ETV Bharat / bharat

ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി' തട്ടിപ്പോ? വാട്‌സ് ആപ്പ് ഓഡിയോ കേട്ട് പേടിച്ചോ?; അറിയാം വാസ്‌തവം എന്തെന്ന്

'പോക്കറ്റ് മണി' തട്ടിപ്പെന്ന് ചിലര്‍, വ്യജമെന്ന് പറഞ്ഞ് ഓഡിയോ സന്ദേശങ്ങല്‍ വാട്‌സ് ആപ്പില്‍ സജീവം, അടിസ്ഥാന രഹിതമായ സന്ദേശങ്ങള്‍ ഫോർവേഡ് ചെയ്യാന്‍ നില്‍ക്കരുത്.

POCKET MONEY FEATURE  WHAT IS POCKET MONEY FEATURE  HOW TO WORK POCKET MONEY FEATURE  POCKET MONEY FEATURE IN GOOGLE PAY
pocket money feature (google pay)
author img

By ETV Bharat Kerala Team

Published : April 9, 2026 at 3:25 PM IST

2 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുടെ ലോകത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്‌ത് ഗൂഗിള്‍ പേ. ഇനി പേടിക്കാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താം. പുതിയ പോക്കറ്റ് മണി ഫീച്ചറുമായി ഗൂഗിള്‍ പേ രംഗത്തെത്തി. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് പണം ചെലവഴിക്കാനുള്ള സൗകര്യമാണ് പോക്കറ്റ് മണി. എന്നാൽ ഇതിനെ കുറിച്ച് തട്ടിപ്പാണെന്ന തരത്തിൽ വാട്‌സ് ആപ്പിൽ ഓഡിയോ പ്രചരിക്കുന്നുണ്ട്. ഈ ഫേക്ക് സന്ദേശങ്ങളോട് ബൈ പറയാനുള്ള സമയമായി. സത്യാവസ്ഥ അറിയാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്താണ് പോക്കറ്റ് മണി ഫീച്ചർ?

യുപിഐ സർക്കിൾ സിസ്റ്റത്തിലൂടെയാണ് പോക്കറ്റ് മണി പ്രവര്‍ത്തിക്കുന്നത്. പ്രത്യേക ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ തന്നെ കുട്ടികൾക്ക് ഇതിലൂടെ പണമയക്കാം. രക്ഷിതാവിൻ്റെ അക്കൗണ്ടിൽ നിന്നാണ് പണം ഈടാക്കുന്നത്. ഒരു രക്ഷിതാവിന് അഞ്ച് സെക്കൻഡറി ഉപയോക്താക്കളെ കുട്ടികൾ, കുടുംബാംഗങ്ങൾ അല്ലെങ്കിൽ സഹായികളേയോ ചേർക്കാം. കുട്ടിക്ക് സ്‌മാർട്ട്ഫോണും ഗൂഗിൾ പേ ആപ്പും ഉണ്ടായിരിക്കണം. അതേസമയം ഫണ്ടുകൾ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നത് രക്ഷിതാക്കളുടെ നിയന്ത്രണത്തിലായിരിക്കും.

ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു

ഈ സവിശേഷത ഉപയോഗിക്കുന്നതിന്, രക്ഷിതാവിന് ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്‌ത ഒരു സജീവ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. തുടർന്ന് അവർക്ക് അഞ്ച് പേരെ വരെഉപയോക്താക്കളായി ചേർക്കാൻ കഴിയും. ചേർക്കപ്പെടുന്ന വ്യക്തി ഗൂഗിള്‍ പേ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് അവരുടെ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്‌തിരിക്കണം. ചേർത്തുകഴിഞ്ഞാൽ ദ്വിതീയ ഉപയോക്താവിന് യുപിഐ പേയ്‌മെൻ്റുകൾ ആരംഭിക്കാം.

നിയന്ത്രണം, പരിധികൾ, സുരക്ഷ

രക്ഷിതാക്കൾക്ക് കുട്ടികളുടെ ചിലവുകൾ നിയന്ത്രിക്കാൻ രണ്ട് മോഡുകൾ തെരഞ്ഞെടുക്കാം. പ്രതിമാസ പരിധി 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ പരിധിക്കുള്ളിൽ, ഓരോ തവണയും അനുമതി ആവശ്യമില്ലാതെ കുട്ടിക്ക് സ്വതന്ത്രമായി പേയ്‌മെൻ്റുകൾ നടത്താം. ഇത് ഒരു പ്രീപെയ്‌ഡ് അലവൻസ് പോലെയാണ് പ്രവർത്തിക്കുന്നത്.

രണ്ടാമത്തെ ഓപ്ഷനിൽ, ഓരോ ഇടപാടിനും അംഗീകാരം ആവശ്യമാണ്. കുട്ടിക്ക് പെയ്‌മെൻ്റ് നടത്തണമെങ്കില്‍ രക്ഷിതാവ് ഫോണിലൂടെ അംഗീകാരം കൊടുക്കണം. രക്ഷിതാവ് അംഗീകരിച്ചാൽ പണം കൈമാറാന്‍ കഴിയും.

ബാങ്കിങ് നിയമങ്ങൾ പാലിക്കുന്നതിനായി, സെക്കൻഡറി ഉപയോക്താവിൻ്റെ വിവരങ്ങൾ രക്ഷിതാവ് സ്ഥിരീകരിക്കണം. മാതാപിതാക്കൾ അവരുടെ ബന്ധം സ്ഥിരീകരിക്കുകയും കെ വൈ സി മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു സർക്കാർ ഐഡി സമർപ്പിക്കുകയും വേണം. ഇത് സുതാര്യത ഉറപ്പാക്കുകയും ദുരുപയോഗം കുറയ്ക്കുകയും ചെയ്യുന്നു.

പോക്കറ്റ് മണി ആരംഭിക്കാനുള്ള പ്രക്രിയ സിമ്പിളാണ്

ഗൂഗിള്‍ പേ ആപ്പില്‍ പോയി പോക്കറ്റ് മണി ഓപ്പണ്‍ ചെയ്‌ത് നിങ്ങള്‍ക്ക് തന്നെ പേയ്‌മെൻ്റ് പ്രകിയയ്‌ക്ക് വേണ്ട സജീകരണങ്ങള്‍ നടത്താന്‍ കഴിയും. കുട്ടികളുടെ ക്യൂ ആര്‍ കോഡ് സ്‌കാൻ ചെയ്‌ത്, അംഗീകാര ക്രമീകരണങ്ങൾ തെരഞ്ഞെടുത്ത ശേഷം, രക്ഷിതാവിന് പരിധികൾ നിശ്ചയിക്കാനും ക്ഷണം അയയ്ക്കാനും കഴിയും. ദ്വിതീയ ഉപയോക്താവ് സ്വീകരിച്ച് പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞാൽ പോക്കറ്റ് മണി അയക്കാം.

ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെൻ്റുകൾ വർധിച്ച് വരുന്നെങ്കിലും കുട്ടികൾക്ക് സുരക്ഷിതമായി മാതാപിതാക്കളുടെ നിയന്ത്രണത്തോടെ പണമയക്കാനുള്ള സംവിധാനം ഇല്ലായിരുന്നു. പോക്കറ്റ് മണി ഇതിനായി ഒരു അവസരം ഒരുക്കുന്നു. ഇത് വെറുമൊരു പണമടയ്ക്കൽ ഉപകരണത്തേക്കാൾ ഉപരിയായി സാമ്പത്തിക സാക്ഷരതയിലേക്കുള്ള ഒരു ചുവടുവയ്പ്പായി മാറുന്നു.

Also Read: UPI ഉപയോഗിക്കുന്നവരാണോ? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വമ്പൻ മാറ്റവുമായി റിസര്‍വ് ബാങ്ക്