ETV Bharat / bharat

അനധികൃത കുടിയേറ്റക്കാരെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം

പൗരത്വ പരിശോധനയ്ക്കായി 2,680 ൽ അധികം കേസുകൾ ബംഗ്ലാദേശിലേക്ക് കൂടുതൽ വിവരങ്ങൾക്കായി അയച്ച് കൊടുത്തിട്ടുണ്ട്. അഞ്ച് വർഷത്തിലേറെയായി പൗരത്വം സ്ഥിരീകരിക്കപ്പെടാത്ത നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്

MINISTRY OF EXTERNAL AFFAIRS  ILLEGAL NATIONALS IN INDIA  MEA SPOKESPERSON RANDHIR JAISWAL  JAISWAL RESPONSE AGAINST TERRORISM
Randhir jaiswal (ANI)
author img

By ETV Bharat Kerala Team

Published : May 30, 2026 at 11:30 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും നിയമപരമായി കൈകാര്യം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. പൗരത്വ പരിശോധനയ്ക്കായി 2,680 ൽ അധികം കേസുകൾ ബംഗ്ലാദേശിലേക്ക് കൂടുതൽ വിവരങ്ങൾക്കായി അയച്ച് കൊടുത്തിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തിനിടെ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അഞ്ച് വർഷത്തിലേറെയായി പൗരത്വം സ്ഥിരീകരിക്കപ്പെടാത്ത നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട് .ഈ വിഷയത്തിൽ ബംഗ്ലാദേശിൽ നിന്ന് നേരത്തെ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പൗരത്വ പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ ഈ ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്താൻ ഞങ്ങൾക്ക് കഴിയും. ഇന്ത്യയിൽ താമസിക്കുന്ന എല്ലാ അനധികൃത പൗരന്മാരെയും നിയമപ്രകാരം നേരിടുമെന്നും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം അത്തരം ആളുകളെ പരിശോധനയ്ക്ക് ശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കാൻ കഴിയുമെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

വംശീയതക്കെതിരെ ജയ്‌സ്വാൾ

മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെ വംശീയതക്കെതിയായ ജയ്‌സ്വാളിൻ്റെ പരാമർശം. സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ദമ്പതികൾക്കെതിരെ ഒരാൾ വംശീയ പരാമർശങ്ങൾ നടത്തുന്ന വീഡിയോയെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ "ഞാൻ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടിട്ടില്ല. പക്ഷേ ഒരു തരത്തിലുള്ള വംശീയതയും അംഗീകരിക്കാനാവുന്നല്ല" എന്ന് ജയ്‌സ്വാൾ മറുപടി പറഞ്ഞു.

ഭീകരവാദത്തെ എതിർത്ത് ജയ്‌സ്വാൾ

അതിർത്തി കടന്നുള്ള ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം .

"തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ എല്ലാവരും ശബ്‌ദമുയർത്തണം. അതിർത്തി കടന്നുള്ള ഭീകരത ലോകം മുഴുവൻ ഒരുമിച്ച് പോരാടേണ്ട ഒരു ഭീഷണിയാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരും അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ നാം ശബ്‌ദമുയർത്തണം" രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഇന്ത്യൻ പതാകയുള്ള 11 കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടെന്നും 14 കപ്പലുകൾ വിജയകരമായി കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് മടങ്ങിയെന്നും ജയ്‌സ്വാൾ പറഞ്ഞു.

"ഇന്ത്യൻ പതാകയുള്ള 11 കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിലാണെന്നും ഇതിൽ 14 കപ്പലുകൾ തിരിച്ചെത്തിയെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. അവർ പേർഷ്യൻ ഗൾഫിലായിരുന്നു. പക്ഷേ അവർക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിഞ്ഞു, അവർ ഇന്ത്യയിലെത്തി" അദ്ദേഹം പറഞ്ഞു.

വിദേശകാര്യ സെക്രട്ടറിക്ക് നേപ്പാൾ വിദേശകാര്യ സെക്രട്ടറിയിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും രണ്ട് പേർക്കും അനുയോജ്യമായ സമയത്തായിരിക്കും സന്ദർശനം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Also read: മികച്ച ഡിജിറ്റൽ സാമ്പത്തിക ശക്തിയായി ഇന്ത്യ; എഐ ഉപയോഗത്തിൽ നാലാം സ്ഥാനത്ത്, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്തും