ETV Bharat / bharat

ജീപ്പും ഓട്ടോയുമല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി റോൾസ് റോയ്‌സിന് സമാനമായ അര്‍ബാനിയ, വമ്പൻ ഹിറ്റ്

തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ റോൾസ് റോയ്‌സ് കാറുകളെ അനുകരിച്ച് വാഹനങ്ങൾ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നു.. ആഡംബര റോൾസ് റോയ്‌സ് കാറിൻ്റെ കാബിനുകള്‍ക്ക് സമാനമായുള്ള കാബിനുകള്‍ ഒരുക്കിയ വാഹനത്തിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്

CAMPAIGN VANS  ROLLS ROYCE STYLE MEETS POLL PITCH  ROLLS ROYCE INSPIRED CAMPAIGN VANS  TAMILNADU CAMPAIGN VANS
Rolls Royce Model Hi-Tech Campaign Van (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 8:20 PM IST

3 Min Read
Choose ETV Bharat

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് ചൂടുയരുമ്പോൾ തരംഗമായി ഹൈടെക് പ്രചാരണ വാനുകൾ. അത്യാധുനിക സംവിധാനങ്ങളോട് കൂടെയുള്ള വാഹനങ്ങള്‍ കളത്തിലറക്കി വോട്ട് പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ആഡംബര റോൾസ് റോയ്‌സ് കാറിൻ്റെ കാബിനുകള്‍ക്ക് സമാനമായുള്ള കാബിനുകള്‍ ഒരുക്കിയ വാഹനത്തിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. കമ്പ്യൂട്ടറുകൾ, സ്‌മാർട്ട് എൽഇഡി സ്‌ക്രീനുകൾ, ഇൻ്റീരിയറുകൾ എന്നിവ ഉൾക്കൊള്ളുന്ന അത്യാധുനിക പ്രചാരണ വാനുകളാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്.

ഇതിൻ്റെ ഭാഗമായി ചർച്ചയാകുകയാണ് കോയമ്പത്തൂരിലെ ശിവാനന്ദ കോളനിയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ വാഹന നിർമാണ സ്ഥാപനം. ഇവിടെ രാഷ്‌ട്രീയ നേതാക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത പ്രചാരണ വാഹനങ്ങൾ നിർമ്മിക്കുയാണ്. വാഹനത്തിൻ്റെ ആവശ്യത്തിലും വർധനവാണ് ഉണ്ടായിരിക്കുന്നത്.

പുതുതായി നിർമ്മിച്ച ഹൈടെക് അർബാനിയ വാനുകൾ (ETV Bharat)

ശ്രദ്ധേയമാകുന്ന പ്രചാരണ വാഹനങ്ങൾ

പ്രചാരണ വാനുകൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും ഈ കമ്പനി ശ്രദ്ധ നേടിയിട്ടുണ്ട്. തത്‌ഫലമായി അത്യാധുനിക പ്രചാരണ വാഹനങ്ങൾക്കായി നിരവധി രാഷ്‌ട്രീയ പാർട്ടികളാണ് സ്ഥാപനത്തെ സമീപിക്കുന്നത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ വാഹനത്തിന് ഡിമാൻഡ് ഉയർന്നിരിക്കുന്നത്.

മുൻകാല പ്രചാരണങ്ങൾ പ്രധാനമായും ടെമ്പോ ട്രാവലർ തുടങ്ങിയവയെ ആശ്രയിച്ചായിരുന്നു. എന്നാൽ കമ്പനി ഇപ്പോൾ പുതുതായി പുറത്തിറക്കിയ ഫോഴ്‌സ് അർബാനിയ വാനുകൾ പുത്തകാലത്തെ രാഷ്ട്രീയ പ്രചാരണത്തിന് അനുയോജ്യമാണ്. രാഷ്‌ട്രീയ പ്രചരാണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തവയാണ് വാഹനങ്ങളെന്ന് വാഹന നിർമ്മാണ കമ്പനി ഉടമയായ റിയാസ് പറയുന്നു. ഓരോ വാഹനവും അത്യാധുനിക സാങ്കേതികവിദ്യയും ആഡംബര ഫിറ്റിംഗുകളും ഉപയോഗിച്ചാണ് ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോംഗ് കാമ്പെയ്‌ൻ ട്രെയിലുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു

CAMPAIGN VANS  ROLLS ROYCE STYLE MEETS POLL PITCH  ROLLS ROYCE INSPIRED CAMPAIGN VANS  TAMILNADU CAMPAIGN VANS
വാഹനത്തിൻ്റെ ഉൾവശം (ETV Bharat)

പുതുക്കിയ ഫോഴ്‌സ് അർബാനിയയിൽ നേതാക്കളുടെ സീറ്റുകൾ സ്വിവൽ മെക്കാനിസങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇത് സുഖമായി ഇരിക്കാനും വാഹനത്തിലൂടെ തടസമില്ലാതെ നീങ്ങാനും അനുവദിക്കുന്നു. പൊതു പ്രസംഗങ്ങൾക്കായി വാഹനത്തിൽ ഹൈഡ്രോളിക് അല്ലെങ്കിൽ മാനുവൽ ലിഫ്റ്റ് സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന സ്‌റ്റേജുകളും സജ്ജീകരിച്ചിരിക്കുന്നു. ഉയർന്ന പ്ലാറ്റ്‌ഫോമിൽ നിന്ന് നേതാക്കളെ മറ്റുള്ളവരുമായി സംവദിക്കാൻ ഈ സവിശേഷതകൾ പ്രാപ്‌തമാക്കുന്നു.

പ്രചാരണ വേളകളിൽ സഞ്ചരിക്കുന്ന ദീർഘദൂരം കണക്കിലെടുക്കുമ്പോൾ, വാനുകളിൽ വിശ്രമ ബെർത്തുകളും പാർട്ടി പ്രവർത്തകരുമായി മിനി-മീറ്റിംഗുകൾ നടത്തുന്നതിനുള്ള സോഫ ക്രമീകരണങ്ങളും ഉൾപ്പെടുന്നു. വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ പോലും നേതാക്കൾക്ക് പാർട്ടി പ്രവർത്തകരെ വ്യക്തമായി കാണാൻ പ്രത്യേക ലൈറ്റിംഗ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

വാഹനത്തിൽ നിന്ന് നടത്തുന്ന പ്രസംഗങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി കേൾക്കാൻ നൂതന ഓഡിയോ സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. നേതാക്കളോടൊപ്പം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക്, വാഹനങ്ങളിൽ ബാഹ്യ ഹാൻഡ്‌റെയിലുകളും ആക്‌സസ് സ്‌റ്റെപ്പുകളും ഘടിപ്പിച്ചിരിക്കുന്നു. ഇത് 15 സുരക്ഷാ ജീവനക്കാർക്ക് വരെ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാൻ സഹായിക്കുന്നു എന്നും റിയാസ് കൂട്ടിച്ചേർത്തു.

CAMPAIGN VANS  ROLLS ROYCE STYLE MEETS POLL PITCH  ROLLS ROYCE INSPIRED CAMPAIGN VANS  TAMILNADU CAMPAIGN VANS
വാഹനത്തിൻ്റെ ഉൾവശം (ETV Bharat)

നൂതന സവിശേഷതകളാൽ നിർമ്മിച്ചിരിക്കുന്നു

മുൻ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകൾ ഇപ്പോൾ കൂടുതൽ നവീകരിച്ചിട്ടുണ്ടെന്ന് റിയാസ് പറഞ്ഞു. കമ്പ്യൂട്ടറുകളും പ്രിൻ്ററുകളും, 24 മണിക്കൂറും ഇൻ്റർനെറ്റ് കണക്റ്റിവിറ്റി, രണ്ട് സ്‌മാർട്ട് എൽഇഡി ടെലിവിഷനുകൾ, ഒരു വലിയ ബാഹ്യ എൽഇഡി ഡിസ്‌പ്ലേ സ്‌ക്രീൻ, പ്രചാരണ പരിപാടികൾ റെക്കോർഡ് ചെയ്യുന്നതിനുള്ള ക്യാമറകൾ എന്നിവ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നു.

കൂടാതെ ടച്ച് സെൻസറുകൾ വഴി പ്രവർത്തിക്കുന്ന റിക്ലൈനർ സീറ്റുകൾ, റോൾസ് റോയ്‌സ് കാറുകളിൽ കാണുന്നതുപോലുള്ള പ്രീമിയം ആംബിയൻ്റ് സീലിംഗ് ലൈറ്റിംഗ്, നവീകരിച്ച വിശ്രമമുറി സൗകര്യങ്ങൾ എന്നിവ ആഡംബര വാഹനത്തില്‍ ഉൾപ്പെടുന്നുവെന്നും റിയാസ് കൂട്ടിച്ചേർക്കുന്നു. ഇത്തരം ഉയർന്ന നിലവാരമുള്ള പ്രചാരണ വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള ചെലവ് സ്പെസിഫിക്കേഷനുകൾ അനുസരിച്ച് 7 ലക്ഷം മുതൽ 1 കോടി വരെയാണെന്ന് കണക്കാക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചെന്നൈയിൽ നിന്നാണ് കൂടുതൽ ഓർഡറുകൾ വരുന്നത്. ജനുവരിയിൽ മാത്രം 7 വാഹനങ്ങൾ നിർമ്മിച്ച് നൽകി. കൂടാതെ നിരവധി വാഹനങ്ങൾ നിലവിൽ നിർമ്മാണത്തിലാണ്. നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന എല്ലാ മെറ്റീരിയലുകളും ഘടകങ്ങളും ഒരു കൂട്ടം സ്പെഷ്യലിസ്‌റ്റുകൾ സ്വന്തമായി നിർമ്മിച്ചവയാണ്. ഇത് കമ്പനിയെ വേറിട്ട് നിർത്തുന്നു എന്നും റിയാസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടക്കുന്നത്. പല പ്രദേശങ്ങളിലും പാർട്ടികളുടെ പോസ്‌റ്ററുകൾ ചുവരുകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. നിലവിൽ എല്ലാ രാഷ്‌ട്രീയ സംഘടനകളും തീവ്രമായ പ്രചാരണത്തിനാണ് തയ്യാറെടുക്കുന്നത്.

Also Read: ദലിത് ദമ്പതികള്‍ക്ക് ദർശനം നിഷേധിച്ചു; കൈപിടിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് തഹസിൽദാർ ഇ അഹമ്മദ്