"വന്ദേമാതരം മുസ്‌ലിംകളെ പ്രകോപിപ്പിക്കുമെന്ന് നെഹ്‌റു ഭയന്നു", ദേശഭക്തി ഗാനത്തില്‍ കോണ്‍ഗ്രസ് വിട്ടു വീഴ്‌ച ചെയ്‌തെന്ന് മോദി
പാർലമെൻ്റ് സമ്മേളനത്തിൽ വന്ദേമാതരത്തിൻ്റെ 150-ാം വർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിലെ പ്രത്യേക ചർച്ചക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി

Published : December 8, 2025 at 1:27 PM IST
ന്യൂഡൽഹി: വന്ദേമാതരത്തിൻ്റെ 150-ാം വർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിലെ പ്രത്യേക ചർച്ചയില്‍ കോണ്‍ഗ്രസിനെതിരെയും മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേമാതരം എന്ന ദേശഭക്തിഗാനത്തില്‍ കോൺഗ്രസ് വിട്ടുവീഴ്‌ച ചെയ്യുകയും വെട്ടിക്കുറയ്ക്കുകയും ചെയ്‌തെന്ന് മോദി വിമര്‍ശിച്ചു. ലോക്‌സഭയിലെ പ്രത്യേക ചർച്ചയ്‌ക്ക് തുടക്കമിട്ടു കൊണ്ടായിരുന്നു മോദിയുടെ വിമര്‍ശനം.
മുഹമ്മദ് അലി ജിന്നയുടെ വീക്ഷണങ്ങളോട് യോജിച്ചായിരുന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുന്നോട്ട് പോയതെന്നും "വന്ദേമാതരം" മുസ്ലീം വികാരങ്ങളെ പ്രകോപിപ്പിക്കുമെന്ന് ജവഹർലാൽ നെഹ്‌റു അവകാശപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഗാന്ധിജി വന്ദേമാതരത്തെ ദേശീയഗാനത്തോട് ഉപമിച്ചുവെങ്കിലും കോണ്‍ഗ്രസ് അതിനെ തരം താഴ്‌ത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
#WATCH | PM Narendra Modi says, " vande mataram was not just a mantra for political independence. it was not limited to our independence; it was way beyond that. the freedom movement was a war to free our motherland from the clutches of slavery... during our vedas, it was said,… pic.twitter.com/UAAED5YLEM
— ANI (@ANI) December 8, 2025
സ്വാതന്ത്ര്യസമര കാലത്ത് വന്ദേമാതരം രാജ്യത്തിന് ശക്തിയും പ്രചോദനവും നൽകി. വന്ദേമാതരത്തിന് പിന്നിലെ ചരിത്രവും ത്യാഗങ്ങളെയും തിരിച്ചറിയാനുള്ള പുണ്യ സന്ദർഭമാണിതെന്നും 2047 ലെ വികസിത ഭാരതത്തിനായുളള നമ്മുടെ ദൃഢനിശ്ചയത്തെ കൂടതൽ ശക്തിപ്പെടുത്താനുള്ള അവസാരമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലക്ഷക്കണക്കിന് ആളുകൾ വന്ദേമാതരം ചൊല്ലുകയും സ്വാതന്ത്രത്തിനായി പോരാടുകയും ചെയ്‌തതിനാലാണ് നമ്മൾ ഇന്ന് ഇവിടെയിരിക്കുന്നത്. നാമെവല്ലാവരും ഈ ചർച്ച ഉചിതമായി നടപ്പിലാക്കിയാൽ വരും തലമുറകൾക്ക് ഈ ചർച്ച ഒരു പാഠമായിരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഇവിടെ നേതൃത്വവും പ്രതിപക്ഷവുമില്ല രാഷ്‌ട്രീയ വിഭജനങ്ങൾക്ക് അതീതമായി ഉയർന്നു വരുന്ന ഒരു പൊതു പൈത്യകത്തെയാണ് വന്ദേമാതരം പ്രതിനധീകരിക്കുന്നത്. വന്ദേമാതരത്തിൻ്റെ സന്ദേശം ഇന്ത്യയെ വീണ്ടും നയിക്കണം. നമ്മുടെ സാതന്ത്ര സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഈ ഗാനം നമ്മെ പ്രചോദിപ്പിക്കണം" മോദി പറഞ്ഞു.
#WATCH | PM Narendra Modi says, " ... when vande mataram completed 50 years, india was under british rule. when vande mataram completed 100 years, india was in the clutches of emergency... at that time, the patriots were imprisoned. when the song that inspired our freedom… pic.twitter.com/Kww4ewc6wM
— ANI (@ANI) December 8, 2025
അടിമത്തകാലത്ത് വന്ദേമാതരം പ്രതീക്ഷയുടെ ഒരു രാഗമായിരുന്നു. വന്ദേമാതരത്തിന് ചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനമുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യബോധത്തിൻ്റെ പോരാട്ടവീര്യമാണ്. ഒരു ദേശസ്നേഹ മുദ്രാവാക്യം എന്നതിലുപരി സ്വാതന്ത്ര്യസമരകാലത്ത് ശക്തമായ ഒരു യുദ്ധകാഹളമായി പ്രവർത്തിച്ചു. ഈ മന്ത്രണം ഇന്ത്യക്കാർക്കിടയിൽ ധൈര്യവും ഐക്യവും ധിക്കാരവും ജ്വലിപ്പിച്ചതായും കൊളോണിയൽ ഭരണത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്ന ഒരു റാലി ആഹ്വാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുള്ള ഉചിതമായ മറുപടിയായിരുന്നു വന്ദേമാതരം. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നിർവചിച്ച ചെറുത്തുനിൽപ്പിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ആത്മാവ് പകർത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊളോണിയൽ ഭരണകാലത്ത് ഇന്ത്യക്കാർ "ഗോഡ് സേവ് ദി ക്വീൻ" പാടുമെന്ന് ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ "വന്ദേമാതരം" വഴി രാഷ്ട്രം സ്വന്തം ശബ്‌ദം കണ്ടെത്തി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ശക്തവും ഉചിതവുമായ പ്രതികരണമായിരുന്നു ഈ ദേശഭക്തി ഗാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'രത്തന്‍ ടാറ്റ റോഡ്, ട്രംപ് റോഡ്, ഗൂഗിള്‍ സ്ട്രീറ്റ് റോഡ്...'; തെലങ്കാന റോഡുകള്‍ പുതിയ പേരില്‍

