'നോ എൻട്രി ടു ജംഗിള്‍ രാജ്'; ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് മോദി
കള്ളം പറയുന്നുവർ ഇത്തവണ പരാജയപ്പെട്ടെന്നും ജനത്തിന് വേണ്ടത് വേഗത്തിലുള്ള വികസനമാണെന്നും മോദി.

Published : November 14, 2025 at 8:12 PM IST
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഛഠി മയ്യ കീ ജയ്യ്' എന്ന് പറഞ്ഞായിരുന്നു മോദി പ്രവർത്തകരെ അഭിസംബോധന ചെയ്‌തു തുടങ്ങിയത്. ബിഹാറിലെ ജനങ്ങൾ ഒരിക്കൽ കൂടി എൻഡിഎ എന്ന് വിധി എഴുതിയെന്നും ഇത് വികസനത്തിന് നൽകിയ വോട്ടാണെന്നും മോദി.
'സ്‌ത്രീകളും യുവാക്കളും ജംഗിൾ രാജിനെ തള്ളി. എസ്‌ഐആറിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു' എന്നും മോദി പറഞ്ഞു. കള്ളം പറയുന്നുവർ ഇത്തവണ പരാജയപ്പെട്ടെന്നും ജനത്തിന് വേണ്ടത് വേഗത്തിലുള്ള വികസനമാണെന്നും മോദി പറഞ്ഞു.
मैं एनडीए के प्रत्येक कार्यकर्ता का आभार व्यक्त करता हूं, जिन्होंने अथक परिश्रम किया है। उन्होंने जनता के बीच जाकर हमारे विकास के एजेंडे को सामने रखा और विपक्ष के हर झूठ का मजबूती से जवाब दिया। मैं उनकी हृदय से सराहना करता हूं!
— Narendra Modi (@narendramodi) November 14, 2025
ഛഠ് പൂജയെ നാടകം എന്ന് വിളിച്ചവരുണ്ട്. അവർ ഒന്നും ഇതുവരെ മാപ്പ് പറഞ്ഞില്ലെന്നും ഇതൊന്നും ജനം മറക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം റെഡ് കോറിഡോർ ചരിത്രമായെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വോട്ട് ചെയ്‌ത് വിജയിപ്പിച്ച എല്ലാവർക്കും മോദി നന്ദിയും രേഖപ്പെടുത്തി. സമൂഹ മാധ്യമമായ എക്‌സ് വഴിയാണ് മോദി നന്ദി അറിയിച്ചത്.
"നല്ല ഭരണം വിജയിച്ചു. വികസനം വിജയിച്ചു. ജനപക്ഷ മനോഭാവം വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു. 2025 ലെ നിയമസഭയിൽ എൻഡിഎക്ക് ചരിത്രപരവും സമാനതകളില്ലാത്തതുമായ വിജയം നൽകിയതിന് ബിഹാറിലെ ഓരോ വ്യക്തക്കും നന്ദി. ജനങ്ങളെ സേവിക്കാനും ബിഹാറിനുവേണ്ടി പ്രവർത്തിക്കാനും ഈ ജനവിധി ഞങ്ങൾക്ക് പുതിയ ശക്തി നൽകുന്നു", മോദി എക്‌സിൽ കുറിച്ചു.
एनडीए ने राज्य का चौतरफा विकास किया है। लोगों ने हमारे ट्रैक रिकॉर्ड और राज्य को नई ऊंचाइयों पर ले जाने के हमारे विजन को देखकर हमें भारी बहुमत दिया है। मैं मुख्यमंत्री नीतीश कुमार जी और एनडीए परिवार के हमारे सहयोगी चिराग पासवान जी, जीतन राम मांझी जी और उपेंद्र कुशवाहा जी को इस…
— Narendra Modi (@narendramodi) November 14, 2025
വരും കാലങ്ങളിൽ ബിഹാറിൻ്റെ പുരോഗതിക്കും ബിഹാറിൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ബിഹാറിൻ്റെ സംസ്‌കാരത്തിനും വേണ്ടി ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും. സംസ്ഥാനത്തെ യുവശക്തിക്കും നാരിശക്തിക്കും സമൃദ്ധമായ ജീവിതം നയിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും", മോദി പറഞ്ഞു.
ബീഹാർ തെരഞ്ഞെടുപ്പ് വിജയത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും എൻഡിഎ അംഗങ്ങളായ ചിരാഗ് പാസ്വാൻ, ജിതിൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരോടും മോദി നന്ദി പറഞ്ഞു. അതേസമയം ഇത് ട്രൻഡ് അല്ല, സുനാമിയാണെന്നാണ് ജെ പി നദ്ദ പ്രതികരിച്ചത്.
सुशासन की जीत हुई है।
— Narendra Modi (@narendramodi) November 14, 2025
विकास की जीत हुई है।
जन-कल्याण की भावना की जीत हुई है।
सामाजिक न्याय की जीत हुई है।
बिहार के मेरे परिवारजनों का बहुत-बहुत आभार, जिन्होंने 2025 के विधानसभा चुनावों में एनडीए को ऐतिहासिक और अभूतपूर्व जीत का आशीर्वाद दिया है। यह प्रचंड जनादेश हमें…
എക്‌സിറ്റ്‌പോളുകളെ മറികടന്ന് എൻഡിഎയുടെ കുതിപ്പ്
പത്ത് മണിക്കൂർ നീണ്ട വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഭരണകക്ഷി സഖ്യം ചരിത്രവിജയത്തിലേക്കാണ് നടന്നുകയറിയത്. മിക്ക എക്‌സിറ്റ് പോളുകളും എൻഡിഎയുടെ വിജയം പ്രവചിച്ചെങ്കിലും ഇത്രയും വലിയ ലീഡ് പ്രതീക്ഷിച്ചിരുന്നില്ല.
എക്‌സിറ്റ് പോളുകളിൽ പരമാവധി 147 സീറ്റാണ് എൻഡിഎക്ക് ലഭിക്കുമെന്ന് പ്രവചിച്ചത്. അതേസമയം ഹാഗത്‌ബന്ധന് 90-70 സീറ്റുകളും ജെഎസ്‌പി രണ്ട് സീറ്റുകളും വരെ നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം ഉണ്ടായിരുന്നു.
ജെവിസി എക്‌സിറ്റ് പോൾ എൻഡിഎയ്ക്ക് 135 മുതൽ 150 സീറ്റുകൾ വരെയും ഇന്ത്യാ ബ്ലോക്കിന് 83 മുതൽ 100 സീറ്റുകൾ വരെയും ജെഎസ്‌പിക്ക് ഒരു സീറ്റ് പ്രവചിച്ചിരുന്നു. ചാണക്യ സ്ട്രാറ്റജീസ് എൻഡിഎയ്ക്ക് 130-138 സീറ്റും ഇന്ത്യാ ബ്ലോക്കിന് 100-108 സീറ്റും ജെഎസ്‌പിക്ക് പൂജ്യം സീറ്റുമായിരുന്നു പ്രവചിച്ചത്.
Also Read: ജമ്മുകശ്‌മീർ ഉപതെരഞ്ഞെടുപ്പ്; ബിജെപിക്കും പിഡിപിക്കും നേട്ടം, അച്ഛൻ്റെ പാതയില്‍ ദേവയാനി

