33 മലയാളികളെ കാണാനില്ല, നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം 273 കടന്നു, ആശങ്ക
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ 1400-ലധികം ആളുകളെ കാണാതായെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു.

Published : August 27, 2026 at 4:21 PM IST
ന്യൂഡൽഹി/കാഠ്മണ്ഡു: ടിബറ്റ്-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ പ്രളയത്തിൽ (Mud മരിച്ചവരുടെ എണ്ണം 273 ആയി. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള പർവതമേഖലയിൽ പെട്ടെന്നുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലും ചെളിമണ്ണൊഴുക്കുമാണ് വൻ നാശനഷ്ടം വിതച്ചത്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ 1400-ലധികം ആളുകളെ കാണാതായെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു. ഇതിൽ 250-ലധികം പേർ ഇന്ത്യൻ പൗരന്മാരാണെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കാണാതായവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറന്നു
കൈലാസ് മാനസസരോവർ തീർത്ഥാടനത്തിന് പോയവര്‍ ഉള്‍പ്പെടെ 288 ഇന്ത്യൻ പൗരന്മാരെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാണാതായവരിൽ തൃശൂലി പവർ പ്രോജക്റ്റിലെ 73 പേരും, തമിഴ്‌നാട്ടിൽ നിന്നുള്ള 37, 49 പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളും, പശ്ചിമ ബംഗാളിൽ നിന്നുള്ള 32 പേരും, കേരളത്തിൽ നിന്നുള്ള 33 പേരും ഉൾപ്പെടുന്നു.
Briefing by Official Spokesperson on Nepal
— Randhir Jaiswal (@MEAIndia) August 27, 2026
https://t.co/avBA097jZz
പിന്നീട് പത്രസമ്മേളനത്തിന് ശേഷം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള 21 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. +91 11 2308 8718, +91 11 2308 8719 എന്നീ നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. വാട്‌സാപ്പ് കോളുകൾക്കും സന്ദേശങ്ങൾക്കുമായി +91 9968291988 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
'മഡ് സുനാമി': വിഴുങ്ങിയത് കിലോമീറ്ററുകൾ
തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് പർവതനിരകളിൽ രൂപപ്പെട്ട ഭീമൻ ചെളിമലകൾ ഒന്നടങ്കം താഴേക്ക് ഇരച്ചെത്തുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ വീടുകളും വാഹനങ്ങളും റോഡുകളും ഈ 'കളിമൺ സുനാമി' വിഴുങ്ങി. ദുരന്തത്തിൻ്റെ വ്യാപ്തി കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായി തുടരുകയാണ്
ദുരന്തത്തിൻ്റെ ദൃശ്യങ്ങളില്‍ ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മലവെള്ളപ്പാച്ചിൽ അവരെ വിഴുങ്ങുന്നതും കെട്ടിടങ്ങളും പാലങ്ങളും തകർക്കുന്നതും കാണാം. വ്യാഴാഴ്ച നേപ്പാളിൽ നിന്നുള്ള ഡ്രോൺ ദൃശ്യങ്ങൾ നാശനഷ്ടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു.
Update on Indian nationals rescued in Nepal.
— Randhir Jaiswal (@MEAIndia) August 27, 2026
21 Indian nationals from Tamil Nadu, who travelled for the Kailash Mansarovar Yatra, have been rescued in Nepal.
Details below ⬇️ pic.twitter.com/L0SGOWqvga
"വെള്ളത്തിൻ്റെയും ചെളിയുടെയും ഒരു സുനാമി ആ പ്രദേശത്തെ ആഞ്ഞടിച്ചത് പോലെയായിരുന്നു അത്. ആളുകൾ ഞങ്ങളുടെ കൺമുന്നിൽ വെച്ച് അപ്രത്യക്ഷമാകുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു," നുവാകോട്ട് ജില്ലയിലെ ഒരു പ്രാദേശിക നിവാസി പറഞ്ഞു. നുവാകോട്ട്, രസുവ ജില്ലകളെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. നാശനഷ്ടത്തിൻ്റെ വ്യാപ്തി കാരണം ഈ സംഭവം ഒരു സാധാരണ പ്രളയത്തേക്കാൾ, വലിയ ഉരുൾപൊട്ടൽ പോലെയാണ് അനുഭവപ്പെട്ടത്.
കുത്തനെയുള്ള ഹിമാലയൻ താഴ്‌വരകളിൽ ഇത്തരം മലവെള്ളപ്പാച്ചിലുകൾക്ക് വേഗത പെട്ടെന്ന് വർധിക്കുകയും, അവ കൂറ്റൻ പാറക്കല്ലുകളും മണ്ണും ഒഴുക്കിക്കൊണ്ടുവന്ന് മുന്നിലുള്ളതെല്ലാം തകർത്തുതരിപ്പണമാക്കുകയും ചെയ്യും. അതുകൊണ്ടാണ് റോഡുകളും പാലങ്ങളും വീടുകളും ഇത്ര പെട്ടെന്ന് ഒലിച്ചുപോയതെന്ന് അധികൃതര്‍ അറിയിച്ചു.
Special Control Room in MEA for Nepal Floods Situation
— Randhir Jaiswal (@MEAIndia) August 27, 2026
Details below ⬇️
🔗 https://t.co/hKxz6iIJTP pic.twitter.com/3dr6sT7tt0
ആളുകൾക്ക് ഓടി രക്ഷപ്പെടാൻ പോലും സമയം ലഭിച്ചില്ല. "ഞാൻ ധുങ്കെ ബസാറിൽ എത്തി അരമണിക്കൂറിനുള്ളിൽ പ്രളയമെത്തി ആ മാർക്കറ്റ് മുഴുവൻ തകർത്തു. ആളുകൾ ഓഫീസുകളിൽ പോകാൻ തയ്യാറെടുക്കുന്ന സമയമായിരുന്നു അത്," പ്രാദേശിവാസിയായ ഷോയം രാജ്ഭണ്ഡാരി മാധ്യമങ്ങളോട് പറഞ്ഞു. എത്രപേരെ കാണാതായിട്ടുണ്ടെന്നോ എത്രപേർ മരിച്ചെന്നോ ഞങ്ങൾക്ക് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയോര പാതകളിൽ അതിവേഗത്തിൽ ഒഴുകിയെത്തിയ ചെളിയും കല്ലുകളും വീടുകളും പാലങ്ങളും തൽക്ഷണം തകർത്തെറിഞ്ഞു. ധുംഗെ ബസാറിൽ ആളുകൾ ഓഫീസുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ മിനിറ്റുകൾക്കുള്ളിലാണ് ചന്ത മുഴുവൻ ഒലിച്ചുപോയതെന്ന് അതിജീവിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും
മനുഷ്യനിർമ്മിതമായ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഹിമാലയൻ മേഖലയിൽ ഇത്തരം ഹിമാനി ദുരന്തങ്ങൾക്ക് പ്രധാന കാരണമെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്. ആഗോളതാപനം മൂലം മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നതും കുന്നിൻചരിവുകളിലെ പ്രകൃതിദത്ത ഘടനയ്ക്ക് മാറ്റം വരുന്നതും ഹിമാലയൻ താഴ്‌വരകളെ അതീവ അപകട മേഖലകളാക്കി മാറ്റുകയാണ്.
അടിയന്തര ബന്ധപ്പെടാനുള്ള നമ്പറുകൾ
കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി
വാട്‌സാപ്പ് വഴിയും ബന്ധപ്പെടാൻ കഴിയുന്ന കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഫോൺ നമ്പറുകൾ താഴെ പറയുന്നവയാണ്.
- +977 985 131 6807
- +977 970 910 7500
- +977 981 032 6117
നേപ്പാൾ അധികൃതരുടെ ഹെൽപ്‌ലൈൻ നമ്പറുകൾ
നേപ്പാളിലെ വിവിധ സുരക്ഷാ-ഭരണവിഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ:
- ടൂറിസ്റ്റ് പൊലീസ് : +977 9851289445
- നേപ്പാൾ ആർമി : +977 9851072914
(ഇമെയിൽ: dgmi-foreign@nepalarmy.mil.np) - ദേശീയ ദുരന്ത നിവാരണ അതോറിറ്റി : +977 9851320269 / +977 9849281097 / X (ട്വിറ്റർ) ഹാൻഡിൽ: @NDRRMA_Nepal
റസുവ ജില്ലാ അധികൃതര്‍
- രസുവ പൊലീസ്: +977 9851254960
- അസിസ്റ്റൻ്റ് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ: +977 9851164422
നുവാകോട്ട് ജില്ലാ അധികൃതര്‍
- നുവാകോട്ട് പൊലീസ്: +977 9851282380
- അസിസ്റ്റൻ്റ് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ (നുവാകോട്ട്): +977 9851248777
ധാഡിംഗ് ജില്ലാ അധികൃതര്‍
- ധാഡിംഗ് പൊലീസ്: +977 9851229860
- ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ (ധാഡിംഗ്): +977 9851247777
ചിത്വാൻ ജില്ലാ അധികൃതര്‍
- ചിത്വാൻ പൊലീസ്: +977 9855013999
- അസിസ്റ്റൻ്റ് ചീഫ് ഡിസ്ട്രിക്റ്റ്
Also Read: മഴയില്ല, മേഘവിസ്ഫോടനമില്ല; നേപ്പാളിനെ വിഴുങ്ങിയ മിന്നൽപ്രളയത്തിന് പിന്നിലെന്ത്?

