ആദ്യ ശ്രമം പാളി, ഒടുവിൽ ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ
പ്രശാന്തിനെ മദ്യപിപ്പിച്ചു ബോധം കെടുത്തി, ടെറസിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ പദ്ധതി പാളിപ്പോവുകയും ഗുരുതര പരിക്കുകളോടെ പ്രശാന്ത് രക്ഷപ്പെടുകയും ചെയ്‌തു.

Published : July 8, 2026 at 2:27 PM IST
നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ഭർത്താവ് പ്രശാന്തിനെ മുൻ നഴ്‌സായ ഭാര്യ സന്ധ്യയും കാമുകന്മാരായ അനിലും വെങ്കട സായിയും ചേർന്ന് സലൈൻ നൽകുന്ന പൈപ്പിലൂടെ ടോയ്‌ലെറ്റ് ക്ലീനർ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.
നിസാമാബാദ് ജില്ലയിലെ മോപാൽ മണ്ഡലത്തിലെ ന്യാൽക്കൽ സ്വദേശിയായ പ്രശാന്ത് പത്ത് വർഷം മുമ്പാണ് വെൽമൽ സ്വദേശിനിയായ സന്ധ്യയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകളും മകനുമുണ്ട്. നാട്ടിലെ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ ബുദ്ധിമുട്ടിയ പ്രശാന്ത് രണ്ട് വർഷം മുമ്പ് ജോലി തേടി ദുബായിലേക്ക് പോയി.
പ്രശാന്ത് ദുബായിലായിരുന്ന സമയത്ത്, ഭാര്യ സന്ധ്യയ്ക്ക് നിസാമാബാദ് സ്വദേശിയായ അനിലുമായും ഭർത്താവിൻ്റെ സുഹൃത്ത് വെങ്കടസായിയുമായും വിവാഹേതര ബന്ധമുണ്ടായിരുന്നു. ഈ സമയത്ത്, പ്രശാന്ത് ദുബായിൽ നിന്ന് മടങ്ങിയെത്തിയാൽ തിരികെ പോവില്ലായെന്ന് സന്ധ്യ ഭയന്നു. പ്രശാന്ത് ഇവിടെ താമസിച്ചാൽ തങ്ങളുടെ ഗൂഢാലോചന പുറത്താകുമെന്ന് ഭയന്ന സന്ധ്യയും കാമുകനും വെങ്കടസായിയുടെ സഹായത്തോടെ ഭർത്താവിനെ കൊല്ലാൻ തീരുമാനിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുമ്പ് നഴ്‌സായി ജോലി ചെയ്ത പരിചയം ഉണ്ടായിരുന്നതിനാൽ, വിഷം കുത്തിവച്ച് ഭർത്താവിനെ കൊല്ലാനാണ് സന്ധ്യ പദ്ധതിയിട്ടിരുന്നത്. അങ്ങനെ ചെയ്യുന്നത് സംശയം ജനിപ്പിക്കുമെന്ന് കരുതി, പ്രശാന്തിനെ അമിതമായി മദ്യപിപ്പിച്ച് ടെറസിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി, ദുബായിൽ നിന്ന് ഭർത്താവ് വീട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷം, സന്ധ്യയും വെങ്കടസായിയും പ്രശാന്തിനോടൊപ്പം ടെറസിൽ മദ്യപിച്ചു.
കൊലപാതകം നടത്തുന്നതിനെക്കുറിച്ച് സന്ധ്യയും വെങ്കടസായിയും ഫോണിലൂടെ ചർച്ച ചെയ്‌തു. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രശാന്തിനെ സന്ധ്യ ഇടിച്ചു വീഴ്ത്തി. പക്ഷേ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പ്രശാന്തിനെ വീട്ടിലേക്ക് കൊണ്ടുവന്നു. അതിനുശേഷം, വീട്ടിൽ ചികിത്സയിലായ പ്രശാന്തിൻ്റെ സിരകളിൽ ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് സന്ധ്യ കൊലപ്പെടുത്തി. എന്നാൽ ടെറസിൽ നിന്ന് വീണാണ് പ്രശാന്ത് മരിച്ചതെന്ന് പ്രതികൾ എല്ലാവരെയും വിശ്വസിപ്പിച്ചു.
പക്ഷേ പ്രശാന്തിൻ്റെ മരണത്തിൽ സംശയം തോന്നിയ അമ്മ പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രശാന്തിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യം, ഭർത്താവ് ടെറസിൽ നിന്ന് മദ്യപിച്ച് ബോധരഹിതനായി വീണതാണെന്നാണ് കരുതിയിരുന്നത് എന്നാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഭർത്താവിനെ നഴ്‌സായി മുൻ പരിചയമുണ്ടായിരുന്ന സന്ധ്യ ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് കൊല്ലാൻ തീരുമാനിച്ചുവെന്ന് നിസാമാബാദ് സൗത്ത് സിഐ സുരേഷ് കുമാർ പറഞ്ഞു.
"ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശാന്തിന് രാവിലെ, സന്ധ്യ ഒരു മയക്കു മരുന്ന് നൽകി ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ചു. തൽഫലമായി, അയാൾ മരിച്ചു. അന്വേഷണത്തിനിടെയാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്, ഞങ്ങൾ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി അവരെ ജയിലിലേക്ക് അയച്ചു" സിഐ കൂട്ടിച്ചേർത്തു.
ALSO READ: ബറൂയിപുർ പീഡനക്കേസ്: മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

