അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു; രക്ഷിക്കുന്നതിന് പകരം പിന്നാലെ വന്ന വാഹനങ്ങളെല്ലാം കയറിയിറങ്ങി, യുവതിയ്‌ക്ക് ദാരുണാന്ത്യം
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സ്‌ത്രീ അപകടത്തിൽപ്പെട്ടത്. തുടർന്ന് പിന്നീട് വന്ന വാഹനങ്ങളെല്ലാം അവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Published : February 25, 2026 at 12:42 PM IST
ചണ്ഡീഗഢ്: ശരീരത്തിലൂടെ വാഹനങ്ങൾ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. ഹൈവേ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. അജ്ഞാത വാഹനം യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിൽ വീണ സ്‌ത്രീയുടെ ശരീരത്തിന് മുകളിലൂടെ നിരവധി വാഹനങ്ങൾ കയറി ഇറങ്ങുകയായിരുന്നു.
ഹരിയാനയിലെ സോണിപത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അമിത വേഗത്തിൽ വന്ന ഒരു വാഹനം യുവതിയെ ഇടിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ സ്‌ത്രി മരിച്ചു. എങ്കിലും ആരും തന്നെ വാഹനം നിർത്തുകയോ അധികാരികളെ അറിയിക്കുകയോ ചെയ്‌തില്ല. പകരം മറ്റ് വാഹനങ്ങൾ സ്‌ത്രീയുടെ ശരീരത്തിലുടെ ഒടിച്ച് കയറ്റുകയായിരുന്നു.
ഏറെനേരം സ്‌ത്രീയുടെ മൃതദേഹം ദേശീയപാതയിൽ കിടക്കുകയായിരുന്നു. ഹെവി വാഹനങ്ങളും, കാറുകളും, ഒട്ടോയുമെല്ലാം ഇവരുടെ ശരീരത്തിലൂടെ ഒടിച്ചുകയറ്റുകയായിരുന്നു. അതുവഴി പോകുന്ന കാൽനടയാത്രക്കാരാണ് പിന്നീട് സംഭവം കാണുന്നത്. അവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. സംഭവ അറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. സ്‌ത്രീയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് പറഞ്ഞു.
സ്‌ത്രീയെ ഇടിച്ചിട്ട വാഹനത്തിൻ്റെ ഡ്രൈവറെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹൈവേയിൽ സ്ഥാപിച്ചിട്ടുള്ള സിസടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും എസിപി ഋഷികാന്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌ത്രീയുടെ ശരീരത്തിലൂടെ വാഹനം ഒടിച്ചുകയറ്റുന്ന എല്ലാ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആരും അപകടത്തിൽപ്പെട്ട സ്‌ത്രിയുടെ അവസ്ഥ എന്താണെന്ന് അറിയാൻ വേണ്ടി ശ്രമിച്ചില്ല. സംഭവം കണ്ടവരാരും തന്നെ പൊലീസിനെ വിവരം അറിയിക്കാനും ശ്രമിച്ചില്ല. ഒടുവിൽ വിവരമറിഞ്ഞ് ഞങ്ങൾ ഇവിടെ എത്തുമ്പോഴേക്കും സ്‌ത്രീയുടെ ശരീര ഭാഗങ്ങൾ വികൃതമായ നിലയിലായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
അതേസമയം ഇന്നലെ ബിഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ബിഹാറിലെ ഭഗൽപൂരിൽ ബാഗ്‌ഡി പാലത്തിന് സമീപം എൻഎച്ച് 31 ലാണ് അപകടമുണ്ടായത്. അതിവേഗതയിൽ വന്ന ഒരു ട്രക്ക് എതിർദിശയിൽ വന്ന ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
ട്രക്ക് പിക്കപ്പ് വാനുമായി കുട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ട ട്രക്ക് ഒരു ഓട്ടറിക്ഷയിലും സമീപത്ത് നിർത്തിയിട്ടിരുന്ന ബസിലും ചെന്നിടിക്കുകയുമായിരുന്നു. ഓട്ടോറിക്ഷയിൽ നാല് പേർ ഉണ്ടായിരുന്നു. ഇവർ നല് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്നതിനിടക്കുമാണ് മരിച്ചത്.
Also Read: എയര്‍ ആംബുലന്‍സ് അപകടം; '8 ലക്ഷം രൂപയാണ് ചെലവായത്' കുടുംബത്തിന് ധനസഹായം വേണമെന്നാവശ്യം

