സാമ്പത്തിക ബുദ്ധിമുട്ട്, ഒടുവിൽ പാചകം തന്നെ ബിസിനസാക്കി; സംരംഭകയായി മാറിയ സ്വപ്‌നയുടെ കഥ
സാമ്പത്തിക ബുദ്ധിമുട്ട് വളരെ അധികം ബാധിക്കാൻ തുടങ്ങിയതോടെയാണ് സ്വപ്‌ന ജോലിക്ക് പോകാൻ തുടങ്ങിയത്.

Published : July 8, 2026 at 3:08 PM IST
അമരാവതി: കുടുംബത്തിലെ കഷ്‌ടപാടുകൾ, വരുമാനം നിലക്കും എന്ന സ്ഥിതി. ഒടുവിൽ അവൾ അടുക്കളയിൽ നിന്ന് സംരംഭത്തിലേക്കിറങ്ങി. ആന്ധ്രപ്രദേശിലെ വെളിദണ്ട്ല എന്ന ഗ്രാമത്തിലെ സ്വപ്‌നയാണ് മിലറ്റ് ബിസിനസ് നടത്തി മറ്റുള്ളവർക്ക് മാതൃകയാവുന്നത്.
പാചകത്തോടുള്ള അഭിനിവേഷമാണ് തന്നെ ഒരു സംരംഭം എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചതെന്ന് സ്വപ്‌ന പറയുന്നു. മില്ലറ്റ് അധിഷ്‌ഠിത ഭക്ഷണങ്ങളുടെ ആരോഗ്യ ഗുണങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനൊടൊപ്പം സ്ഥിരമായ വരുമാനവും സ്വപ്‌ന നേടുന്നുണ്ട്.
16-മത് വയസിലാണ് സ്വപ്‌നയുടെ വിവാഹം ഹരിനാഥ റെഡ്ഡിയുമായി നടക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തിൽ തന്നെ സ്വപ്‌നക്ക് പഠനം നിർത്തേണ്ടി വന്നു. കുടുംബത്തിൻ്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞ് വളരെ പെട്ടന്ന് തന്നെ കുട്ടികളുമായതോടെ പിന്നീട് പഠനത്തെ കുറിച്ചൊന്നും സ്വപ്‌നക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല.
ഒരു ഇടത്തരം കുടുംബമായിരുന്നു സ്വപ്‌നയുടേത്. അതുകൊണ്ട് തന്നെ ഭർത്താവിൻ്റെ വരുമാനത്തിൽ നിന്ന് കൊണ്ട് മാത്രം ചിലവുകൾ നിറവേറ്റാൻ കഴിഞ്ഞില്ല. ദൈനംദിന ചെലവുകൾ കഴിഞ്ഞാൽ പിന്നെ ഭാക്കിയുണ്ടാവുന്നത് തുച്ഛമായ പണമാണ്. സാമ്പത്തിക ബുദ്ധിമുട്ട് വളരെ അധികം ബാധിക്കാൻ തുടങ്ങിയതോടെ സ്വപ്‌നയും ജോലിക്ക് പോകാൻ തുടങ്ങി.
ആദ്യം സ്വപ്‌ന പ്രദേശത്ത് തന്നെയുള്ള ഒരു ഗ്ലാസ് ഫാക്‌ടറിയിലായിരുന്നു ജോലിക്ക് പോയി കൊണ്ടിരുന്നത്. എന്നാൽ ശാരീരികമായി വളരെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു അത്. വളരെ കുറഞ്ഞ വേതനമായിരുന്നു അതിൽ നിന്നും ലഭിച്ചിരുന്നത്.
കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സ്ഥിരത ഈ ജോലിയിൽ നിന്ന് ലഭിക്കില്ലെന്ന് മനസിലാക്കിയ സ്വപ്‌ന സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പാചകം ഒരുപാട് ഇഷ്‌ടമുള്ള സ്വപ്‌ന നിലക്കടല, എള്ള്, മുളകുപൊടി തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച പരമ്പരാഗത പേൾ മില്ലറ്റ് ഫ്ലാറ്റ് ബ്രെഡായ സദ്ദ റോട്ടെ തയ്യറാക്കി വിൽക്കാൻ തീരുമാനിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സംരംഭം ആരംഭിച്ചത്. വീട്ടിൽ വച്ചാണ് ഇത് ആരംഭിച്ചത്. പുലിവെണ്ടുലയിലും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് പോഷകസമൃദ്ധമായ ഫ്ലാറ്റ് ബ്രെഡുകൾ സ്വപ്‌ന വിറ്റു. ഉത്‌പ്പനങ്ങളുടെ രുചിയും ഗുണനിലവാരവും കാരണം പെട്ടെന്ന് ജനപ്രീതി നേടി.
ദിവസവും 100 മുതൽ 150 വരെ മില്ലറ്റ് ഫ്ലാറ്റ് ബ്രെഡുകൾ സ്വപ്‌ന തയ്യാറാക്കി വിൽക്കുന്നുണ്ട്. ചെറിയ ഹോം ബിസിനസ് ആയി ആരംഭിച്ചത് ഇപ്പോൾ പ്രാദേശിക വിപണികൾക്കപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളവും വിദേശത്തുപോലും ഉപഭോക്താക്കളിലേക്ക് ഓർഡറുകൾ എത്തുന്നുണ്ട്.
എൻ്റെ വിവാഹശേഷം, എനിക്ക് ഒരിക്കലും സ്വന്തമായി ഒരു വരുമാനം നേടാനാവില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇന്ന് എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പാചകം ചെയ്‌തുകൊണ്ട് ഞാൻ ഒരു വിജയകരമായ ബിസിനസ് നടത്തുന്നു. ല്ലറ്റുകൾ വളരെ പോഷകസമൃദ്ധമാണ്, പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർക്ക് മില്ലറ്റ് വളരെ നല്ലതാണ്. ഈ ബിസിനസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും രൂചികരമായ ആരോഗ്യകരമായ ഭക്ഷണം വിളമ്പാനും ഞാൻ ആഗ്രഹിക്കുന്നു എന്ന് സ്വപ്‌ന പറഞ്ഞു.
ദൃഢനിശ്ചയം, പരമ്പരാഗത കഴിവുകൾ, സംരംഭകത്വം എന്നിവ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്നതിൻ്റെ പ്രചോദനാത്മകമായ ഉദാഹരണമാണ് സ്വപ്‌ന. പാചകം വെറും ജോലി മാത്രമല്ല അതിനെ എങ്ങനെ ബിസിനസാക്കി മാറ്റമെന്നും അതിൽ നിന്ന് എങ്ങനെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്നും സ്വപ്‌ന നമുക്ക് കാണിച്ചു തരുന്നു.
Also Read: ആദ്യ ശ്രമം പാളി, ഒടുവിൽ ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ

