ETV Bharat / bharat

അഴിമതിയിൽ ആദ്യ സ്ഥാനങ്ങളില്‍ ബാങ്കുകളും റെയിൽവേയും; കഴിഞ്ഞ വർഷം മാത്രം ലഭിച്ചത് 70,584 പരാതികൾ

2025-ൽ സർക്കാർ വകുപ്പുകൾക്കെതിരെ 70,584 അഴിമതി പരാതികൾ ലഭിച്ചു. ബാങ്കുകൾ, റെയിൽവേ സ്ഥാപനങ്ങൾക്കെതിരെയാണ് കൂടുതൽ പരാതികളെന്ന് സിവിസി റിപ്പോർട്ട്.

BANKS AND RAILWAYS CORRUPTION CVC  CVC CORRUPTION 2025 YEAR DETAILS  CVC ANNUAL REPORT  COMPLAINTS AGAINST RAILWAYS
Central Vigilance Commission (IANS)
author img

By PTI

Published : September 2, 2026 at 2:20 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: കഴിഞ്ഞ വർഷം (2025) സർക്കാർ സ്ഥാപനങ്ങൾക്കെതിരെ അഴിമതി സംബന്ധിച്ച് ലഭിച്ചത് 70,500-ലധികം പരാതികള്‍. ബാങ്കുകളും റെയിൽവേയുമാണ് അഴിമതി പരാതികളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലെന്ന് സെൻട്രൽ വിജിലൻസ് കമ്മീഷൻ്റെ (സിവിസി) റിപ്പോർട്ട്. കമ്മീഷൻ്റെ ചീഫ് വിജിലൻസ് ഓഫീസർമാർക്ക് ലഭിച്ച 70,584 പരാതികളിൽ 64,905 എണ്ണം 2025 ഡിസംബർ 31 വരെ തീർപ്പാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ബാക്കി 5,679 പരാതികൾ 2025 അവസാനത്തോടെ തുടര്‍ പ്രക്രിയയിലായിരുന്നു. അതിൽ 2,002 എണ്ണം മൂന്ന് മാസത്തിലധികം നീണ്ടുനിന്നുവെന്നും 'സിവിസി വാർഷിക റിപ്പോർട്ട് 2025' ൽ വ്യക്തമാക്കി. സിവിഒമാർ മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിവിഒമാരുടെ പക്കൽ നിലനിൽക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി കമ്മീഷൻ ഇടയ്ക്കിടെ അവലോകനം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബാങ്കുകളുടെ സിവിഒമാർക്ക് പരമാവധി 9,933 പരാതികൾ ലഭിച്ചു. അതിൽ 9,520 എണ്ണം തീർപ്പാക്കി. 413 എണ്ണം കെട്ടിക്കിടക്കുകയാണ്. ഇതിൽ 52 എണ്ണം മൂന്ന് മാസത്തിലധികമായി ലഭിച്ചിട്ട്. 2025 ഡിസംബർ 31 ലെ കണക്കനുസരിച്ച് റെയിൽവേയുമായി ബന്ധപ്പെട്ട 9,381 പരാതികൾ സിവിഒമാർക്ക് ലഭിച്ചു. അതിൽ 8,754 എണ്ണം തീർപ്പാക്കി, 627 എണ്ണം മൂന്ന് മാസത്തിലധികമായി ലഭിച്ചിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ആകെ 6,531 പരാതികൾ ഭവന, നഗരകാര്യങ്ങളുമായി ബന്ധപ്പെട്ടതും 4,834 എണ്ണം നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ജിഎൻസിടിഡി) ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെയുമായിരുന്നു. ഡൽഹി ജൽ ബോർഡ്, ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്, ഡൽഹി ട്രാൻസ്‌കോ ലിമിറ്റഡ്, ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡ്, ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ലഭിച്ച പരാതികളിൽ 4,118 എണ്ണം കൽക്കരി മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുമായി ബന്ധപ്പെട്ടതും 3,107 എണ്ണം ധനകാര്യ മേഖലയിലും 2,804 എണ്ണം ഡൽഹി സർക്കാരിനെതിരെയും 2,722 എണ്ണം പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ടതുമായിരുന്നുവെന്ന് അടുത്തിടെ പരസ്യപ്പെടുത്തിയ പ്രോബിറ്റി വാച്ച്‌ഡോഗിൻ്റെ റിപ്പോർട്ട് പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡൽഹി പൊലീസിനെതിരെ ആകെ 2,633 പരാതികളും, റോഡ് ഗതാഗതത്തിനും ഹൈവേകൾക്കുമെതിരെ 2,139 പരാതികളും, ഡൽഹി പൊലീസ് ഒഴികെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട 2,036 പരാതികളുമാണ് റിപ്പോർട്ട് ചെയ്‌തത്. മാനവ വിഭവശേഷി വികസനത്തിനെതിരെ 2,030 അഴിമതി പരാതികളും, തൊഴിൽ മന്ത്രാലയത്തിനെതിരെ 1,894 ഉം, ഇൻഷുറൻസ് കമ്പനികൾക്കെതിരെ 1,536 ഉം, ടെലികമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് 1,469 ഉം പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട 1,410 പരാതികളും, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിനെതിരെ 1,123 ഉം, സ്റ്റീൽ മന്ത്രാലയവുമായി ബന്ധപ്പെട്ട 1,023 ഉം, തപാൽ വകുപ്പിനെതിരെ 1,003 ഉം പരാതികൾ ലഭിച്ചു.

2025-ൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സിവിസിയിൽ നിന്ന് സിവിഒമാർക്ക് ലഭിച്ച പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ പങ്കുവച്ചു. ഇത്തരത്തിലുള്ള ആകെ 18,651 പരാതികളിൽ പരമാവധി 4,110 എണ്ണം ജിഎൻസിടിഡി ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. 1,749 ബാങ്കുകൾക്കെതിരെയും 1,428 റെയിൽവേയുമായി ബന്ധപ്പെട്ടതും 1,318 പെട്രോളിയം മന്ത്രാലയത്തിനെതിരെയും 1,307 ഡൽഹി സർക്കാരുമായി ബന്ധപ്പെട്ടതും 1,016 പ്രതിരോധ മന്ത്രാലയത്തിനെതിരെയും ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

Also Read: ഹൈദരാബാദ് ആയുധക്കൊള്ള: നാലംഗ സംഘമെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം