ETV Bharat / bharat

"വ്യത്യാസം മനസിലായോ സാർ?" മോദിയെ ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്‌ത് രാഹുൽ ഗാന്ധി

മോദിയുമായുള്ള ബന്ധത്തെയും താരിഫുകളെയും കുറിച്ചുള്ള ട്രംപിൻ്റെ പരാമർശത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം.

RAHUL GANDHI  JAYARAM RAMESH  PM MODI AND TRUMP  US TARIFFS
Rahul Gandhi (IANS)
author img

By ETV Bharat Kerala Team

Published : January 7, 2026 at 8:26 PM IST

|

Updated : January 8, 2026 at 7:00 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെയും താരിഫുകളെയും കുറിച്ചുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പരാമർശങ്ങളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പാർലമെൻ്റ് പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി. മോദിയെ ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്‌തുകൊണ്ടുള്ള ഒരു വീഡിയോയും രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

"വ്യത്യാസം മനസിലായോ സാർ!" ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷത്തിനിടെ യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ ആഹ്വാനത്തെത്തുടർന്ന് പ്രധാനമന്ത്രി മോദി "കീഴടങ്ങി" എന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു പഴയ വീഡിയോ ആണ് രാഹുൽ ഗാന്ധി പങ്കുവച്ചത്.

1971 ലെ യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ ഏഴാം കപ്പൽപ്പടയെ അയച്ചിട്ടും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒന്നിനും വഴങ്ങിയില്ലെന്നും ഇതാണ് വ്യത്യാസമെന്നുമായിരുന്നു ഗാന്ധി പറഞ്ഞിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ട്രംപിൻ്റെ വീഡിയോ പങ്കുവച്ചുകൊണ്ട് മോദിയെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടി ജയറാം രമേശും സമൂഹ മാധ്യമങ്ങളിൽ പോസ്‌റ്റ് ഇട്ടിട്ടുണ്ട്. "നമസ്തേ ട്രംപ് മുതൽ ഹൗഡി മോദി വരെയും ഡൊണാൾഡ് ഭായ് വരെയും, ഇപ്പോൾ ഇത്... ഇനി എന്ത്?"എന്നാണ് ജയറാം രമേശ്‌ എക്‌സിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യക്ക് ഇനിയും അധിക തീരുവ ചുമത്തുമെന്ന മുന്നറിയിപ്പ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയത്. റഷ്യൻ എണ്ണ ഇറക്കുമതിയിൽ യുഎസിനൊപ്പം നിന്നില്ലെന്ന് ആരോപിച്ചാണ് ഇന്ത്യക്ക് മേൽ തീരുവ ഏർപ്പെടുത്തുമെന്ന സൂചന ട്രംപ് നൽകിയത്.

"നരേന്ദ്ര മോദി വളരെ നല്ല ഒരു മനുഷ്യനാണ്. റഷ്യൻ എണ്ണ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിൽ ഞാൻ സന്തുഷ്‌ടനല്ലെന്ന് അദ്ദേഹത്തിന് അറിയാം. ഇന്ത്യയ്‌ക്ക് എന്നെ സന്തോഷിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നിട്ടും അവർ വ്യാപാരം തുടരുകയാണ്. ഞങ്ങൾക്ക് ഇന്ത്യക്ക് മേലുള്ള താരിഫ് വളരെ വേഗത്തിൽ ഉയർത്താൻ കഴിയും" - ട്രംപ് പറഞ്ഞു.

ഇന്ത്യൻ ഉത്‌പനങ്ങൾക്ക് യുഎസ് ചുമത്തിയ 50 സതമാനം തീരുവ 2025 സെപ്‌തംബറിലാണ് പ്രാബല്യത്തിൽ വരുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് യുഎസ് അധിക 25 ശതമാനം തീരുവ ഇന്ത്യക്ക് മേൽ ചുമത്തിയത്. മത്സ്യം, വസ്‌ത്രം, ആഭരണം തുടങ്ങിയ വസ്‌തുകൾക്കാണ് തീരുവ ചുമത്തിയ്. മരുന്ന്, ഇലക്‌ട്രോണിക്‌സ്, പെട്രോളിയം തുടങ്ങിയ ഉത്‌പനങ്ങൾക്ക് തീരുവ ബാധകമല്ലെന്നും യുഎസ് അറിയിച്ചിരുന്നു.

Also Read: ഇത് അന്യായം! 'ജർമ്മൻ സർക്കാർ ഏറ്റെടുത്ത അരിഹ ഷായെ തിരികെ എത്തിക്കണം'; എസ് ജയശങ്കറിന് കത്തെഴുതി ജോൺ ബ്രിട്ടാസ്

Last Updated : January 8, 2026 at 7:00 AM IST