ETV Bharat / bharat

'സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ദേശിയഗാനം ഉയർന്നത് ഇപ്പോള്‍'; കൊഡേനാറിലെ ആദ്യ പള്ളിക്കൂടത്തിലേക്ക് കുരുന്നുകള്‍

കുട്ടികൾ സ്‌കൂൾ യൂണിഫോം ധരിച്ച് ആദ്യമായി ദേശീയഗാനം പാടി. നക്‌സൽ ബാധിത പ്രദേശമായ ഇവിടം ഏറെക്കാലമായി സ്‌കൂളുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ അവഗണിക്കപ്പെടുകയായിരുന്നു.

നക്‌സൽ ബാധിത പ്രദേശം  ഛത്തീസ്‌ഗഢ് കൊഡേനാർ  സ്‌കൂള്‍ കൊഡേനാർ  ഛത്തീസ്‌ഗഢ് വിദ്യാഭ്യാസം
The first time a school opened in Kodenar providing education for children in Chhattisgarh (ETV Bharat)
author img

By ETV Bharat Kerala Team

Published : March 1, 2026 at 3:26 PM IST

2 Min Read
Choose ETV Bharat

റായ്‌പൂർ: ഇനിമുതൽ ഈ കുട്ടികള്‍ ആദ്യാക്ഷരം ചൊല്ലിത്തുടങ്ങും. കാലമിത്രയും പുരോഗമിച്ചിട്ടും ഛത്തീസ്‌ഗഢിലെ ഈ ഗ്രാമത്തിലെ ആളുകള്‍ക്ക് വിദ്യാഭ്യാസം വിദൂര സ്വപ്‌നമായിരുന്നു. മുനുഷ്യൻ്റെ മൗലിക അവകാശങ്ങളിലൊന്നായി കണക്കാക്കുന്ന വിദ്യാഭ്യാസം ഇക്കലമത്രയും നിഷേധിക്കപ്പെടുകയായിരുന്നു. എന്നാൽ ഇനിമുതൽ ഛത്തീസ്‌ഗഢിലെ നാരായൺപൂരിലെ വിദൂര ഗ്രാമമായ കൊഡേനാറിലെ കുട്ടികള്‍ പാഠങ്ങള്‍ ചൊല്ലിത്തുടങ്ങും.

നക്‌സൽ ബാധിത പ്രദേശമായ ഇവിടം ഏറെക്കാലമായി സ്‌കൂളുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ അവഗണിക്കപ്പെടുകയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തുടർച്ചയായ പരിശ്രമത്തിന് പിന്നാലെയാണ് ഈ ഗ്രാമത്തിൽ ഇപ്പോള്‍ കൊഡേനാറി ഗ്രാമത്തിൽ സ്‌കൂള്‍ സ്ഥാപിതമായിരിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള അബുജ്‌മർ മേഖലയിലെ ഒരു വിദൂര ഗ്രാമമാണ് ഛത്തീസ്‌ഗഢിലെ കൊഡേനാർ.

നക്‌സൽ ബാധിത പ്രദേശം  ഛത്തീസ്‌ഗഢ് കൊഡേനാർ  സ്‌കൂള്‍ കൊഡേനാർ  ഛത്തീസ്‌ഗഢ് വിദ്യാഭ്യാസം
The first time a school opened in Kodenar providing education for children in Chhattisgarh (ETV Bharat)
നക്‌സൽ ബാധിത പ്രദേശം  ഛത്തീസ്‌ഗഢ് കൊഡേനാർ  സ്‌കൂള്‍ കൊഡേനാർ  ഛത്തീസ്‌ഗഢ് വിദ്യാഭ്യാസം
The first time a school opened in Kodenar providing education for children in Chhattisgarh (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഫെബ്രുവരി 25നാണ്, ആദ്യമായി 25 കുട്ടികളുള്ള ക്ലാസുകൾ ഇവിടെ നടന്നത്. പുതുതായി തുറന്ന സ്‌കൂളിൽ ഒരു സ്ഥിരം അധ്യാപകനെ നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അശോക് കുമാർ പട്ടേലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മംഗ്‌ഡു റാം നുരേതിയും വിദ്യാർഥികൾക്കായി പുസ്‌തകങ്ങളും പുതിയ സ്‌കൂൾ ബാഗുകളും യൂണിഫോമുകളും കൊണ്ടുവന്നു.

നക്‌സൽ ബാധിത പ്രദേശം  ഛത്തീസ്‌ഗഢ് കൊഡേനാർ  സ്‌കൂള്‍ കൊഡേനാർ  ഛത്തീസ്‌ഗഢ് വിദ്യാഭ്യാസം
The first time a school opened in Kodenar providing education for children in Chhattisgarh (ETV Bharat)

"ഘോട്ടുൽ ഗോത്രത്തിലെ 14 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശം വർഷങ്ങളായി നക്‌സലിസത്തിൻ്റെ ഭീഷണിയിൽ വലഞ്ഞു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. കുട്ടികൾ ഞങ്ങളുടെ കൈകളിൽ നിന്ന് പുസ്‌തകങ്ങൾ വാങ്ങിയപ്പോൾ, എൻ്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷമായിരുന്നു അത്," - ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മംഗ്‌ഡു റാം നുരേതി പറഞ്ഞു.

അങ്ങനെ ഈ ഗ്രാമത്തിൽ ആദ്യമായി ദേശീയഗാനവും ഉയർന്ന് കേള്‍ക്കുകയാണ്. കുട്ടികൾ സ്‌കൂൾ യൂണിഫോം ധരിച്ച് ആദ്യമായി ദേശീയഗാനം പാടി. ഇവർക്ക് സ്‌കൂൾ ബാഗുകളും പുസ്‌തകങ്ങളും സഹിതം സൗജന്യമായി എത്തിച്ചിട്ടുണ്ട്. ഇത്രയും വർഷങ്ങളായി നമ്മൾ ഇരുട്ടിലാണ് ജീവിച്ചത് ഗ്രാമവാസികള്‍ വെളിപ്പെടുത്തി. "ഇത്രയും വർഷങ്ങളായി നമ്മൾ ഇരുട്ടിലാണ് ജീവിച്ചത്. എന്നാൽ ഇപ്പോൾ നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാകും. വിദ്യാഭ്യാസം എത്തുന്നിടത്ത് തോക്കുകൾ നിശബ്‌ധമാകും. കോഡെനാറിലെ ഈ ചെറിയ സ്‌കൂൾ വെറുമൊരു കെട്ടിടമല്ല, മറിച്ച് ശുഭാപ്‌തി വിശ്വാസത്തിൻ്റെ ഒരു പുതിയ തുടക്കമാണ്" - പ്രദേശവാസിയായ രാജു പറഞ്ഞു

Also Read: പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനി സ്‌കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു; നവജാത ശിശു മരിച്ചു