ETV Bharat / bharat

വനിതാദിനം 'ഷീ ഷൈൻ'നോടൊപ്പം; വനിതകള്‍ക്ക് അത്യുഗ്രൻ ഓഫറുമായി റാമോജി ഫിലിം സിറ്റി

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ മാർച്ച് 31 വരെ വനിതാ ഗ്രൂപ്പുകൾക്ക് പ്രത്യേക ഓഫറുകളുമായി റാമോജി ഫിലിം സിറ്റി.

വനിതാദിനം  റാമോജി ഫിലിം സിറ്റി  ഹൈദരാബാദ് ഫിലിം സിറ്റി ഓഫറുകൾ  മാർച്ച് 8 വനിതാദിനം ടൂർ പാക്കേജ്
Ramoji Film City special offers starts (ETV Bharat)
author img

By ETV Bharat Kerala Team

Published : March 1, 2026 at 3:47 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് വനിതകൾക്ക് പ്രത്യേക ഓഫറുമായി റാമോജി ഫിലിം സിറ്റി. സ്ത്രീകളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക നേട്ടങ്ങളെ അംഗീകരിക്കുന്നതിൻ്റെയും സ്ത്രീ ശാക്തീകരണത്തെ ഉയർത്തിപ്പിടിക്കുന്നതിൻ്റയും ഭാഗമായി ഫിലിം സിറ്റിയും വനിതാദിനം ആഘോഷമാക്കുന്നു. 'ഷീ ഷൈൻ' എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ ഭാഗമായി ഒരു മാസകാലം നീണ്ടുനില്‍ക്കുന്ന ആകർഷക ഓഫറുകളാണ് ഫിലിം സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. 2026 മാർച്ച് ഒന്ന് മുതൽ 30 വരെയാണ് ആകർഷകമായ ഓഫറുകളുണ്ടായിരിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് മുതൽ ആരംഭിച്ച ഓഫറുകളിൽ പ്രായഭേദമന്യേ കുട്ടികൾക്കും സ്‌ത്രീകൾക്കുമെല്ലാം കുറഞ്ഞ നിരക്കിൽ ഫിലിം സിറ്റി കണ്ടുമടങ്ങാം. വിവിധ സ്ഥലങ്ങളും പ്രത്യേക പരിപാടികളും ഈ വനിതാ ദിനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ ലോകത്തിലെ വിസ്‌മയ കാഴ്‌ചകൾ, വിനോദം, സിനിമാ സെറ്റുകൾ എന്നിവ ആസ്വദിക്കാനുള്ള അവസരവുമുണ്ട്. റാമോജി സ്റ്റുഡിയോ ടൂറിൽ, നിങ്ങൾക്ക് അതുല്യമായ ഫിലിം സെറ്റുകൾ, ലൈവ് ഷോകൾ, റൈഡുകൾ, പാർക്ക്, ബട്ടർഫ്ലൈ ഗാർഡൻ, മോഷൻ ക്യാപ്‌ചർ, വെർച്വൽ ഷൂട്ട് തുടങ്ങിയ നിരവധി കാഴ്‌ചകൾ കാണാം.

ഒരു മാസം നീളുന്ന ആഘോഷ പരിപാടികള്‍

ഫിലിം സിറ്റി സ്റ്റുഡിയോ ടൂർ, തത്സമയ പ്രകടനങ്ങൾ ഉള്‍പ്പടെ ആകര്‍ഷണീയമായ വിരുന്നാണ് ഫിലിം സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. റാമോജി ഫിലിം സിറ്റി വനിതാ ദിന ഓഫറിൻ്റെ ഭാഗമായി, കുറഞ്ഞത് 11 പേരുടെ ഗ്രൂപ്പായി വന്നാൽ ഓരോ സ്ത്രീകൾക്കും ടിക്കറ്റിൽ ഇളവ് ലഭിക്കും. ഒരാൾക്ക് 1111 രൂപ + ജിഎസ്‌ടിയും മാത്രം നൽകിയാൽ മതി. കൂട്ടമായി വന്ന് കൂടുതൽ ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കിട്ടുന്ന സുവർണ്ണാവസരമാണ്.

ഇത് പ്രയോജനപ്പെടുത്തി വനിതാദിന ആഘോഷത്തിർ പങ്കെടുത്ത് ഒരു പുതിയ അനുഭവം നേടൂ. കൂടുതൽ വിവരങ്ങൾക്ക് www.ramojifilmcity.com വെബ്‌സൈറ്റ് സന്ദർശിക്കുകയോ 7659 876598 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ടിക്കറ്റും മുൻകൂട്ടി ബുക്ക് ചെയ്യാം.

വിനോദ സഞ്ചാരികൾക്കായി കാർണിവൽ

റാമോജിയിൽ ഏപ്രിൽ മുതൽ കാർണിവൽ ആരംഭിക്കാൻ പോവുകയാണ്. ഈ കാർണിവലിൽ രാത്രിയിലും സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കും. രാത്രി ഒൻപത് മണി വരെ സന്ദർശകർക്ക് ഫിലിം സിറ്റി കാണാൻ അവസരമുണ്ട്. സാംസ്‌കാരിക പരിപാടികൾ, ലൈവ് ഷോകൾ, ഭക്ഷ്യ മേള, കാർണിവൽ പരേഡ്, മ്യൂസിക്കൽ ഗ്ലോ ഗാർഡൻ, 'മായലോക്' എന്നിവ കാർണിവലിൽ ഉണ്ടാകും.

Also Read: 'സെര്‍വിക്കല്‍ കാന്‍സറിന്' ബൈ പറയുമോ? എച്ച്‌പിവി വാക്‌സിനേഷന് തുടക്കം