ETV Bharat / bharat

ഫോസിൽ ഇന്ധനങ്ങൾക്ക് പകരം പുതിയ മാർഗ്ഗം കണ്ടത്തണം; ഫിലിപ്പ് അക്കർമാൻ

എണ്ണ വാതക വിതരണം തടസ്സപെടുന്ന സാഹചര്യത്തിൽ ഫോസില്‍ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ നിർദ്ദേശിച്ച് ഇന്ത്യയിലെ ജർമ്മൻ സ്ഥാനപതി ഫിലിപ്പ് അക്കർമാൻ.

fossil fuels  India Germeny Relationship  Philipp Ackermann  German Ambassador
ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ (ANI)
author img

By ANI

Published : May 29, 2026 at 7:56 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കുവഴി എത്തുന്ന എണ്ണ വാതക വിതരണം തടസ്സപെടുന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ നിർദ്ദേശിച്ച് ഇന്ത്യയിലെ ജർമ്മൻ സ്ഥാനപതി ഫിലിപ്പ് അക്കർമാൻ. രാജ്യം ഇന്ധന ദൗര്‍ലഭ്യ പരിഹാരത്തിനായി ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇന്ധന ഉപയോഗത്തിൽ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ഈ ഘട്ടത്തിൽ ആഗോള സഹകരണത്തിന് പ്രേരിപ്പിക്കേണ്ടതുണ്ടെന്നും അക്കർമാൻ എഎൻഐയോട് പറഞ്ഞു.

ഫോസിൽ ഇന്ധനങ്ങളിൽ നിന്നും നമ്മൾ കൂടുതൽ സ്വതന്ത്രരാകണം. ഇവ നമ്മളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഇന്ധന വില വർധിക്കുകയും ചെയുന്നു. ഇന്ത്യപോലുള്ള നിരവധി ആളുകൾ ജീവിക്കുന്ന രാജ്യത്ത് ഇത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഇന്ത്യയുടെ നാലിൽ ഒന്ന് ജനസംഖ്യ മാത്രമുള്ള ജർമനിയിൽ വരെ ഇന്ധനക്ഷാമം വലിരീതിയിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. നമ്മൾ പുതിയ മാർഗ്ഗങ്ങൾ കണ്ടത്തുകയും ഫോസിൽ ഇന്ധനങ്ങളിൽനിന്ന് സ്വതന്ത്രരാവുകയും വേണം. ഇന്ത്യയും യൂറോപ്പും ജർമനിയും ഒരുമിച്ച് പ്രവർത്തിച്ചാൽ ഇത് എളുപ്പത്തിൽ നടത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിലെ ജർമ്മൻ എംബസിയിൽ നടന്ന വ്യാവസായിക ഹരിത പരിവർത്തനത്തിനായുള്ള പങ്കാളിത്തം എന്ന പരുപാടിയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. വിവിധ രാജ്യങ്ങൾ കാലാവസ്ഥയെയും പ്രകൃതിയെയും വിലയിരുത്തിക്കൊണ്ട് സാമ്പത്തിക പ്രതിരോധശേഷി, ഊർജ്ജ സുരക്ഷ, ഭാവി മത്സരശേഷി എന്നിവയുമായി സന്തുലിതമാക്കാൻ ശ്രമിക്കേണ്ട വ്യാവസായിക പരിവർത്തനത്തിൻ്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചാണ് പരുപാടി ശ്രദ്ധ കേന്ദ്രീകരിച്ചത്. സുസ്ഥിര വ്യാവസായിക ആവാസവ്യവസ്ഥകളെയും ഭാവിയിൽ ആവശ്യമായ വിതരണ ശൃംഖലകളെയും രൂപപ്പെടുത്തുന്നതിൽ ഇന്ത്യ-ജർമ്മനി സഹകരണത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യ നവീകരണത്തിൻ്റെയും പുനരുപയോഗ ഊർജ്ജത്തിൻ്റെയും കേന്ദ്രമായി ഉയർന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ ഹരിത ഊർജ്ജം ഉപയോഗപ്പെടുത്തിയതിന് സ്വകാര്യ കമ്പനികളെ അദ്ദേഹം പരാമർശിച്ചു. റാൻ ഓഫ് കച്ചിൽ അദാനി ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രകൃതിദത്ത ഊർജ്ജ സ്രോതസ്സുകളായ കാറ്റിൻ്റെയും സൗരോർജ്ജത്തിൻ്റെയും ഉപയോഗത്തെ വളർത്തിയെടുക്കുന്നതിൽ ഇന്ത്യയുടെ കാര്യക്ഷമതും മികച്ചതാണെന്നും മറ്റ് രാജ്യങ്ങൾ ഇത് കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നമ്മൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികതയുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഓരോ എട്ട് മിനിറ്റിലും അഞ്ച് മിനിറ്റിലും ടെക്നോളജി മാറിക്കൊണ്ടിരിക്കുന്ന നിരവധി രാജ്യങ്ങൾ ഇന്ന് ഉണ്ട്. ഹരിത വ്യവസായത്തിൽ, കാലാവസ്ഥാ വ്യതിയാനം ലോകത്തെ ശരിക്കും ഭീഷണിപ്പെടുത്തുന്ന വെല്ലുവിളിയാണ്. വേഗതയേറിയ നിരക്കിൽ വിപണിയിലേക്ക് നീങ്ങുന്ന സാങ്കേതികവിദ്യകൾ നമുക്ക് ലഭിച്ചില്ലെങ്കിൽ നമ്മുടെ വിപണിയെ വളർത്തിയെടുക്കാൻ നമ്മുക്ക് സാധിക്കില്ല. ഫ്രോൺഹോഫർ പ്രതിനിധി ഓഫീസ് ഇന്ത്യൻ ഡയറക്‌ടർ ആനന്ദി അയ്യർ കാലാവസ്ഥാ വെല്ലുവിളിയെക്കുറിച്ചും മാറ്റത്തിന് കാരണമാകുന്ന സാങ്കേതികവിദ്യയുടെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

Also Read:"ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും; മോദിയെ വീണ്ടും ഓസ്‌ട്രേലിയയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി