യാപകമായി ഗിഗ് തൊഴിലാളികൾ പണിമുടക്കിയത്. കുറഞ്ഞ വരുമാനം, വർധിച്ചുവരുന്ന ജോലിഭാരം, അടിസ്ഥാന തൊഴിൽ സംരക്ഷണത്തിൻ്റെ അഭാവം എന്നിവയാണ് പണിമുടക്ക് ആഹ്വാനം ചെയ്യാൻ കാരണമെന്നാണ് യൂണിയൻ നേതാക്കളുടെ അഭിപ്രായം.

By ANI
Published : January 3, 2026 at 12:10 PM IST
ന്യൂഡൽഹി: രാജ്യവ്യാപകമായുണ്ടായിരുന്ന അസംഘടിത തൊഴിലാളികളുടെ പണിമുടക്കിനെ കുറിച്ച് പ്രതികരിച്ച് സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ. ഗിഗ് തൊഴിലാളികൾ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു ദീപീന്ദർ ഗോയൽ.
സൊമാറ്റോയിലെ ഡെലിവറി പങ്കാളികൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ ശരാശരി വരുമാനത്തിൽ പത്ത് ശതമാനത്തിലധികം വർധനവ് ഉണ്ടായതായി ദീപീന്ദർ ഗോയൽ അഭിപ്രായപ്പെട്ടു. 2024 ലെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 92 രൂപ മാത്രമേ ഒരു തൊഴിലാളിക്ക് ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ 2025 ൽ അത് 102 രൂപവരെയായി. ടിപ്പ് ഒഴിവാക്കിയുള്ള കണക്കുകളാണ് ഇത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025 ലെ കണക്കുകൾ അനുസരിച്ച് സൊമാറ്റോയിലെ തൊഴിലാളികൾ പ്രവൃത്തി ദിവസത്തിൽ ഏഴ് മണിക്കൂറും ജോലി ചെയ്‌തിരുന്നു. തൊഴിലാളികളിൽ 2.3 ശതമാനം പേർ മാത്രമാണ് വർഷത്തിൽ 250 ദിവസത്തിൽ കൂടുതൽ ജോലി ചെയ്‌തിട്ടുള്ളത്. പ്രൊവിഡൻ്റ് ഫണ്ട് (പിഎഫ്) പോലുള്ള സ്ഥിര ജോലിക്കാരുടെ തൊഴിൽ നിയമങ്ങളല്ല ഗിഗ് തൊഴിലാളികൾക്കുള്ളത്.
ഗിഗ് തൊഴിലാളികൾക്ക് മറ്റ് ജോലിക്കാരെ പോലെ ഷിഫ്റ്റ് സമ്പ്രദായം നൽകിയിട്ടില്ല. എപ്പോൾ ലോഗിൻ ചെയ്യണമെന്നും ലോഗ് ഔട്ട് ചേയ്യണമെന്നുമുള്ള പൂർണ സ്വാതന്ത്യം തൊഴിലാളികൾക്കുണ്ടെന്നും ദീപീന്ദർ ഗോയൽ പറഞ്ഞു. ഡെലിവറി പങ്കാളികളോട് വേഗത്തിൽ വണ്ടി ഓടിച്ച് ഉത്പ്പന്നം നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്പനി എക്‌സിൽ കുറിച്ചു.
Beyond insurance, we’ve added other forms of support where gaps are most visible. (5/5)
— Deepinder Goyal (@deepigoyal) January 2, 2026
1. Period rest days of 2 days per month for women delivery partner
2. Support in filing income tax returns (95,000 delivery partners leveraged this)
3. Access to a gig-variant of National…
"ഓർഡർ ചെയ്യുന്ന ഇടത്തുനിന്നുള്ള കടയുടെ അകലത്തെ അടിസ്ഥാനമാക്കിയാണ് പത്ത് മിനിറ്റിനുള്ളിൽ ഡെലിവറി എന്ന് പറഞ്ഞിട്ടുള്ളത്. അല്ലാത്ത പക്ഷം വേഗതയിൽ എത്തിക്കാൻ ആവശ്യപ്പെടുന്നത് സാധ്യമല്ലാത്ത കാര്യമാണ്. അതുകൊണ്ട് കമ്പനി അതിന് നിർബന്ധിക്കാറില്ല", ദീപീന്ദർ ഗോയൽ കൂട്ടിച്ചേർത്തു. 2002 ൽ ബ്ലിങ്കിറ്റിൻ്റെ ശരാശരി വേഗത മണിക്കൂറിൽ 16 കി.മിയും ശരാശരി ദൂരം 2.03 കി.മി യായിരുന്നു. എന്നാൽ സൊമാറ്റോയുടെ ശരാശരി വേഗത മണിക്കൂറിൽ 21 കി.മിയായിരുന്നു.
ഇൻഷുറൻസുകൾക്ക് അപ്പുറമുള്ള പിന്തുണയും തൊഴിലാളികൾക്ക് നൽകിയതായി കമ്പനി ചൂണ്ടിക്കാട്ടി. വനിത ഗിഗ് തൊഴിലാളികൾക്ക് പ്രതിമാസം രണ്ട് ദിവസത്തെ ആർത്തവ അവധി, അപകടങ്ങൾ, വാഹന തകരാർ, മോഷണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഉടനടിയുള്ള സേവനങ്ങൾ, ദേശീയ പെൻഷനിലേക്കുള്ള പ്രവേശനം, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള പിന്തുണ എന്നിവ തൊഴിലാളികൾക്ക് നൽകിയതായും കമ്പനി അറിയിച്ചു.
പിന്തുണയുമായി സഞ്ജീവ് ബിഖ്‌ചന്ദാനി
ഗിഗ് തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്കിനെതിരെയുള്ള സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയലിൻ്റെ പ്രസ്‌താവനയെ പിന്തുണച്ച് നൗക്കരി ഡോട്ട് കോമിൻ്റെ സ്ഥാപകനും നിക്ഷേപകനുമായ സഞ്ജീവ് ബിഖ്‌ചന്ദാനി രംഗത്ത് എത്തി. തൊഴിലാളികളെ കമ്പനി ചൂഷണം ചെയ്യുന്നുവെന്ന ആരോപണത്തെ തള്ളുകയും വിമർശിക്കുകയും ചെയ്‌തു. ദീപേന്ദർ ഗോയലിൻ്റെ വാക്കുകൾ സത്യമാണെന്നും സഞ്ജീവ് ബിഖ്‌ചന്ദാനി എക്‌സിൽ കുറിച്ചു.
Thanks for putting out these details in Public @deepigoyal I can testify to the fact that discussions on delivery partner welfare and fair compensation occupy a significant percentage of the time in Board meetings. The management and the board are bothered about these.
— Sanjeev Bikhchandani (@sbikh) January 2, 2026
Now the… https://t.co/Ho4Pqo8cke
ഗിഗ് തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക്
മുതലാളിത്ത കുത്തകകളോട് തൊഴിലാളി വർഗം നേരിട്ട് പോരിനിറങ്ങിയ പണിമുടക്കായിരുന്നു 2025 ഡിസംബർ 31 ന് രാജ്യമൊട്ടാകെ സാക്ഷിയായ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക്. ഓല, യൂബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്‌സി തൊഴിലാളികൾ മുതൽ ഡെലിവറി തൊഴിലാളികൾ വരെ ഉൾപ്പെടുന്നതാണ് ഗിഗ് തൊഴിലാളികളുടെ സമൂഹം.
കുറഞ്ഞ വരുമാനം, വർധിച്ചുവരുന്ന ജോലിഭാരം, അടിസ്ഥാന തൊഴിൽ സംരക്ഷണത്തിൻ്റെ അഭാവം എന്നിവയാണ് പണിമുടക്ക് ആഹ്വാനം ചെയ്യാൻ കാരണമെന്നാണ് യൂണിയൻ നേതാക്കളുടെ അഭിപ്രായം.

സൊമാറ്റോ, സ്വിഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ ഓൺലൈൻ കമ്പനികളിലെ ഡെലിവറി ജീവനക്കാരാണ് പണിമുടക്കിയത്. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്.
ഗിഗ് തൊഴിലാളികൾ ഇതിന് മുൻപും നിരവധി തവണ ഇതേ പ്രശ്‌നങ്ങളെ കമ്പനികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പക്ഷേ കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷമാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി ഇൻഫൊസിസ് തൊഴിലാളികളുടെ തൊഴിൽ സമയം ആഴ്‌ചയിൽ 72 മണിക്കൂറായി വർധിപ്പിക്കണമെന്ന വിവാദ പ്രസ്‌താവനയിറക്കിയത്. .

