റാമോജി എക്‌സലന്‍സ് പുരസ്‌കാരം; മറ്റുഭാഷകള്‍ തങ്ങളുടെ ഗോത്ര സ്വത്വത്തിന് മേല്‍ ബാധ്യതയാകുന്നുവെന്ന് സതുപതി പ്രസന്ന ശ്രീ
ഗോത്രവര്‍ഗ ഭാഷകളെ സംരക്ഷിക്കുന്നതിന് താന്‍ നടത്തുന്ന അക്ഷീണ പരിശ്രമങ്ങളെക്കുറിച്ച് റാമോജി എക്‌സലന്‍സ് പുരസ്‌കാര ജേത്രിയായ പ്രൊഫ.സതുപതി പ്രസന്ന ശ്രീ ഇടിവി ഭാരതിനോട് വിശദീകരിച്ചു.

Published : November 17, 2025 at 5:19 PM IST
ഹൈദരാബാദ്: രാജ്യത്തെ പ്രശസ്‌തയായ ഭാഷ ശാസ്‌ത്രജ്ഞയും ആന്ധ്രാപ്രദേശില്‍ ഒരു സര്‍വകലാശാലയുടെ വൈസ്‌ചാന്‍സലറായ ആദ്യ ഗോത്രവര്‍ഗ വനിതയുമാണ് പ്രൊഫ.സതുപതി പ്രസന്ന ശ്രീ. ഗോത്ര വിഭാഗത്തിന്‍റെ ഭാഷകള്‍ സംരക്ഷിക്കുന്നിതിലൂടെ ആ ജനവിഭാഗത്തിന്‍റെ അന്തസിനും സ്വത്വത്തിനുമായി അവര്‍ ജീവിത കാലത്തുടനീളം പൊരുതി.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷകളെ ആധികാരിക രേഖകളാക്കിയും വാമൊഴിയായി മാത്രം നിലനിന്നിരുന്ന ഭാഷകള്‍ക്ക് ലിപികളുണ്ടാക്കിയും ദീര്‍ഘകാലമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹത്തിന് സാംസ്‌കാരിക-ബൗദ്ധിക കാഴ്‌ചപ്പാട് നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കലാ-സാംസ്‌കാരിക വിഭാഗത്തില്‍ റാമോജി എക്‌സലന്‍സ് പുരസ്‌കാരം നേടിയ അവര്‍ ഇടിവി ഭാരതിന്‍റെ സിദ്ധാര്‍ത്ഥ് റാവുമായി തന്‍റെ അസാധാരണ യാത്രയെക്കുറിച്ച് വിശദീകരിച്ചു. വൈകാരികവും സാമൂഹ്യവുമായ യാഥാര്‍ത്ഥ്യങ്ങളാണ് തന്‍റെ ദൗത്യത്തെ രൂപപ്പെടുത്തിയതെന്നും അവര്‍ വ്യക്തമാക്കി. ഒപ്പം എന്ത് കൊണ്ടാണ് ഭാഷ ഏറ്റവും ശക്തിമത്തായ സ്വത്വ ചാലകമായി നിലകൊള്ളുന്നതെന്നും അവര്‍ വിശദീകരിച്ചു.
അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍
സിദ്ധാര്‍ത്ഥ് റാവു: സ്‌തുവാര്‍ത്ത്പുരത്ത് നിന്ന് ഇന്ന് താങ്കള്‍ നില്‍ക്കുന്നിടം വരെയുള്ള യാത്രയുടെ അനുഭവങ്ങള്‍ ?
പ്രൊഫ.സതുപതി പ്രസന്ന ശ്രീ: എല്ലാവരും താന്‍ സ്‌തുവാര്‍ത്തുപുരത്ത് നിന്നുള്ള ആളാണെന്ന് ധരിക്കുന്നു. എന്നാല്‍ വാസ്‌തവത്തില്‍ അങ്ങനെയല്ല. എന്‍റെ മുത്തച്‌ഛന്‍ ഒരു അധ്യാപകനായിരുന്നു. ഒരു വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍. തന്‍റെ പിതാവ് അദ്ദേഹത്തിന്‍റെ യാത്ര പതിനാലാം വയസില്‍ തുടങ്ങി. അദ്ദേഹം വിശാഖപട്ടണത്തെത്തി.അദ്ദേഹത്തിന് റെയില്‍വേയില്‍ ജോലി കിട്ടിയതോടെ തങ്ങള്‍ വിവിധയിടങ്ങളില്‍ മാറി മാറി ജീവിച്ചു. തന്‍റെ മുത്തച്‌ഛനാണ് ശരിക്കും സ്‌തുവാര്‍ത്തുപുരത്ത് നിന്നുള്ള ആള്‍, തന്‍റെ പിതാവ് അല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ത്ഥ് റാവു: നമ്മുടെ രാജ്യത്ത് ഒരു ദിശയിലേക്കുള്ള പഠന സമ്പ്രദായമാണ് കാണാനാകുക. ഒന്നുകില്‍ ഡോക്‌ടറാകുക, അല്ലെങ്കില്‍ എന്‍ജീനീയര്‍. എന്താണ് താങ്കളെ ഭാഷയിലേക്കും ഭാഷാ ശാസ്‌ത്രത്തിലേക്കും ആകര്‍ഷിച്ചത്?
പ്രസന്നശ്രീ: ഇതൊരു ആസൂത്രണം ചെയ്യപ്പെട്ട യാത്രയൊന്നും ആയിരുന്നില്ല. താന്‍ നിര്‍ബന്ധിത ആകുകയായിരുന്നു. ഇതിന് പല കാരണങ്ങളും തന്നെ ഉണ്ടായിരുന്നു. തന്നെ അപമാനിക്കുകയും തന്‍റെ സമാധാനം കെടുത്തുകയും ചെയ്‌ത നിരവധി വിഷയങ്ങള്‍. ഇത് തന്‍റെ മനസിനെ വല്ലാതെ അസ്വസ്ഥമാക്കി. നാം അസ്വസ്ഥരാകുമ്പോള്‍ നമ്മെ ഒരു മനുഷ്യജീവിയായി ചുറ്റുമുള്ളവര്‍ അംഗീകരിക്കാതെ വരുമ്പോള്‍ നാം ചോദ്യം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
താന്‍ എന്ത് കൊണ്ട് അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിക്കപ്പെടുന്നില്ല എന്നതായിരുന്നു തന്‍റെ ആദ്യ ചോദ്യം. താന്‍ എന്ത് കൊണ്ട് കുറഞ്ഞവളും മറ്റുള്ളവര്‍ കൂടിയവരും ആകുന്നു. അവര്‍ ആരാണ്. ഞങ്ങളും ആരൊക്കെയോ ആണ്. ഇത്തരം അസമത്വങ്ങള്‍, വൈകാരിക അപമാനങ്ങള്‍ , തനിക്ക് വേണ്ട ഗുണങ്ങളെല്ലാം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ഇത്തരം ഇടപെടലുകള്‍, ഈ ചോദ്യങ്ങള്‍ തന്നെ അസ്വസ്ഥമാക്കി. ഇതൊക്കെ ആയിരുന്നു തന്‍റെ ചിന്തകള്‍.
പ്രശ്‌നം തനിക്ക് മാത്രമല്ല, പതിനായിരങ്ങള്‍, തന്‍റെ പൂര്‍വികര്‍ഒക്കെ ഇത്തരത്തില്‍ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്‌തവരാണ്. കാരണം അവരുടെ സ്വത്വം സ്‌തൂരാത്പുരം പോലെയുള്ള ഇടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരിക്കും ഒരാള്‍ സ്‌തൂരാത് പുരത്തോ ബെംഗളുരുവിലോ ഉള്ളയാളാണെന്നതല്ല വിഷയം. യഥാര്‍ത്ഥ വസ്‌തുത ഗോത്ര വിഭാഗം എന്നുള്ളതാണ്. അവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നില്ല. എന്നാല്‍ അവര്‍ക്ക് വൈകാരികവും മാനസികവുമായ ബുദ്ധിയുണ്ട്. അവരുടെ തലച്ചോര്‍ അതിമനോഹരമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അവര്‍ക്ക് സ്വന്തമായി ഒരു സ്വത്വമില്ല. അവര്‍ക്ക് എഴുതപ്പെട്ട ഒരു ഭാഷയില്ലാത്തപ്പോള്‍ പ്രത്യേകിച്ചും.
നിങ്ങള്‍ക്ക് ഒരു സ്വത്വമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അവര്‍ നിങ്ങളെക്കാള്‍ മേലെയാണെന്ന് തോന്നും. അതായത് നിങ്ങളുടെ സ്വത്വം മറ്റുള്ളവരെക്കാള്‍ താഴെയാണെന്ന് തോന്നും. അവരുടെ കാലടികളിലിരിക്കേണ്ടവരാണ് നിങ്ങളെന്ന് തോന്നും. വിദ്യാഭ്യാസം വലിയ മാറ്റങ്ങളുണ്ടാക്കി. ഒരു ലിപി വലിയ മാറ്റം സൃഷ്‌ടിച്ചു. കാരണം നിങ്ങള്‍ അക്കാദമിക മികവുള്ളവരെ വാര്‍ത്തെടുത്തു.നിങ്ങള്‍ ഈ ഓട്ടത്തില്‍ മുന്നിലെത്തിയില്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളെ ചവിട്ടിത്താഴ്‌ത്തും.
സിദ്ധാര്‍ത്ഥ് റാവു: ഭാഷയെ നിങ്ങള്‍ സ്വത്വമെന്ന് വിവക്ഷിക്കുന്നു. ഭാഷയാണ് മറ്റുള്ളവര്‍ നിങ്ങളെ കാണാനുപയോഗിക്കുന്ന മാധ്യമമെന്ന് പറയുന്നു. അതാണോ നിങ്ങളെ വംശനാശം സംഭവിച്ച ഭാഷകളെ വീണ്ടെടുക്കാനും ഇവയ്ക്ക് ലിപിയുണ്ടാക്കാനും പ്രേരകമായത്?
പ്രസന്നശ്രീ: ഇതിന്‍റെ തുടക്കത്തില്‍ ഇത് എവിടെ ചെന്ന് നില്‍ക്കുമെന്ന് തനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. എന്നാല്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമായപ്പോള്‍ തനിക്ക് ചുറ്റും പ്രശ്‌നങ്ങളുടെ ഒരു സമുദ്രം തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇത് തനിക്ക് മാത്രമല്ലെന്നും മനസിലായി. ഇത്തരത്തില്‍ അനവധി പേര്‍ ജീവിതത്തില്‍ വെളിച്ചം കിട്ടാതെഉണ്ടെന്ന് തിരിച്ചറിഞ്ഞു. അവരുടെ മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവര്‍ക്കും.
ഇതെല്ലാം ചിന്തിക്കുമ്പോഴാണ് രാജ്യത്തെ ഏഴ് ശതമാനം ജനതയും ഗോത്രവാര്‍ഗക്കാരാണെന്നത് മനസിലാക്കുന്നത്. രാജ്യമെമ്പാടും ഗോത്രവര്‍ഗ ജനതയുടെ പലായനം നടക്കുന്നുണ്ട്. പ്രത്യേകിച്ച് ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഡ്, ഝാര്‍ഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍. ഈ സംസ്ഥാനങ്ങളിലെല്ലാം ആദിവാസികള്‍ എവിടെയൊക്കെയോ ആണ് കഴിയുന്നത്. ഇത് തന്നെയാണ് ഭാഷ മനസിലാകാത്ത എല്ലാ ഗോത്രവിഭാഗങ്ങളുടെയും കഥ. അവര്‍ക്ക് സംസാര ഭാഷയുണ്ട്. ഇതിനെ നാം വായ്‌മൊഴി എന്ന് പറയുന്നു.
കാലം പോകെ ഒരുപ്രദേശത്തെ ജനത ഒരു ഭാഷയാണ് സംസാരിക്കുന്നതെന്ന് താന്‍ മനസിലാക്കി. ആ ഭാഷയ്ക്ക് ജീവനുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം ഭാഷയോ അല്ലെങ്കില്‍ സമീപത്തെ ഭാഷകളെ നിങ്ങളുടെ യഥാര്‍ത്ഥ ഭാഷയെ ഞെരിച്ച് കളയുന്നു. നിങ്ങളുടെ ഭാഷയുടെ നിറവും സുഗന്ധവും എല്ലാം ഇല്ലാതാകുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വത്വം വേണം. അതിനൊപ്പം നിങ്ങളുടെ ഭാഷയും. നിങ്ങളുടെ ഭാഷയ്ക്ക് ലിപിയും വേണം.
സിദ്ധാര്‍ത്ഥ് റാവു: ഇത് വായ് മൊഴി പാരമ്പര്യമാണെന്ന് താങ്കള്‍ പറഞ്ഞു. ഇതിന്ലിപിയില്ല. സംസാര സാഹിത്യം. ഇത് വായ്‌മൊഴിയായി തലമുറകളിലേക്ക് കൈമാറുന്നു. നിങ്ങള്‍ ഇതിന് ഒരു ലിപിയുണ്ടാക്കുമ്പോള്‍ അവിടെ ചില വടുക്കളുണ്ടാകില്ലേ?
പ്രസന്നശ്രീ: പണ്ട് ആദിവാസികള്‍ അവരുടെ ഇടങ്ങളില്‍ ആണ് കഴിഞ്ഞിരുന്നത്. അവരുടെ അപ്പനപ്പൂപ്പന്‍മാര്‍ വാമൊഴിയായി അവര്‍ക്ക് എല്ലാം പകര്‍ന്ന് നല്‍കി. അതായിരുന്നു അവരുടെ കുടുംബ സമ്പ്രദായം. എന്നാലിന്ന് മറ്റ് ഭാഷകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഗോത്ര ഭാഷകള്‍ നേരിടേണ്ടി വരുന്നു. ഇതോടെ എന്താണ് സംഭവിക്കുന്നതെന്ന് വച്ചാല്‍ ആളുകള്‍ തങ്ങള്‍ സ്വയം ആദിവാസികളാണെന്ന സ്വത്വം മറയ്ക്കുന്നു.
ഒരിക്കല്‍ താന്‍ ആദിവാസിയാണെന്ന കാര്യം ലോകത്തിന് മുന്നില്‍ വെളിപ്പെട്ടാല്‍ എല്ലാവരും തന്നെ കീഴാളയായി കാണും. തന്നെ വിദ്യാസമ്പന്നയായ ഒരു ആദിവാസിയായി ആരും കാണില്ല.അവര്‍ കാണുന്നത് ഒരിക്കല്‍ കാട്ടില്‍ കഴിഞ്ഞവരെ മാത്രമാണ്. പരമ്പരാഗത സമ്പ്രദായം അനുസരിച്ച്.ആ ഒരു പ്രതിച്ഛായ മാത്രമാണ് അവര്‍ക്കുള്ളത്. എന്നാല്‍ ആ ജനങ്ങളും ബുദ്ധിയുള്ളവരായിരുന്നു. അവര്‍ക്കും പ്രപഞ്ചത്തിന്‍റെ ഭാഷയെന്ന് നിങ്ങള്‍ വിളിക്കുന്നതുമായി സംവദിക്കാന്‍ സാധിച്ചിരുന്നു.ഇവ ഓരോ തലമുറകളിലേക്കും പകരാനും അവര്‍ക്ക് സാധിച്ചു.
നിങ്ങള്‍ ഇന്ന് ഒരിടത്ത് എത്തുമ്പോള്‍ ഇന്നലെ നിങ്ങള്‍ എന്തായിരുന്നുവെന്നത് മറന്ന് പോകുന്നു. നമ്മെ പല കാര്യങ്ങളും സ്വാധീനിക്കുന്നു. നമ്മുടെ ജീവിത ചര്യകളെയും. ഇതിന്‍റെയെല്ലാം സ്വാധീനത്തില്‍ നമുക്ക് എല്ലാവരും നമ്മെ ഉള്‍ക്കൊള്ളുന്ന ഒരു സ്വത്വം വേണമെന്ന ചിന്തയുണ്ടാകുന്നു. അതാണ് നിങ്ങളുടെ വംശം. ഒരു പ്രത്യേക ഗോത്രം. നിങ്ങളുടെ സംസ്‌കാരം.
നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടേതായ സാംസ്‌കാരിക സ്വത്വം വേണം. ഇന്ത്യ ഒരു മതേതര രാജ്യമാണ്.എന്ത് കൊണ്ടാണ് അമേരിക്കക്കാരും പാശ്ചാത്യരുമൊക്കെ നമ്മെ ജിജ്ഞാസയോടെ വീക്ഷിക്കുന്നത്. കാരണം നമ്മുടെ സാംസ്‌കാരിക സ്വത്വം ശക്തമാണ്. ഇത് നിങ്ങള്‍ മലയാളിയാണോ തമിഴനാണോ മറ്റാരെങ്കിലുമാണോ എന്ന് നോക്കിയല്ല. നിങ്ങള്‍ വിദേശത്ത് പോകുമ്പോള്‍ ആരും നിങ്ങളോട് ആദിവാസിയാണോ ഹിന്ദുവാണോ ബ്രാഹ്മണനാണോ എന്നൊന്നും ചോദിക്കില്ല. മറിച്ച് നിങ്ങളെ ഇന്ത്യാക്കാരന്‍ എന്നാണ് അവര്‍ തിരിച്ചറിയുക. അതാണ് നിങ്ങളുടെ സ്വത്വം. അതാണ് തനിക്ക് വേണ്ടതും. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നമ്മുടെ സ്വത്വം ഏറെ വ്യത്യസ്‌തമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വത്വമുണ്ട്. നിങ്ങളുടെ ഭാഷ,നിങ്ങളുടെ സംസ്‌കാരം ഇതെല്ലാം.
സിദ്ധാര്‍ത്ഥ് റാവു: ഭാഷയാണ് സ്വത്വത്തിന്‍റെയും ഉള്‍ക്കൊള്ളലിന്‍റെയും കേന്ദ്രമെന്ന് നിങ്ങള്‍ പറഞ്ഞു. ജാതിയെയും വര്‍ഗത്തെയുംകാള്‍. ഈ സമുദായങ്ങളുടെ ഭാഷയും സംസ്‌കാരവും ഭാഷയിലൂടെ പുനഃസ്ഥാപിച്ച് അവര്‍ക്ക് ആത്മാഭിമാനം നല്‍കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ വംശനാശം സംഭവിക്കുന്ന ഭാഷ സംസാരിക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നുണ്ടോ.
പ്രസന്ന ശ്രീ: തീര്‍ച്ചയായും ഒരുപാട് വിവേചനം നേരിടുന്നുണട്്. ഇന്ന് നമ്മുടെ ആള്‍ക്കാരുടെ ഇംഗ്ലീഷ് പ്രേമം വര്‍ദ്ധിച്ച് വരികയാണ്. നമ്മുടേതല്ലാത്ത ഒരു ഭാഷയാണത്. നാം ഇംഗ്ലീഷില്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. നമ്മുടേതെന്ന വികാരം നല്‍കുന്നത് നമ്മുടെ സ്വന്തം ഭാഷയാണ്.നാം നമ്മുടെ വികാരങ്ങളെ എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയിലേക്ക് മൊഴിമാറ്റുന്നു.
സിദ്ധാര്‍ത്ഥ് റാവു; എന്താണ് നിങ്ങളുടെ വ്യക്തിപരമായ സ്വത്വം. ഒരു ഗോത്രവര്‍ഗ പാരമ്പര്യത്തില്‍ നിന്ന് വരുന്നൊരാള്‍, ഗോത്രവര്‍ഗ പാരമ്പര്യമുള്ള ഒരു വനിത, എങ്ങനെയാണ് നിങ്ങളുടെ യാത്രകള്‍ പരുവപ്പെടുത്തിയത്.? ഇതിന് പുറമെ നിങ്ങള്‍ക്ക് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നാരിപുരസ്‌കാര്‍, ഇപ്പോഴിതാ റാമോജി പുരസ്‌കാരം, ഇതെല്ലാം എങ്ങനെയാണ് കൂട്ടിയിണക്കുന്നത്.?
പ്രസന്ന ശ്രീ: കാരണം എന്‍റെ പശ്ചാത്തലമാണ്. എന്‍റെ പൂര്‍വികരെല്ലാം തികച്ചും യാഥാസ്ഥിതികരായിരുന്നു. എന്നാല്‍ തന്‍റെ പിതാവ് ഇതില്‍ നിന്ന് വ്യത്യസ്‌തനായിരുന്നു.പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഒരു പെണ്‍കുട്ടി തന്‍റെ വേരുകള്‍ തേടി പോകുമ്പോള്‍ തനിക്ക് തികച്ചും അപരിചിതമായവ മനസിലാക്കുക എന്നത് അത്ര എളുപ്പമല്ല. പുരുഷന്‍മാരെ പോലെയല്ല ഒരു സ്‌ത്രീ ഇവിടേക്ക് കടന്ന് വരിക എന്നത്. എവിടെയും പുരുഷാധിപത്യമുണ്ട്. ഈ പ്രതിഭാസം വിടാതെ പിന്തുടരുന്നു. സാമൂഹ്യമായി പലരും തന്നില്‍ നിന്ന് അകന്ന് മാറുന്നു. കാരണം എന്‍റെ സ്വത്വം തന്നെ. എന്നാല്‍ ഇതൊന്നും തന്നെ ചിന്തിപ്പിക്കുന്നേയില്ല. തനിക്ക് തോന്നിയതൊക്കെ ചെയ്യുന്നു. ഇവയൊക്കെ ചെയ്യുമ്പോള്‍ ഈ പ്രപഞ്ചത്തിന് തന്നെ വേണമെന്നൊരു തോന്നലുണ്ടാകുന്നു. ദൈവവും സ്വര്‍ഗവും എല്ലാം താനിത് ചെയ്യാന്‍ ആഗ്രഹിക്കുന്നു. താന്‍ മാത്രമാണ് ഇതിനെല്ലാം വേണ്ടി നിയോഗിക്കപ്പെട്ടയാള്‍.

