ആടിനെ മോഷ്‌ടിച്ചുവെന്ന് ആരോപണം; വിദ്യാര്‍ഥിയെ തല്ലിക്കൊന്നു, അറസ്റ്റ്
ആക്രമണത്തിനിരയായ ഒരു കുട്ടിയുടെ നില അതീവ ഗുരുതരം.

Published : March 4, 2026 at 12:41 PM IST
ഭുവനേശ്വർ: ആടിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തല്ലിക്കൊന്നു. 12 പേര്‍ അറസ്റ്റില്‍. സാംബിത് (14) ആണ് നാട്ടുകാരുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒഡിഷയിലെ മയൂർഭഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം. കുടുംബം നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് 12 പേരെ അറസ്റ്റ് ചെയ്‌തു.
തിങ്കളാഴ്‌ച (മാർച്ച് 02) വൈകുന്നേരം ഇന്ദഖോളി ഹെറോഗോഡ ഗ്രാമത്തിൽ നിന്നും ആടിനെ കാണാതായി. ആടിനെ മോഷ്‌ടിച്ചുവെന്ന സംശയത്തിൽ പ്രദേശത്തെ പ്രായപൂർത്തിയാകാത്ത നാല് കുട്ടികളെ നാട്ടുകാർ പിടികൂടി. ഇവരിൽ രണ്ടുപേർ നാട്ടുകാരുടെ പിടിയിൽ നിന്ന് ഓടി രക്ഷപെട്ടു. ബാക്കിയുള്ള രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്‌തു. അവരുടെ മോട്ടോർ സൈക്കിള്‍ നാട്ടുകാരിൽ ചിലർ കത്തിച്ചുവെന്ന് സാംബിതിൻ്റെ പിതാവ് രാജ്‌കുമാർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാർ കുട്ടികളെ ആംബുലൻസിൽ ജരാദിഹി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാംബിതിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിരയായ മറ്റൊരു കുട്ടിയുടെ നില ഗുരുതരമെന്ന് റൈരംഗ്‌പൂർ എസ്‌ഡിപിഒ ബീരേന്ദ്ര കുമാർ സഹാബി പറഞ്ഞു.
'സംഭവം അതീവ ഗൗരവമായെടുത്താണ് അന്വേഷിക്കുന്നത്. തിങ്കളാഴ്‌ച രാത്രി ഇന്ദഖോലി ഹെറോഗോഡ ഗ്രാമത്തിൽ നിന്ന് 12 പ്രതികളെ അറസ്റ്റ് ചെയ്‌തു. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യും. കത്തിനശിച്ച മോട്ടോർ സൈക്കിളുകളും മറ്റ് തെളിവുകളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണവും നീതിയും വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Also Read: മോർച്ചറിയിൽ കയറി 32കാരൻ്റെ മൃതദേഹം ഭക്ഷിച്ച് നായ; തെലങ്കാന സര്‍ക്കാര്‍ ആശുപത്രിയില്‍ ദുരവസ്ഥ

