യുഎസ്-ഇറാൻ സംഘർഷത്തിനു ശേഷം ആദ്യം; മോദിയും പെസെഷ്‌കിയാനും മുഖാമുഖം, പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗത സ്വാതന്ത്ര്യവും വ്യാപാര സുരക്ഷയും സംരക്ഷിക്കാനും തുടർച്ചയായ ശ്രമങ്ങൾ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

By PTI
Published : August 31, 2026 at 5:13 PM IST
ബിഷ്കെക്ക്: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അനുബന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇരുനേതാക്കളും നേരിട്ട് കാണുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രശനങ്ങൾക്ക് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗത സ്വാതന്ത്ര്യവും വ്യാപാര സുരക്ഷയും സംരക്ഷിക്കാനും തുടർച്ചയായ ശ്രമങ്ങൾ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
Met President Masoud Pezeshkian in Bishkek. Reiterated our commitment to strengthening India’s long standing friendship with Iran across diverse sectors. We want to expand and diversify our trade basket in the times to come.
— Narendra Modi (@narendramodi) August 31, 2026
We had a discussion on the prevailing situation in… pic.twitter.com/qagQy5o108
ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമാക്കുമെന്നും വരുന്ന നാളുകളിൽ ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും വൈവിധ്യവത്കരിക്കാനും ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. അതേസമയം, തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഏത് അധിനിവേശത്തെയും ശക്തമായി നേരിടുമെന്നും ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാൻ പറഞ്ഞു. മേഖലയിലെ അസ്ഥിരത എല്ലാ രാജ്യങ്ങൾക്കും ദോഷകരമാണെന്നും സാമ്പത്തിക, സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഒത്തുചേരൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ പ്രസിഡന്‍റുമാർ എന്നിവരുമായും പെസെഷ്കിയാൻ ചർച്ചകൾ നടത്തുന്നുണ്ട്.
മധ്യപൂർവദേശത്ത് യുഎസും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഭൗമരാഷ്ട്രീയ സാഹചര്യം സംഘർഷഭരിതമായി തുടരുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇറാന്‍റെ പ്രധാന പത്ത് വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ, എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചതും തെഹ്‌റാനെതിരായ അമേരിക്കൻ ഉപരോധങ്ങളും മൂലം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടു. ജൂണിൽ പ്രധാനമന്ത്രി മോദിയും ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ സംഭവവികാസങ്ങളെക്കുറിച്ചും മുന്നോട്ടുള്ള വഴികളെക്കുറിച്ചും ഇറാൻ പ്രസിഡന്‍റ് പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നു.
A wonderful meeting with Prime Minister of Armenia, Mr. Nikol Pashinyan on the sidelines of the SCO Summit in Bishkek.
— Narendra Modi (@narendramodi) August 31, 2026
India-Armenia cooperation is all set to grow in defence, IT, space, education, pharmaceuticals and more.
We are equally certain to deepen trade and… pic.twitter.com/y2W7ToY5GB
ഇറാൻ പ്രസിഡന്‍റിന് പുറമെ അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷിന്യാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ഐ.ടി, സ്പേസ്, വിദ്യാഭ്യാസം, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കാനും തീരുമാനമായി. തുടർന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായും പ്രധാനമന്ത്രി മോദി ചർച്ച നടത്തും. ഉക്രൈൻ അധിനിവേശത്തിനു ശേഷം പത്തോളം തവണ നേരിട്ട് കണ്ട ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും വ്ളാഡിമിർ പുടിനും തമ്മിലും ഉച്ചകോടിയുടെ ഭാഗമായി ചർച്ചകൾ നടക്കുന്നുണ്ട്. ഉസ്ബെക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മോദി 26-ാമത് SCO ഉച്ചകോടിക്കായി കിർഗിസ്ഥാനിൽ എത്തിയത്.
Also Read: 'ഇവിഎമ്മിൽ തകരാറില്ല'; എംകെ സ്റ്റാലിൻ്റെ ഹർജിയില്‍ തിരിച്ചടി, കേസ് തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

