ETV Bharat / bharat

ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോണിൽ ആയുധങ്ങൾ കടത്താൻ ശ്രമം; വെടിവച്ചു വീഴ്ത്തി സുരക്ഷാ സേന

ഖജുവാല പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ബിഎസ്എഫ് സൈനികരും മറ്റ് ഉദ്യോഗസ്ഥരുമാണ് കള്ളക്കടത്ത് ശ്രമം തടഞ്ഞത്. ഡ്രോണിൽ നിന്ന് അഞ്ച് പിസ്‌റ്റളുകളും 325 വെടിയുണ്ടകളും കണ്ടെത്തി.

ബിക്കാനീറിൽ കള്ളക്കടത്ത് ശ്രമം  ചൈനീസ് ഡ്രോൺ കള്ളക്കടത്ത് ശ്രമം  ഡ്രോൺ കള്ളക്കടത്ത് ശ്രമം കണ്ടെത്തി  ഖജുവാല കള്ളക്കടത്ത് വാർത്ത
The weaopns and drone seized by the security forces (BSF)
author img

By ETV Bharat Kerala Team

Published : February 27, 2026 at 11:44 AM IST

|

Updated : February 27, 2026 at 11:50 AM IST

2 Min Read
Choose ETV Bharat

ജയ്‌പ്പൂർ: ഇന്ത്യ-പാക് അതിർത്തിയിൽ കള്ളക്കടത്ത് ശ്രമം തകര്‍ത്ത് സുരക്ഷാ സേന. രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള ഖജുവാല പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ചൈനീസ് ഡ്രോണിൻ്റെ സഹായത്തോടെ പാകിസ്‌താൻ നടത്തിയ കള്ളക്കടത്ത് ശ്രമമാണ് സുരക്ഷാ സേന (ബിഎസ്എഫ്) സൈനികരും പ്രാദേശിക പൊലീസും ചേർന്ന് കണ്ടെത്തിയത്.

പിടിച്ചെടുത്ത ഡ്രോണിൽ നിന്ന് അഞ്ച് പിസ്‌റ്റളുകളും 325 വെടിയുണ്ടകൾ അടങ്ങിയ ഒരു പാക്കറ്റും സേന കണ്ടെത്തി. ആയുധങ്ങളും വെടിയുണ്ടകളും എവിടേയ്‌ക്കാണ് കടത്താൻ ശ്രമിച്ചതെന്നും, ആർക്കുവേണ്ടിയാണിതെന്നും കണ്ടെത്തിയിട്ടില്ലെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ബിഎൽ മീണ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണെന്നും അവർ വ്യക്തമാക്കി. ഇതുവരെ സംശയാസ്‌പദമായി ആരെയും കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

ഖജുവാല സിഒ അമർജീത് ചൗള, ആർപിഎസ് രോഹിത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബിഎസ്എഫും ചേർന്നാണ് ഈ കള്ളക്കടത്ത് ശ്രമം കണ്ടെത്തിയത്. ഖജുവാല പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ബിഎസ്എഫ് സൈനികർ ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് ഒരു ഡ്രോൺ ഇന്ത്യൻ പ്രദേശത്തേയ്‌ക്ക് പറക്കുന്നത് കാണുകയായിരുന്നു. തുടർന്ന് സൈനികർ ഈ ഡ്രോണിനെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡ്രോൺ കള്ളക്കടത്ത് സംഭവത്തെത്തുടർന്ന്, ഇതാദ്യമായാണ് ഇത്തരത്തിൽ ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ അയയ്ക്കുന്നത് കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകാലങ്ങളിൽ പാകിസ്‌താനിൽ നിന്നുള്ള ഡ്രോണുകൾ പ്രധാനമായും ഇന്ത്യയിലേക്ക് മയക്കുമരുന്ന്, ഹെറോയിൻ എന്നിവ കടത്താനാണ് ശ്രമിച്ചിരുന്നത്. മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടാൻ പൊലീസും ബിഎസ്എഫും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.

അടുത്തിടെ ഈ മേഖലയിൽത്തന്നെ കള്ളക്കടത്തിനെതിരായി നിരവധി വിജയകരമായ പ്രവർത്തനങ്ങൾ ബിഎസ്‌എഫും സംഘവും നടത്തിയിട്ടുണ്ട്. 2025 ഓഗസ്‌റ്റ് 27 ന് 13 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് കള്ളക്കടത്തുകാരെയാണ് ഇവിടെനിന്നും പിടികൂടിയത്. 2025 ഓഗസ്‌റ്റ് 26 ന് പൊലീസും ബിഎസ്എഫും 1,800 മയക്കുമരുന്ന് ക്യാപ്സ്യൂളുകളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. കൂടാതെ 2026 ജനുവരി 8 ന് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച 2.5 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തു.

മറ്റൊരു കേസിൽ ഇന്ത്യ-പാക് അതിർത്തി പ്രദേശത്തുനിന്ന് ആഡംബര കാറിൽ 5 കോടി രൂപയുടെ ഹെറോയിനുമായെത്തിയ ഒരു കള്ളക്കടത്തുകാരനെ ശ്രീഗംഗാനഗർ പൊലീസ് പിടികൂടിയിരുന്നു. ഈ കള്ളക്കടത്ത് ശ്രമവും കണ്ടെത്തിയത് ഖജുവാല സിഒ അമർജീത് ചൗള, ട്രെയിനി ആർപിഎസ് രോഹിത്, ബിഎസ്എഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു.

Also Read: 40,000 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ്; അനിൽ അംബാനി ഇഡിക്ക് മുന്നിൽ

Last Updated : February 27, 2026 at 11:50 AM IST