ഉമീദ് പോർട്ടൽ അടച്ചു; പകുതിയോളം വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യാനായില്ല, അംഗീകാരം ലഭിച്ചത് 2.16 ലക്ഷം സ്വത്തുകള്‍ക്ക്
വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടില്ലെന്നും എന്നാൽ അടുത്ത മൂന്ന് മാസത്തേക്ക് പരിചാരകർക്ക് പിഴ ചുമത്തില്ലെന്നും റിജിജു പ്രഖ്യാപിച്ചു.

Published : December 8, 2025 at 7:11 PM IST
ന്യൂഡൽഹി: ഉമീദ് പോർട്ടലിലേക്ക് രജിസ്റ്റർ ചെയ്‌ത 2.16 ലക്ഷം വഖഫ് സ്വത്തുകള്‍ അംഗീകരിച്ചു. 2.13 ലക്ഷം സ്വത്തുവകകള്‍ പരിഗണനയിലാണ്. ന്യൂനപക്ഷകാര്യ മന്ത്രാലയം പുറത്തിറക്കിയ ഡാറ്റയിലിലാണ് ഇക്കാര്യം അറിയിച്ചത്. 5.17 ലക്ഷം വരുന്ന വഖഫ് സ്വത്തു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഉമീദ് പോർട്ടൽ ആരംഭിച്ചത്.
ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാക്കി 2025 ഡിസംബർ 6 ന് പോര്‍ട്ടല്‍ ഔദ്യോഗികമായി അടച്ചു. 1995 ലെ ഉമീദ് ആക്‌ടും സുപ്രീം കോടതിയുടെ നിർദേശങ്ങളും അനുസരിച്ചാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. 2025 ജൂൺ 6 ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഉമീദ് സെൻട്രൽ പോർട്ടൽ ആരംഭിക്കുന്നത്.
എന്നാല്‍ ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാനുള്ള നിര്‍ദേശം റിജിജു തള്ളിക്കളഞ്ഞിരുന്നു. പോർട്ടലിൻ്റെ സമയം നീട്ടില്ലെന്നും മുതവല്ലിമാർക്ക് ആവശ്യമെങ്കിൽ വഖഫ് ട്രിബ്യൂണലുകളെ സമീപിക്കാമെന്നും റിജിജു അറിയിച്ചു. രജിസ്‌ട്രേഷൻ വൈകുന്നതിനുള്ള പിഴ അടുത്ത മൂന്നുമാസത്തേക്ക് ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അവസാന ദിനങ്ങളില്‍ വർധിച്ച തോതില്‍ രജിസ്ട്രേഷന്‍
പോർട്ടലിൻ്റെ സമയ പരിധി അവസാനിക്കാറായ ദിനങ്ങളിലാണ് വര്‍ധിച്ചതോതില്‍ രജിസ്ട്രേഷന്‍ നടന്നതെന്ന് പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. ഇത് അവസാന മണിക്കൂറുകളിൽ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് കുതിച്ചുയരാൻ കാരണമായി ഔദ്യോഗിക പ്രസ്‌താവനയിവല്‍ കൂട്ടിച്ചേർത്തു. വഖഫ് ബോർഡുകളിലെ സംസ്ഥാന/യുടി ഉദ്യോഗസ്ഥരാണ് അപ്‌ലോഡിങ് പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്നത്.
ഡൽഹിയിൽ രണ്ട് ദിവസത്തെ മാസ്റ്റർ ട്രെയിനർ വർക്ക്‌ഷോപ്പ് ഇവര്‍ക്ക് നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതിനായി സംസ്ഥാനങ്ങളിലുടനീളം സാങ്കേതിക ടീമുകളെയും നിയോഗിച്ചു. രാജ്യവ്യാപകമായി ഏഴ് സോണൽ മീറ്റിങ്ങുകളും ഇതിനായി നടന്നു. വഖഫ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സാങ്കേതിക പിന്തുണയ്ക്കുമായി മന്ത്രാലയ ഓഫിസിൽ ഒരു പ്രത്യേക ഹെൽപ്പ്‌ലൈനും സ്ഥാപിച്ചു.
സമയബന്ധിതവും കൃത്യവുമായ പ്രവര്‍ത്തനങ്ങള്‍
പോർട്ടൽ ആരംഭിച്ചതിനുശേഷം ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ചന്ദ്രശേഖർ കുമാറിൻ്റെ സാന്നിധ്യത്തില്‍ 20-ലധികം അവലോകന യോഗങ്ങൾ നടത്തി. നിലവിലുള്ള വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ സമയബന്ധിതമായും കൃത്യമായും അപ്‌ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയെന്ന് പ്രസ്‌താവനയില്‍ പറഞ്ഞു.
യുഎന്‍എംഇഇഡി ചട്ടക്കൂടിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള വഖഫ് സ്വത്തുക്കള്‍ കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിൻ്റെ ലക്ഷ്യം. ഇതിലൂടെ വഖഫ് സ്വത്തുക്കളിൽ സുതാര്യത, കാര്യക്ഷമത, ഏകീകൃത ഡിജിറ്റൽ മാനേജ്‌മെൻ്റ് എന്നിവ കൊണ്ടുവരുന്നുവെന്ന് കേന്ദ്രം അവകാശപ്പെടുന്നു. പോർട്ടലിൽ ആരംഭിച്ച ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഉത്തർപ്രദേശിൽ നിന്നാണ് (92,830 - 86,345 സുന്നികളും 6,485 ഷിയകളും), തുടർന്ന് മഹാരാഷ്ട്ര (62,939), കർണാടക (58,328), പശ്ചിമ ബംഗാളിള്‍ (23,086) സ്വത്തുക്കൾ ഉണ്ട്.
Also Read:'രത്തന്‍ ടാറ്റ റോഡ്, ട്രംപ് റോഡ്, ഗൂഗിള്‍ സ്ട്രീറ്റ് റോഡ്...'; തെലങ്കാന റോഡുകള്‍ പുതിയ പേരില്‍

