ETV Bharat / bharat

മകളെ ഗർഭിണിയാക്കിയ കേസിൽ അച്ഛന് വധശിക്ഷ; നെല്ലായി പോക്സോ കോടതി വിധി പ്രഖ്യാപിച്ചു

പിതാവിന് വധശിക്ഷയും 25,000 രൂപ പിഴയും ജഡ്‌ജി വിധിച്ചു.

TIRUNELVEL  POCSO  FATHER SENTENCED TO DEATH  NELLIE POCSO COURT IN ACTION
representational image (IANS)
author img

By ETV Bharat Kerala Team

Published : January 5, 2026 at 7:52 PM IST

2 Min Read
Choose ETV Bharat

ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി. വധശിക്ഷയോടൊപ്പം 25,000 രൂപ പിഴയും കോടതി വിധിച്ചു. ഇരയ്ക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും തിരുനെൽവേലി ജില്ലാ പോക്സോ കോടതി ജഡ്‌ജി സുരേഷ് കുമാർ ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തിരുനെല്‍വേലിയില്‍ കേസിനാസ്‌പദമായ സംഭവം നടന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന 14 വയസുള്ള പെണ്‍കുട്ടിയെ പിതാവ് ക്രൂരായി ബലാത്സഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പ്രതിയെ ജയിലിലടച്ചത്.

സംഭവമിങ്ങനെ

തിരുനെൽവേലി ജില്ലയിലെ പനഗുഡി പ്രദേശത്തെ സ്വദേശിയാണ് പ്രതി. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയ്ക്ക് രണ്ട് പെൺമക്കളുണ്ട്. അതില്‍ ഒരാള്‍ 14 വയസുള്ള പത്താം ക്ലാസുകാരിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിയുടെ ശരീരത്തിൽ മാറ്റങ്ങൾ കണ്ടതിനെ തുടര്‍ന്നാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി. പെൺകുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് 2024 മുതൽ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ അമ്മ വള്ളിയൂർ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തി. അതേസമയം ഗർഭിണിയായ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. ഡിഎൻഎ പരിശോധനയിൽ പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി സ്ഥിരീകരിച്ചു. തിരുനെൽവേലി പോക്സോ കോടതിയിലാണ് കേസ് നടന്നിരുന്നത്.

പന്ത്രണ്ട് വയസുകാരനെ മദ്യം നൽകി പീഡിപ്പിച്ചു

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്‌തു. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം. മലമ്പുഴ പിഎഎംഎം യുപി സ്‌കൂളിലെ സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് പിടിയിലായത്. നവംബർ 29 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അനില്‍ നിർബന്ധിച്ച് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. ഇവിടെ വച്ച് കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പട്ടിക ജാതി വിഭാഗത്തിൽ നിന്നുമുള്ള കുട്ടിയെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി സുഹൃത്തുക്കളോടാണ് ആദ്യം പറയുന്നത്. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

തുടർന്ന് പൊലീസിന് സംഭവത്തെക്കുറിച്ച് രഹസ്യം വിവിരം ലഭിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി. ശേഷം അധ്യാപകനെ പൊലീസ് പിടികൂടുകയായിരുന്നു. മലമ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

Also Read:2020 ഡൽഹി കലാപം:ജയില്‍ തൻ്റെ ജീവിതമായി മാറിയെന്ന് ഉമര്‍ ഖാലിദ്; പ്രതികരണം സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ