ETV Bharat / bharat

'പറ്റിപ്പോയതാ'... മഞ്ഞുപാളികൾ തകർന്ന് വിനോദ സഞ്ചാരികൾ കുടുങ്ങി; രക്ഷകരായി പ്രദേശവാസികൾ, VIDEO

നദിയിൽ നിന്ന് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

HIMACHAL PRADESH  MINUS TEMPERATURES IN LAHAUL SPITI  SNOWFALL IN LAHAUL SPITI  CHANDRA RIVER
Video grab of the tourists being rescued by locals (ETV Bharat)
author img

By ETV Bharat Kerala Team

Published : January 10, 2026 at 9:02 PM IST

2 Min Read
Choose ETV Bharat

ഷിംല: മഞ്ഞ് കാലം ആസ്വദിക്കാൻ ഒരുവിധം എല്ലാവർക്കും ഇഷ്‌ടമാണ്. അതുകൊണ്ട് തന്നെ അതിശൈത്യമുള്ള കശ്‌മീർ പോലുള്ള സ്ഥലങ്ങളിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഞ്ഞില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടാനും അതെല്ലാം ഫോണിൽ പകർത്തി ഇൻസ്‌റ്റാഗ്രാമിലും ഫേസ്‌ബുക്കിലും റീൽ ഇടാനുമായി സഞ്ചാരികളുടെ ഒരു കുത്തൊഴുക്കാണ് ഇത്തരം സ്ഥലങ്ങളിലേക്ക് എത്തുന്നത്.

വീട്ടുകാരുമായും കൂട്ടുകാരുമായുമൊക്കെ ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടുമ്പോൾ ആകാംക്ഷയുടെ പുറത്ത് ഇതിന് പിറകിൽ ഒളിഞ്ഞിരിക്കുന്ന അപകടം ആരും കാണാറില്ലെന്നത് മറ്റൊരു വസ്‌തുതയാണ്. അങ്ങനെ ഒരു അമളി പറ്റിയവരെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ വർഷത്തെ മഞ്ഞ് വീഴ്‌ച കാണാൻ ഹിമാചല്‍ പ്രദേശിലെ ലാഹൗൾ സ്‌പിതിയിൽ പോയതാണ് ഒരു കൂട്ടം വിനോദ സഞ്ചാരികൾ.

വിനോദ സഞ്ചാരികളെ രക്ഷിക്കുന്ന വീഡിയോ (ETV Bharat)

ഉയർന്ന മഞ്ഞ് വീഴ്‌ച കാരണം ലാഹൗൾ സ്‌പിതിയിലെ പ്രശസതമായ ചന്ദ്ര നദി തണുത്തുറഞ്ഞ് മഞ്ഞുപാളികളാൽ മൂടപ്പെട്ടിരുന്നു. ഇത് കാണെന്നെത്തിയ വിനോദ സഞ്ചാരികൾക്ക് നദിയിലേക്ക് ഇറങ്ങാനും ഫോട്ടോ എടുക്കാനുമൊക്കെ ഒരു മോഹം. ഉള്ളിൽ തോന്നിയ ആഗ്രഹം മറച്ച് വയ്ക്കാ‌തെ തന്നെ അവർ മഞ്ഞ് പാളികൾക്ക് മുകളിലൂടെ ഇറങ്ങി നടക്കാൻ തുടങ്ങി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പക്ഷെ ഇവിടെയാണ് പണി അൽപം പാളിയത്. കാണാൻ ചേലുള്ളത് പോലെ ആയിരുന്നില്ല, സംഭവത്തോട് അടുത്തപ്പോൾ കളി കാര്യമായി. അവർ പ്രതീക്ഷിച്ച അത്ര കട്ടി മഞ്ഞ് പാളിക്കുണ്ടായിരുന്നില്ല. വിനോദ സഞ്ചാരികൾ ചവിട്ടിയതോടെ അത് പൊട്ടി പൊടുന്നനെ താഴേക്ക് വീണു. ഒപ്പം വിനോദ സഞ്ചാരികളും നദിയിലേക്ക് വീണു. തക്ക സമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷകരായെത്തി.

നദിയിൽ നിന്ന് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. നദിക്ക് മുകളിലുണ്ടായിരുന്ന മഞ്ഞ് വേണ്ടത്ര കട്ടിയുള്ളതല്ലെന്നും അത് പൊട്ടി വെള്ളത്തിലേക്ക് വീഴുമെന്ന് സഞ്ചാരികൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രദേശവാസികളായ രത്തൻ കടോച്ചും ജഗദീഷ് കുമാറും പറഞ്ഞു.

മഞ്ഞ് മൂടപ്പെട്ട നദിയിലൂടെ അപകടകരമായ രീതിയില്‍ നടക്കുന്നതിനെക്കുറിച്ചും ഫോട്ടോ എടുക്കുന്നതിനെക്കുറിച്ചും വിനോദ സഞ്ചാരികളെ ബോധവൽക്കരിക്കുന്നുണ്ടെന്ന് ലഹൗൾ സ്‌പിതി എസ്‌പി ശിവാനി മെഹ്‌ല പറഞ്ഞു. മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇത്തരം സംഭവങ്ങൾ തടയാൻ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും എസ്‌പി കൂട്ടിച്ചേര്‍ത്തു.

Also Read: 'മുല്ലപ്പൂവോ... തങ്കം സാർ അവര്..!' പൊങ്കലിന് പൊന്നും വിലയിലേക്ക് കുതിച്ച് മുല്ലപ്പൂ