ETV Bharat / bharat

ചതിക്കുഴിയൊരുക്കി വാട്‌സാപ്പും ടെലഗ്രാമും: 'ഗ്യാരൻ്റീഡ് ലാഭം' മോഹിപ്പിക്കുന്ന ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകൾക്കെതിരെ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

അജ്ഞാത ഗ്രൂപ്പുകളിൽ നിന്നുള്ള വിഐപി സ്റ്റോക്ക് ടിപ്പുകളും വൻ ലാഭ വാഗ്‌ദാനങ്ങളും വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

MHA cyber crime  Online investment scam  stock market tips  Telegram trading fraud advisory
ആഭ്യന്തര മന്ത്രാലയം (ANI)
author img

By ANI

Published : July 7, 2026 at 3:17 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: കുറഞ്ഞ സമയം കൊണ്ട് വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് വാട്‌സാപ്പ് , ടെലഗ്രാം ഗ്രൂപ്പുകൾ വഴി നടക്കുന്ന ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ രാജ്യവ്യാപക ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ആണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേന വിപണി വിദഗ്ധർ ചമഞ്ഞാണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്.

തട്ടിപ്പുകാരുടെ ചതിക്കുഴികൾ ഇങ്ങനെ

സൈബർ വിദഗ്‌ധർ വ്യക്തമാക്കുന്നതനുസരിച്ച്, തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഇവയാണ്

  • വ്യാജ 'VIP' സ്റ്റോക്ക് ടിപ്പുകൾ: അജ്ഞാത ഗ്രൂപ്പുകളിലേക്ക് ആളുകളെ ചേർത്ത ശേഷം വൻ ലാഭത്തിൻ്റെ വ്യാജ കഥകൾ നിരത്തി വിഐപി സ്റ്റോക്ക് ടിപ്പുകൾ നൽകുന്നു.
  • സ്വകാര്യ ലിങ്കുകൾ വഴിയുള്ള ആപ്പുകൾ: ഒഫീഷ്യൽ ആപ്പ് സ്റ്റോറുകൾക്ക് പകരം സ്വകാര്യ ലിങ്കുകൾ നൽകി വ്യാജ ട്രേഡിങ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിക്കുന്നു. ഇത് വ്യക്തിഗത വിവരങ്ങൾ ചോർത്താനും പണം തട്ടാനും ഇടയാക്കും.
  • വ്യാജ ലാഭക്കണക്കുകൾ: തുടക്കത്തിൽ ഈ വ്യാജ ആപ്പുകളിൽ വലിയ ലാഭം ലഭിക്കുന്നതായി അക്കൗണ്ടിൽ കാണിക്കും . ഇത് കണ്ട് വിശ്വസിച്ച് നിക്ഷേപകർ ലക്ഷക്കണക്കിന് രൂപ വീണ്ടും നിക്ഷേപകർ ലക്ഷക്കണക്കിന് രൂപ വീണ്ടും നിക്ഷേപിക്കും.

യഥാർത്ഥ സ്റ്റോക്ക് ബ്രോക്കർമാരോ ധനകാര്യ സ്ഥാപനങ്ങളോ നിക്ഷേപിച്ച പണം പിൻവലിക്കുന്നതിനായി ഉപഭോക്താക്കളിൽ നിന്ന് വീണ്ടും പണം ആവശ്യപ്പെടാറില്ല . മുംബൈയിലെ ഒരു റിട്ടയേർഡ് ശാസ്ത്രജ്ഞന് ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്‌ടമായ സംഭവം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഈ മുന്നറിയിപ്പ് നൽകുന്നത്.

സൈബർ വിങ്ങിൻ്റെ സുപ്രധാന നിർദേശങ്ങൾ

  • അജ്ഞാത വാട്‌സാപ്പ് , ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവെക്കുന്ന നിക്ഷേപ ഉപദേശങ്ങൾ പൂർണ്ണമായും അവഗണിക്കുക.
  • 'ഗ്യാരൻ്റീഡ് റിട്ടേൺസ്' (ഉറപ്പായ ലാഭം) എന്ന് അവകാശപ്പെടുന്നത് തന്നെ തട്ടിപ്പിൻ്റെ പ്രധാന ലക്ഷണമായി കാണുക.
  • ഫിനാൻഷ്യൽ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
  • പണം നിക്ഷേപിക്കുന്നതിന് മുൻപ് ബ്രോക്കർമാരുടെ കൃത്യമായ വിവരങ്ങൾ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം?

എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഒട്ടും സമയം കളയാതെ ഉടനടി വിവരം അറിയിക്കുക. നഷ്‌ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും:

  • ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 എന്നതിൽ വിളിക്കുക.
  • അല്ലെങ്കിൽ cybercrime.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുക.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഏറ്റവും വലിയ ആയുധം ജനങ്ങളുടെ ജാഗ്രതയാണെന്നും, ഇത്തരം വിവരങ്ങൾ സുഹൃത്തുക്കളിലേക്കും കുടുംബാംഗങ്ങളിലേക്കും പങ്കുവെച്ച് തട്ടിപ്പുകളെ പ്രതിരോധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Also Read: കോക്രോച്ച് ജനത പാർട്ടിയുടെ എക്‌സ് അക്കൗണ്ടിൻ്റെ വിലക്ക് മാറ്റണം; ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി