ETV Bharat / bharat

റോഡപകടങ്ങളിലെ അടിയന്തര ചികിത്സ ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗം; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

അടിയന്തര ഹെൽപ്പ് ലൈനുകൾ 112 ആക്കി സംയോജിപ്പിക്കാന്‍ നിര്‍ദേശം. പിഎം റാഹത്തും ഗുഡ് സമരിറ്റൻ പദ്ധതിയും നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയ പരിധി. സുപ്രീം കോടതിയുടെ ട്രോമ കെയറിനെക്കുറിച്ച് അറിയാം.

RIGHT TO TRAUMA CARE  SC ON RIGHT TO TRAUMA CARE  TRAUMA CARE  SC DECLARES TRAUMA CARE
supreme court (ETV Bharat)
author img

By PTI

Published : May 28, 2026 at 4:16 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: റോഡപകടങ്ങളിലെ അടിയന്തര ചികിത്സ (ട്രോമ കെയർ) പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യമെമ്പാടുമുള്ള അടിയന്തര ഹെൽപ്പ് ലൈനുകൾ 112 ആക്കി സംയോജിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. പണരഹിത ചികിത്സാ പദ്ധതിയായ പിഎം രാഹത്ത് , മറ്റ് പരിഹാര സംവിധാനങ്ങൾ എന്നിവ മൂന്ന് മാസത്തിനുള്ളിൽ സ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും എ എസ് ചന്ദൂർക്കറും അടങ്ങുന്ന ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിമാസ മീറ്റിംഗുകൾ സംഘടിപ്പിച്ച് ബന്ധപ്പെട്ട പോർട്ടലുകളിൽ മിനിറ്റ്സ് അപ്‌ലോഡ് ചെയ്‌തു കൊണ്ട് റിപ്പോർട്ട് നല്‍കാനും ബെഞ്ച് പറഞ്ഞു. ഇന്ത്യൻ പൊതു നിയമവ്യവസ്ഥയിൽ ട്രോമ കെയർ അവകാശമായി അംഗീകരിക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടിയ ഹർജിയിലാണ് ചൊവ്വാഴ്‌ച ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് . സേവ് ലൈഫ് ഫൗണ്ടേഷനാണ് ഹര്‍ജി സമർപ്പിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു വ്യക്തിക്ക് അപകടമോ അല്ലെങ്കില്‍ ട്രോമ കെയര്‍ ആവശ്യമുള്ള സംഭവമോ ഉണ്ടാകുമ്പോള്‍, കണ്ടു നില്‍ക്കുന്നവര്‍ നിയമത്തെ പേടിച്ച് ഇടപെടാതെ നില്‍ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വൈദ്യ ഇടപെടലോ അടിയന്തര പരിചരണമോ ലഭിക്കാത്ത ഓരോ മിനിറ്റും അതിജീവനത്തിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. വേഗത എന്നത് അക്ഷരാർത്ഥത്തിൽ വൈദ്യശാസ്ത്രം പോലെയാണ്. പരിചരണത്തിൻ്റെ വിവിധ ഘട്ടങ്ങളെ പരാമർശിച്ചുകൊണ്ട്, ട്രോമ കെയറിന് ശക്തമായ ഒരു സംവിധാനം താഴെ നിന്ന് മുകളിലേക്ക് സ്വീകരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

മൂന്ന് മാസത്തിനുള്ളിൽ ട്രോമ കേസുകൾക്ക് ഒരു മെഡിക്കൽ റെസ്ക്യൂ പ്രോട്ടോക്കോൾ പുറപ്പെടുവിക്കാൻ കോടതി കേന്ദ്രത്തിന് അനുമതി നൽകി. കൂടാതെ മൂന്ന് മാസത്തിനുള്ളിൽ ഇത് നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ട്രോമ രജിസ്ട്രിക്ക് ആവശ്യമായ ഡാറ്റ ഫോർമാറ്റ് മാർഗനിർദ്ദേശങ്ങൾ എട്ട് ആഴ്‌ചയ്ക്കുള്ളിൽ പുറപ്പെടുവിക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് ബെഞ്ച് ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും അനുരൂപമായി സംസ്ഥാന ട്രോമ രജിസ്ട്രികൾ സ്ഥാപിക്കണം. നാല് മാസത്തിനുള്ളിൽ ഒരു ഏകോപിത ട്രോമ രജിസ്ട്രിയുമായി ബന്ധിപ്പിക്കുമെന്നും ബെഞ്ച് പറഞ്ഞു.

പ്രധാന നിര്‍ദേശങ്ങള്‍

  • എല്ലാ സംസ്ഥാനങ്ങളും ആംബുലൻസ്, അടിയന്തര സേവനങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ച് '112' എന്ന ഒറ്റ ഹെൽപ്‌ലൈൻ നമ്പർ മൂന്ന് മാസത്തിനകം പൂർണമായി പ്രവർത്തനക്ഷമമാക്കണം.
  • റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പണം നൽകാതെ ചികിത്സ ലഭ്യമാക്കുന്ന 'PM RAHAT' പദ്ധതി എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനകം നടപ്പിലാക്കണം. ഇത് നടപ്പാക്കാത്തത് മോട്ടോർ വാഹന നിയമത്തിൻ്റെ ലംഘനമായി കണക്കാക്കും.
  • അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവരെ തടസപ്പെടുത്തുകയോ അനാവശ്യമായി ചോദ്യം ചെയ്യുകയോ ചെയ്യാതിരിക്കാൻ സംസ്ഥാന/ജില്ലാ തലങ്ങളിൽ പരാതി പരിഹാര സംവിധാനങ്ങൾ രൂപീകരിക്കണം.
  • എല്ലാ ആംബുലൻസുകളിലും GPS സംവിധാനവും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും നിർബന്ധമാക്കുകയും, അവയെ '112' ഹെൽപ്‌ലൈനുമായി ബന്ധിപ്പിക്കുകയും വേണം

Also Read: അബ്‌ദുൽ റഹീമിന് ഹര്‍ഷാരവങ്ങളോടെ സ്വീകരണം; പെരുന്നാൾ ദിനത്തിൽ ഉമ്മയ്ക്കരികിൽ